നമസ്കാരം

വിശ്വാസത്തില്‍ നിന്നും തളിര്‍ക്കുന്ന ആദ്യ ചില്ലയാണ് നമസ്കാരം. സൃഷ്ടാവിനെ സ്മരിക്കാനും, സദാചാര ബോധം, തഖ്‌വ, വൃത്തി, കൃത്യനിഷ്ടത, തുടങ്ങിയ സല്‍ഗുണങ്ങള്‍ നേടിയെടുക്കുന്നതിനും നമസ്കാരം നമ്മെ സഹായിക്കുന്നു. നമ്മുടെ ഈ ശരീരത്തിനും ആത്മാവിനും ചില കര്‍ത്തവ്യങ്ങളുണ്ട് , അത് ശരിയാം വണ്ണം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാളെ ഉയര്‍ത്തെഴുന്നെല്പിന്ടെ ദിവസം പ്രസന്നവാന്മാരാകാം

യുദ്ധരംഗത്ത് പരാജയപ്പെടുന്ന സൈന്യം ഇരു കൈകളുമുയര്‍ത്തി അവരുടെ പരാജയം സമ്മതിക്കുന്നു. നമസ്കരാതിന്ടെ ആരംഭത്തില്‍ ഇരു കൈകളുമുയര്‍ത്തി നമ്മള്‍ നമ്മുടെ അടിമത്തം സമ്മതിക്കുകയാണ്. എന്നിട്ടും നമ്മുടെ മനസ്സുകലക്ക് വിധേയത്വ ഭാവമില്ലാതെ വരുന്നു! അല്ലഹുവിനെക്കുരിച്ചും അവന്റെ നിയമ നിര്‍ദ്ദേശങ്ങളെക്കുറിച്ചും ഓര്‍മ നിറഞ്ഞു നില്‍കേണ്ട നിമിഷങ്ങളിലാണ് ഇഹലോകത്ത് നമ്മെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന സുഖ ദുഃഖ പ്രശ്നങ്ങള്‍ ഓര്‍മ വരുന്നതു. നമ്മെ നമസ്കാരത്തില്‍ നിന്നും അശ്രദ്ധരാക്കുന്ന ഇബ്'ലീസിനെയും ചങ്ങാതിമാരയും കരുതിയിരിക്കുക. ആര്‍ തങ്ങളുടെ നമസ്കാരങ്ങള്‍ അശ്രദ്ധവും മടിയും കൊണ്ടും, മറ്റുള്ളവര്‍ കാണാന്‍ വേണ്ടിയും കര്‍മങ്ങള്‍ ചെയ്യുന്നുണ്ടോ അവര്‍ക്കാണ് നാശം എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നമസ്കാരം ഫലപ്രദമായി നിര്‍വ്വഹിക്കാനായാല്‍ നമ്മുടെ മറ്റുള്ള കര്‍മങ്ങള്‍ താനെ നന്നാകും. അതു ചീത്തയായാല്‍ മറ്റുള്ള കര്‍മങ്ങളും ചീത്തായാകും

സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ക്ക് സദാ കാവല്‍ക്കാരനായി നില്‍ക്കുന്ന പദമാണ്‌ - إتق الله - (അല്ലാഹുവിനെ സ്മരിക്കുക, സുക്ഷിക്കുക..). ഈ ബോധമുള്ളവര്‍ അവരുടെ നമസ്കാരത്തില്‍ അശ്രദ്ധ കാണിക്കുന്നതെങ്ങനെ? നമ്മള്‍ എത്ര കാലം ഒരു യാന്ത്രികമോ പാരമ്പര്യമോ എന്ന നിലക്ക് ഒരുപാടു കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. അതെല്ലാം അല്ലാഹു സ്വീകരിക്കുമെന്ന് എന്ത് ഉറപ്പാണ് ഉള്ളതു.

ഒന്നാലോചിക്കുക , നാം എത്ര പേര്‍ നമസ്കാരം അതിന്റെ കൃത്യ സമയത്തു നിര്‍വ്വഹിക്കാറുണ്ട് ? നബി (സ) ജമാഅതതായി നമസ്കരിക്കാന്‍ നിര്‍ദ്ദേശിച്ചതു നമസ്കാരം അതിന്റെ സമയങ്ങളില്‍ നിര്‍വ്വഹിക്കപ്പെടാന്‍ വേണ്ടിയാണു. അല്ലാഹുവിന്റെ മുമ്പിലാണ് ഞ്ഞാന്‍ നില്‍ക്കുനതു എന്ന ബോധ്യമില്ലാത്തത് കൊണ്ടാണ് ഇടുങ്ങിയടും നേര്‍ത്തതുമായ ആധുനിക വസ്ത്രങ്ങള്‍ ധരിച്ചു അല്ലാഹുവെയും നമസ്കാരത്തെയും കളിയാക്കികൊണ്ടിരിക്കുന്നതു. ഖുരആനും സുന്നത്തും അനുസരിച്ച് വസ്ത്രം ധരിക്കുന്നതില്‍ പോലും നമുക്ക് ഒരു തരം ചൊറിച്ചിലാണ്. നമസ്കാരമാണ് മുസ്ലിമിന്യും അമുസ്ലിമിനയും വെര്‍തിരിക്കുന്നതു, അല്ലാതെ പേരും കുടുംബവും ഇസ്ലാമായതു കൊണ്ട് ഒരു മനുഷ്യന്‍ മുസ്ലിം ആകണമെന്നില്ല.

നമസ്കാരത്തിന്റെ പൂര്‍ണ്ണതയില്‍ പെട്ടതാണ് സ്വഫ്ഫുകള്‍ ശരിയാക്കല്‍. മടമ്പുകള്‍ ശരിയാക്കി, കാലും തോളും ചേര്‍ത്തുവെച്ചു ഒറ്റ ക്കെട്ടായി നില്‍ക്കാനാണ് നബി (സ) നിര്‍ദ്ദേശിചതു, എന്നാല്‍ നമ്മള്‍ ഇക്കാര്യം അത്ര ശ്രദ്ധിക്കാറില്ല. സ്വഫ്ഫുകള്‍ ശരിയാക്കാന്‍ ആരങ്കിലും കാലുകള്‍ ചേര്‍ത്തുവെച്ചാല്‍ എന്തോ ശോക്ക്കടിച്ച പ്രതീതിയാണ് പലെര്‍ക്കും. ഗുണകാംശ കൊണ്ടാണ് എതു പറയുന്നറെന്ന ബോധം പലെര്‍ക്കുമില്ല. നമസ്കാരത്തിനു തയ്യാരെടുക്കുന്നടിനു മുമ്പ് തന്നെ പരാജയപ്പെടുന്ന നമ്മുടെ നമസ്കാരം അല്ലാഹുവിങ്കല്‍ എങ്ങനെ സ്വീകാര്യമാകും? സ്വഫ്ഫുകള്‍ ശരിയാക്കുന്നതു വിശ്വാസികളുടെ മനസ്സുകളെ ഇണക്കുകയും അവര്‍ക്കിടയിലുള്ള ഐക്യവും സാഹോദര്യവും മറ്റു ജനസമൂഹങ്ങള്‍ക്കു ഇസ്ലാമിനെക്കുറിച്ച് പഠിക്കാനും മനസ്സിലാക്കാനും സഹായിക്കും. ഇനിയുള്ള നമസ്കാരങ്ങളില്‍ നാം കൂടുതല്‍ ശ്രദ്ധ നല്‍കുകയും മറ്റു വിചാരങ്ങള്‍ കയിവതും ഒഴിവാക്കുകയും ചെയ്യുക. ഭക്തിയോട് കൂടെ നമസ്കരിക്കാനുള്ള മന ശക്തിക്ക് വേണ്ടി അല്ലാഹുവോട് പ്രാര്‍ത്ഥിക്കുക.