ക്ലാസ്സ്‌ 1 - ധിക്കാരത്തിന്റെ ഫലം

സൂറത്തുല്‍ ബഖറ ആയത്ത് 55 മുതല്‍ ആണ് മോഡ്യൂള്‍-7 ല്‍ തുടരുന്നത്.

  • അല്ലാഹുവിന്റെ വചനങ്ങളെ അറിയുകയും പഠിക്കുകയും ചെയ്യണം 
  • അതിലെ ഹലാലും ഹറാമും മനസ്സിലാക്കുക 
  • അതിലടങ്ങിയ പ്രതീക്ഷ (رجاء), പ്രത്യാശ (ترغيب), പേടി (خوف), ഭീതി (ترهيب )  എന്നിവ ഉള്‍ക്കൊണ്ട്‌ അവ എല്ലാം ജീവിതത്തില്‍ സ്വാധീനിക്കുന്ന അവസ്ഥ ഉണ്ടാകണം.
  • മുന്നറിയിപ്പുകളെ കരുതിയും വാഗ്ദാനങ്ങളെ പ്രതീക്ഷിച്ചും വചനങ്ങളില്‍ അറിവുള്ളവരായി നമ്മള്‍ മാറണം.
  • കേവലം പാരായണം ചെയ്യാന്‍ ഉള്ള ഹുറൂഫുകള്‍ (حروف) മാത്രമല്ല, വിധികളും വിലക്കുകളും നിയമങ്ങളും ആശയങ്ങളും പൊരുളുകളും യുക്തികളും ഒക്കെ അടങ്ങിയ ഹുദൂദുകള്‍ (حدود) കൂടിയാണ് വിശുദ്ധ ഖുര്‍ആന്‍.
  • ഹുറൂഫുകള്‍ പാരായണം ചെയ്യുന്നതിന് പ്രതിഫലമുണ്ട്. എന്നാല്‍ കേവല പാരായണം മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ വചനങ്ങള്‍ കൊണ്ട് ഉദ്ദേശമാക്കിയിട്ടുള്ളത്. ഹുദൂദുകള്‍ കൂടി അറിഞ്ഞു മനസ്സിലാക്കി പ്രാവര്‍ത്തികമാക്കി ധന്യരാവുക എന്നതാണ് ഉദ്ദേശം.
  • അല്ലാഹുവിന്റെ ചോദ്യത്തിന് ശരിയാം വണ്ണം പ്രതികരിക്കാന്‍ നമുക്ക് സാധിക്കണം:
وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ‎
തീര്‍ച്ചയായും ആലോചിച്ചു മനസ്സിലാക്കാന്‍ ഖുര്‍ആന്‍ നാം എളുപ്പമുള്ളതാക്കിയിരിക്കുന്നു. എന്നാല്‍ ആലോചിച്ചു മനസ്സിലാക്കുന്നവരായി ആരെങ്കിലുമുണ്ടോ?

  • ആത്മാര്‍ത്ഥമായി ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥത്തില്‍ ഉത്തമര്‍ 
خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ 
  • അല്ലാഹുവിനു വേണ്ടിയാണ് ഖുര്‍ആന്‍ പഠിച്ചത് എങ്കില്‍ നാളെ പരലോകത്ത് ഖുര്‍ആന്‍ നമ്മളെയും നെഞ്ചിലേറ്റും
  • നിയ്യത്ത് ശരിയല്ലെങ്കില്‍ നരകത്തെ ആളി കത്തിക്കാന്‍ തിരഞ്ഞെടുത്തവരില്‍ ആയിരിക്കും അല്ലാഹു നമ്മെ  ഉള്‍പ്പെടുത്തുക.

ഇസ്രാഈല്യര്‍ക്ക് (യാഹൂതന്മാര്‍ക്ക്) അല്ലാഹു ധാരാളം അനുഗ്രഹങ്ങള്‍ നല്‍കി. ഇവരുടെ പിന്മുറക്കാരായ മദീനയില്‍ ഉള്ള മൂന്നു ജൂത ഗോത്രങ്ങള്‍:

  1. ബനൂ ഖുറൈദ (بنو قريظة)
  2. ബനൂ നളീര്‍ (بنو نضير)
  3. ബനൂ ഖൈനുഖാഉ (بنو قينقاع)

ഈ  ഗോത്രങ്ങളോടായിരുന്നു അന്ന് അഭിസംബോധന. 

സൂറത്തുല്‍ ബഖറ ആയത്ത് 55, 56 ല്‍ അല്ലാഹു പറയുന്നു:

وَإِذْ قُلْتُمْ يَا مُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً فَأَخَذَتْكُمُ الصَّاعِقَةُ وَأَنتُمْ تَنظُرُونَ 

  ثُمَّ بَعَثْنَاكُم مِّن بَعْدِ مَوْتِكُمْ لَعَلَّكُمْ تَشْكُرُونَ ‎

  • وَإِذْ قُلْتُمْ - നിങ്ങള്‍ പറയുകയും ചെയ്ത സമയം ഓര്‍ക്കണം 
  • واو  - واو العطف
  • അനുഗ്രഹങ്ങളുടെ വിശദീകരണത്തിന്റെ തുടര്‍ച്ചയില്‍ ആണ് ഈ വചനവും 
  • إذ  - حين ، وقت - അവസരം, സമയം 
  • قُلْتُمْ - നിങ്ങള്‍ പറഞ്ഞു 
  • يَا مُوسَىٰ - ഓ മൂസാ 
  • ياء  - حرف النداء
  • يَا എന്നതിന് ശേഷം നാമം വരും 
  • لَن نُّؤْمِنَ لَكَ - താങ്കളെ ഞങ്ങള്‍ സത്യപ്പെടുത്തുകയില്ല 
  • എന്നന്നേക്കുമായി നിരാകരിക്കാന്‍ ആണ് لَن ഉപയോഗിക്കുക
മൂസ (അ) ആണ് അവരെ മിസ്‌റില്‍ നിന്ന് രക്ഷിച്ചത്‌ (കടല്‍, വടി). എന്നിട്ടും അല്ലാഹുവെ പരസ്യമായി കണ്ണുകൊണ്ട് കാണണം എന്ന് അവര്‍ ആവശ്യപ്പെട്ടു. 
  • حتى  - للغاية - ഏത് വരെ, എത്രത്തോളം 
  • نَرَى اللَّهَ - (കണ്ണ് കൊണ്ട്) കാണുന്നത് വരെ 
  • جَهْرَةً - പരസ്യമായ നിലക്ക്, പ്രത്യക്ഷത്തില്‍
  • മനസ്സ് കൊണ്ട് അറിയുന്നതിനും ഇപ്രകാരം ഉപയോഗിക്കും. ഇവിടെ പരസ്യമായ നിലക്ക് എന്ന് വന്നത് കൊണ്ടാണ് കണ്ണ് കൊണ്ട് എന്ന അര്‍ഥം വന്നത്

മൂസ(അ)യോട് ഇപ്രകാരം ഒക്കെ പറഞ്ഞ ഈ പൂര്‍വ്വികര്‍ ആരാണ്?

മൂസ(അ) ഒരു നിശ്ചിത സമയം അല്ലാഹുവോട് സംസാരിക്കാന്‍  അവസരം ആവശ്യപ്പെട്ടിരുന്നു. അല്ലാഹു ഈ സമയം വാഗ്ദാനം ചെയ്തിരുന്നു. അതിനു വേണ്ടി ഇസ്റാഈല്യരില്‍ നിന്ന് 70 പ്രമുഖരെ മൂസ(അ) തിരഞ്ഞെടുക്കുകയും അവരെയും കൊണ്ട് പോകുകയും ചെയ്തിട്ടുണ്ട്. 

وَاخْتَارَ مُوسَىٰ قَوْمَهُ سَبْعِينَ رَجُلًا لِّمِيقَاتِنَا ۖ فَلَمَّا أَخَذَتْهُمُ الرَّجْفَةُ 

നമ്മുടെ നിശ്ചിത സമയത്തേക്ക് മൂസാ തന്‍റെ ജനങ്ങളില്‍ നിന്ന് എഴുപത് പുരുഷന്‍മാരെ തെരഞ്ഞെടുത്തു. എന്നിട്ട് ഉഗ്രമായ കുലുക്കം അവര്‍ക്ക് പിടിപ്പെട്ടു. (سورة الأعراف  7:155)

ഈ 70 പുരുഷന്മാരാണ് മൂസ(അ)യോട് അന്ന് لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّهَ جَهْرَةً  (അല്ലാഹുവെ പരസ്യമായി നോക്കി കാണുന്നത് വരെ ഞങ്ങള്‍ താങ്കളെ സത്യപ്പെടുത്തുകയില്ല) എന്ന് പറഞ്ഞത്. [മുഫസ്സിറുകളുടെ ഭൂരിപക്ഷ അഭിപ്രായം الربيع بن أنس  - ابن جرير : وهم السبعون الذين واختار موسى وساروا معهم ]

  •  فَأَخَذَتْكُمُ - അത് കാരണത്താല്‍ നിങ്ങള്‍ക്ക് പിടികൂടി 
  • فاء  - فاء السببية
  •  الصَّاعِقَةُ - ഭീതിജനകമായ എല്ലാ കാര്യവും 
  • ഇടിത്തീ -  ഘോരമായ ശബ്ദം അവരെ പിടികൂടി
  • وَأَنتُمْ تَنظُرُونَ - നിങ്ങള്‍ നോക്കി നില്‍ക്കുന്ന അവസ്ഥയില്‍ 
  • واو  - واو الحال
ഈ ധിക്കാരം നിമിത്തം അല്ലാഹു അവരെ ഇടിത്തീ - ഘോരമായ ശബ്ദം കൊണ്ട് പരീക്ഷിക്കുകയുണ്ടായി.

(പീസ്‌ റേഡിയോ അന്നൂര്‍ - മോഡ്യൂള്‍-7, ക്ലാസ്സ്‌ -1 )

ബിസ്മില്ലാഹ്.., തിരുത്തി തുടങ്ങണം...!

കല്ലുകള്‍ വീണാല്‍ വെള്ളത്തില്‍ ഓളങ്ങള്‍ രൂപപ്പെടും. നാം ചെയ്യുന്നത് നന്മയോ തിന്മയോ ആകട്ടെ, അവ നമ്മുടെ മനസ്സിൽ ചില ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോ ആത്മവിമര്‍ശനത്തിന്‍റെ, മറ്റു ചിലപ്പോ ശാന്തതയുടെ, സന്തോഷത്തിന്‍റെ, സങ്കടത്തിന്‍റെ, പ്രതീക്ഷകളുടെ, മൗനത്തിന്‍റെ, ആനന്ദത്തിന്‍റെ, ഇങ്ങനെ പല ചിത്രങ്ങളില്‍ ഉയര്‍ന്നും താഴ്ന്നും പരസ്പരം സല്ലപിക്കുന്ന ഏകാന്തതകളുടെ കഥകള്‍ കൈമാറുന്ന ഓളങ്ങള്‍. ഇത്തരം  ഓളങ്ങളില്‍ നിന്നാണ് ശക്തമായ തീരുമാനങ്ങള്‍ നമ്മള്‍ കൈകൊള്ളാറുള്ളത്. ഈ കുറിപ്പും ഒരു ഓളമാണ്. മനസ്സിനെ മെരുക്കിയെടുക്കാനുമുള്ള  ഒരു പരിശ്രമത്തിന്‍റെ ഭാഗമായാണ് അടഞ്ഞു കിടന്നിരുന്ന ഈ താളുകള്‍ വീണ്ടും പൊടി തട്ടി എടുക്കാന്‍ തീരുമാനിച്ചത്.


തെറ്റുകളിൽ നിന്നുള്ള പൂര്‍ണ്ണ മോചനം മനുഷ്യന് സാധ്യമല്ല. നമ്മളാരും പാപികളായിട്ടല്ല ജനിച്ചത്‌. നന്മയും തിന്മയും ചെയ്യാനുള്ള സ്വാതത്ര്യത്തോട് കൂടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ:

 وَنَفْسٍ وَمَا سَوَّاهَا "മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം."  فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا  "ന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു." قَدْ أَفْلَحَ مَن زَكَّاهَا "തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു."  وَقَدْ خَابَ مَن دَسَّاهَا  "തിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു."

നമുക്ക് തന്ന ഈ സ്വാതത്ര്യം ഒരു പരീക്ഷണമാണ് എന്ന് പല ആവര്‍ത്തി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തവരാണ് മിക്കവരും. എന്നിരുന്നാലും ഓരോ ഘട്ടങ്ങളില്‍ ഓരോ വേഷങ്ങള്‍ അണിയുമ്പോള്‍ നമ്മുടെ മനസ്സും അല്പം അസ്വസ്തമാകും. മനസ്സറിഞ്ഞു കൊണ്ട് തെറ്റുകള്‍ സംഭവിക്കും. ശേഷം നമ്മുടെ മനസ്സ് തന്നെ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നതായി നമുക്ക് തോന്നും. വേണ്ടായിരുന്നു... ആര്‍ക്കെങ്കിലും ഒരു നന്മ.. ഒരു ഗുണം... മുറിവുകളാണ് തെറ്റുകള്‍ കൊണ്ടു വരിക. തെളിച്ചമുള്ള ഹൃദയത്തില്‍ ഒരു കുഞ്ഞു കറുത്ത കുത്ത്...പിന്നീട് അത് പതിയെ പതിയെ വലുതായി വലുതായി വന്നു. ഇന്നതില്‍ തെളിച്ചമില്ല, ഇരുട്ടാണ്‌. നന്മകള്‍ തിന്മകളെ മായ്ച്ചു കളയും. തിന്മകള്‍ വിതറിയ ഇരുട്ടുകള്‍ പതിയെ പതിയെ നുള്ളി കളയണം. അതല്ലെങ്കിലും വെളിച്ചത്തിന് മുന്നില്‍ ഇരുട്ട് തോല്‍ക്കുക തന്നെ ചെയ്യും. 


പ്രതീക്ഷയുണ്ട്... കൈ വിട്ടുപോയാ മനസ്സ് തിരികെ പിടിക്കണം. അതിനെ പരിശുദ്ധമാക്കണം. പഠിക്കണം.. തിരുത്തണം...തിരുത്താന്‍ പഠിക്കണം...തിരുത്താന്‍ മനസ്സിനെ പഠിപ്പിക്കണം. ചില മുറിവുകള്‍ മരുന്നുവെച്ച് ഉണക്കിയിട്ടു വേണം ഈ യാത്ര തുടങ്ങാന്‍... എന്നിരുന്നാലും ഒത്തിരി നാളുകള്‍ക്ക് ശേഷം ഈ ഒരു കുറിപ്പ് ഇവിടെ കുറിച്ചിടാന്‍ തോന്നിയതില്‍ സന്തോഷം ഉണ്ട്. അല്‍ഹംദുലില്ലാഹ്‌...