കല്ലുകള്‍ വീണാല്‍ വെള്ളത്തില്‍ ഓളങ്ങള്‍ രൂപപ്പെടും. നാം ചെയ്യുന്നത് നന്മയോ തിന്മയോ ആകട്ടെ, അവ നമ്മുടെ മനസ്സിൽ ചില ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചിലപ്പോ ആത്മവിമര്‍ശനത്തിന്‍റെ, മറ്റു ചിലപ്പോ ശാന്തതയുടെ, സന്തോഷത്തിന്‍റെ, സങ്കടത്തിന്‍റെ, പ്രതീക്ഷകളുടെ, മൗനത്തിന്‍റെ, ആനന്ദത്തിന്‍റെ, ഇങ്ങനെ പല ചിത്രങ്ങളില്‍ ഉയര്‍ന്നും താഴ്ന്നും പരസ്പരം സല്ലപിക്കുന്ന ഏകാന്തതകളുടെ കഥകള്‍ കൈമാറുന്ന ഓളങ്ങള്‍. ഇത്തരം ഓളങ്ങളില്‍ നിന്നാണ് ശക്തമായ തീരുമാനങ്ങള്‍ നമ്മള്‍ കൈകൊള്ളാറുള്ളത്. ഈ കുറിപ്പും ഒരു ഓളമാണ്. മനസ്സിനെ മെരുക്കിയെടുക്കാനുമുള്ള ഒരു പരിശ്രമത്തിന്‍റെ ഭാഗമായാണ് അടഞ്ഞു കിടന്നിരുന്ന ഈ താളുകള്‍ വീണ്ടും പൊടി തട്ടി എടുക്കാന്‍ തീരുമാനിച്ചത്.
തെറ്റുകളിൽ നിന്നുള്ള പൂര്‍ണ്ണ മോചനം മനുഷ്യന് സാധ്യമല്ല. നമ്മളാരും പാപികളായിട്ടല്ല ജനിച്ചത്. നന്മയും തിന്മയും ചെയ്യാനുള്ള സ്വാതത്ര്യത്തോട് കൂടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചത്. അല്ലാഹു പറയുന്നത് നോക്കൂ:
وَنَفْسٍ وَمَا سَوَّاهَا "മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം." فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا "എന്നിട്ട് അതിന്ന് അതിന്‍റെ ദുഷ്ടതയും അതിന്‍റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു." قَدْ أَفْلَحَ مَن زَكَّاهَا "തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു." وَقَدْ خَابَ مَن دَسَّاهَا "അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു."
നമുക്ക് തന്ന ഈ സ്വാതത്ര്യം ഒരു പരീക്ഷണമാണ് എന്ന് പല ആവര്‍ത്തി കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്തവരാണ് മിക്കവരും. എന്നിരുന്നാലും ഓരോ ഘട്ടങ്ങളില്‍ ഓരോ വേഷങ്ങള്‍ അണിയുമ്പോള്‍ നമ്മുടെ മനസ്സും അല്പം അസ്വസ്തമാകും. മനസ്സറിഞ്ഞു കൊണ്ട് തെറ്റുകള്‍ സംഭവിക്കും. ശേഷം നമ്മുടെ മനസ്സ് തന്നെ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നതായി നമുക്ക് തോന്നും. വേണ്ടായിരുന്നു... ആര്‍ക്കെങ്കിലും ഒരു നന്മ.. ഒരു ഗുണം... മുറിവുകളാണ് തെറ്റുകള്‍ കൊണ്ടു വരിക. തെളിച്ചമുള്ള ഹൃദയത്തില്‍ ഒരു കുഞ്ഞു കറുത്ത കുത്ത്...പിന്നീട് അത് പതിയെ പതിയെ വലുതായി വലുതായി വന്നു. ഇന്നതില്‍ തെളിച്ചമില്ല, ഇരുട്ടാണ്. നന്മകള്‍ തിന്മകളെ മായ്ച്ചു കളയും. തിന്മകള്‍ വിതറിയ ഇരുട്ടുകള്‍ പതിയെ പതിയെ നുള്ളി കളയണം. അതല്ലെങ്കിലും വെളിച്ചത്തിന് മുന്നില്‍ ഇരുട്ട് തോല്‍ക്കുക തന്നെ ചെയ്യും.

പ്രതീക്ഷയുണ്ട്... കൈ വിട്ടുപോയാ മനസ്സ് തിരികെ പിടിക്കണം. അതിനെ പരിശുദ്ധമാക്കണം. പഠിക്കണം.. തിരുത്തണം...തിരുത്താന്‍ പഠിക്കണം...തിരുത്താന്‍ മനസ്സിനെ പഠിപ്പിക്കണം. ചില മുറിവുകള്‍ മരുന്നുവെച്ച് ഉണക്കിയിട്ടു വേണം ഈ യാത്ര തുടങ്ങാന്‍... എന്നിരുന്നാലും ഒത്തിരി നാളുകള്‍ക്ക് ശേഷം ഈ ഒരു കുറിപ്പ് ഇവിടെ കുറിച്ചിടാന്‍ തോന്നിയതില്‍ സന്തോഷം ഉണ്ട്. അല്‍ഹംദുലില്ലാഹ്...
No comments:
Post a Comment