അന്ന് LKG യിൽ പഠിക്കുന്ന കാലം. എനിക്ക് വയസ്സ് ഏതാണ്ട് അഞ്ചായിരിക്കും. ബഷീരാക്കയുടെ ജീപ്പിലാണ് nursery യിലേക്ക് പോകാറ്. ഈക്കാപ്പാപ്പ ജിദ്ദയിലേക്ക് പോകുന്ന ദിവസം, ഞാനും airport ലേക്ക് പോകാൻ തീരുമാനിച്ചു. സമയം അതികമൊന്നും ആയില്ല. ഉമ്മയും ഉപ്പയും ചേർന്ന് എന്നെ വേഗത്തിൽ uniform ധരിപ്പിച്ചു. nursery യിലേക്ക് വിടാനുള്ള തട്ടിപ്പാണെന്ന് മനസ്സിലാക്കിയ ഞാൻ വാശി പിടിച്ച് ഓടാൻ തുടങ്ങി. ആ പഴയ കോണിപ്പടിയിൽ മുറുകെ പിടിച്ച് കുറെ സമയം കരഞ്ഞു. എന്നാലും ഞാൻ കുഞ്ഞാണല്ലോ, ഉപ്പ എന്നെ തൂക്കിയെടുത്ത് പണിക്കരക്കണ്ടിയുടെ അടുത്തേക്ക് ഓടി. അവിടെയാണ് ജീപ്പ് വരിക; അങ്ങനെ ജീപ്പ് വന്നു. ഫാത്തിമ ടീച്ചർ ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്നു കൈനീട്ടി. ഞാൻ അപ്പോഴും വാശിയിലായിരുന്നു. കുതറി ഓടാൻ ഒരുപാട് ശ്രമിച്ചു. ഉപ്പ ടീച്ചറുടെ കയ്യിൽ എന്നെ ഏൽപ്പിച്ചു. ഞാൻ എത്ര പറഞ്ഞിട്ടും കരഞ്ഞിട്ടും ടീച്ചർ എന്നെ വിട്ടില്ല. അവസാനം ജീപ്പ് മുന്നോട്ട് നീങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ ടീച്ചറുടെ കൈക്ക് നല്ലൊരു കടി കൊടുത്തു. ഞാൻ ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടി, ഓടി.
പിന്നീട് അറിയുന്നത് ടീച്ചർക്ക് മുറിവ് പറ്റിയതാണ്. മുറിവ് തുന്നി injection ഒക്കെ എടുക്കേണ്ടി വന്നു. അന്ന് ഉപ്പയെയും കടിച്ചിരുന്നു. പക്ഷെ ഉപ്പാക്ക് മുറിവ് പറ്റിയിരുന്നില്ല. ഇന്നും ഞാൻ ടീച്ചറെ പലപ്പോഴായി കാണാറുണ്ട്. അപ്പോയോക്കെയും ടീച്ചർ ആ ഓർമകൾ അയവിറക്കും. ചിലപ്പോയൊക്കെ അന്ന് കടിച്ച ആ അടയാളം കാണിച്ചു തരും. ആ മുറിവിന്റെ അടയാളങ്ങൾ ഇന്നും മായ്ക്കപ്പെട്ടിട്ടില്ല. ചെറിയ കുട്ടികളെ കാണുമ്പോൾ ഇന്നും ടീച്ചറെ ഓർക്കുന്നു. അവരുടെ നന്മക്കായി പ്രാർഥിക്കുന്നു. കുറച്ചു ദിവസങ്ങൾക്ക് മുന്ന് ആന്റിയുടെ nursery യിൽ പഠിക്കുന്ന കുഞ്ഞാറ്റ വന്നു ചോദിച്ചു "ജിത്തു കാക്ക ചീത്ത കുട്ടിയായിരുന്നു ല്ലെ?, ഫാത്തിമ മിസ്സിന്റെ കൈ കടിച്ചു മുരിയാക്കീണ് ല്ലെ?". ഞാൻ ചിരിച്ചതെ ഉള്ളൂ. വീണ്ടും ചോദിച്ചപ്പോൾ ഒരിക്കൽ കൂടി ആ ഓർമ്മകൾ അയവിറക്കേണ്ടി വന്നു. അതിവിടെ കുത്തിക്കുറിച്ചിടാം എന്ന് തോന്നി. തമാശയാണെങ്കിലും കേൾക്കുമ്പോൾ ഒരുപാട് ഓർമ്മകൾ തികട്ടി തികട്ടി വരുന്നു.
dining hall ൽ ഇരുന്നു ഉമ്മയോടൊപ്പം വായിചിരുന്നതും, ഉപ്പയുടെ കൂടെ ഷരീഫ് ഡോക്ടറുടെ അടുത്തു ചെന്നിരുന്നപ്പോൾ zib കുടുങ്ങിയ ഒരു കുട്ടിയുടെ മുഖവും, ഉപ്പ അത് ശേരിയാക്കിക്കൊടുത്തതും, ഡോക്ടറ അത്ഭുത പ്പെട്ടതും, sip up വാങ്ങാൻ അയൽപക്കങ്ങളിൽ ചെന്ന് ചാമ്പക്ക വിറ്റിരുന്നതും, അതിനു ഉമ്മചിയൊടു ചീത്ത കേട്ടതും, പല്ല് പറിക്കുന്നിടത്തു നിന്ന് എണീറ്റ് ഓടിയതും, നാടുകാരെ പിന്നാലെ ഓടിച്ചതും, ക്ലാസ്സുകളിൽ തല്ലു കൂടിയതും, കള്ളനും പോലീസും കളിച്ചതും, ആരെയും കാണാതെ തോട്ടിൽ പോയിരുന്നതും, മീൻ പിടിചിരുന്നതും, ഒരു ചിരട്ട ട്രോഫിക്കുവേണ്ടി മോനുമായി മത്സരിചിരുന്നതും, മയമാക്കയുടെ അടുത്തു നിന്ന് 'പോക്കിരി' എന്ന് കേട്ടിരുന്നതും, മേമക്കോപ്പം bubble gum തിന്നതും, പശുക്കുട്ടികളെ ഓടിചിരുന്നതും, ശാനിയുടെയും ബാവയുടെയും ഒക്കെ അടുത്തിരുന്നു കഥകൾ പറയിപ്പിച്ചതും, സുഹാസിലെ അന്നത്തെ പുതിയ റൂമിൽ കിടക്കുമ്പോൾ മോനാക്ക എന്തൊക്കെയോ തമാശകൾ പറഞ്ഞതും, ബേബി താത്തയുടെ കൂടെ ബാപ്പയുടെ സ്പെഷ്യൽ മാങ്ങ പറിച്ചു ഉപ്പും മുളകും കൂട്ടി തിന്നതും, വാപ്പ (വല്യാപ്പ) ഹജ്ജിനു പോയി വന്നിരുന്ന സമയത്ത് കിട്ടിയിരുന്ന ഒരു പോലീസ് കുപ്പായവും, മേശയിൽ നിന്ന് പാൽ മുട്ടായിയും പലഹാരങ്ങളും എടുത്തു തരുന്നതും, പെരുന്നാൾ പൈസകളും, കുഞ്ഞാക്കയുടെ circus ലെ കുട്ടി എന്ന കളിയാക്കലും, ചെരുവാടിയിലെ കറിവേപ്പ് മരത്തിലുള്ള കയറ്റവും, 'കണ്ടാൽ വാലില്ല കേട്ടാൽ വാലുണ്ട് ', 'വായ്‌ക്കൊല്ല' എന്നീ പ്രയോഗങ്ങളും, കാലി സോഡയും, പന്തുകളികളും, കാളപ്പൂട്ടുകളും, മുറ്റത്തെ കറ്റകളും, അത് കൊയ്യുന്നതും, വൈക്കോൽ കൂട്ടത്തിനിടയിലൂടെ ഓടി ഒളിച്ചു കളിച്ചതും, വായ്ച്ചി ചീത്ത പറഞ്ഞു വടിയുമായി വരുന്നതും, മൗലവിയും ഖുർആൻ പഠനവും അതിലെ സമ്മാനവും, കൗങ്ങു തള്ളിയിട്ടിരുന്ന JCB യും, സൌദാത്തയുടെ വീട്ടിലെ കുരങ്ങും, വൈദ്യരുടെ വീട്ടിലെ zoo വും, കുക്കറിന്റെ ശബ്ദം കേട്ടുള്ള ഓട്ടവും, ജാസുവു മൊത്ത് അറിവില്ലാത്തെ ആ കാലത്ത് വാപ്പയുടെ മഹാഗണി മരം മുറിച്ചു ക്രിസ്മസ് ട്രീ ഉണ്ടാക്കിയതും, അതിന്റെ വിചാരണയും ഉമ്മമാരുടെ മുഖവും, .... എന്തെല്ലാമായിരുന്നു അന്ന്. എന്തൊക്കെയോ പെട്ടന്നു മനസ്സിൽ തെളിഞ്ഞു വരുന്നു. ബാല്യം ഒരാവേശം തന്നെ!!!!