ജീവിത വിശുദ്ധി – ധന്യമായ ജീവിതത്തിന്

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി എന്തെല്ലാം അനുഗ്രഹങ്ങലാണ് അല്ലാഹു നമുക്ക് നല്‍കിയിരിക്കുന്നത്. ഉയര്‍ച്ചയുട ഒരോ പടവുകളും കയറുമ്പോള്‍ നമ്മള്‍ കൂട്ടല്‍ കൂട്ടല്‍ വിനയമുള്ളവരാകണം. പ്രകൃതിയിലേക്ക് നോക്കിയാല്‍ തന്നെ അതിനുള്ള ഉദാഹരണങ്ങള്‍ നമുക്ക് കാണാനാകും. ഒരുപാടു ഫലങ്ങള്‍ കായ്ച്ചിട്ടുള്ള മരങ്ങള്‍ അവയുടെ ശിഖിരങ്ങള്‍ വിനയടത്തോട് കൂടി താഴ് ത്തി ഇടുന്നടു നാം കാണുന്നതല്ലെ?

നമ്മുടെ കര്‍മങ്ങള്‍ വിശ്വാസത്തോട് കൂടിയാകണം.നമ്മുടെ ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ പിശാചു നമ്മെ ഓര്‍മപ്പെടുത്തി കൊണ്ടിരിക്കും. അത്തരം സാഹചര്യങ്ങളില്‍ നമ്മുടെ ഈമാന്റെ വെളിച്ചം കെടാതെ സൂക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാണ്. വസ്ത്രങ്ങള്‍ നുരുംബുന്നത് പോലെ നമ്മുടെ ഈമാനും നുരുമ്പും, അതേ പൂര്‍ണ ചന്ദ്രനെ ഇരുണ്ട മേഘങ്ങള്‍ എങ്ങനെ മറക്കുന്നുവോ അതുപോലെ സാഹചര്യങ്ങള്‍ നമ്മുടെ ഈമാന്റെ പ്രകാശത്തെ ചോര്‍ത്തിക്കളയും. സദാ മാറികൊണ്ടിരിക്കുന്ന അല്ലെങ്കില്‍ പ്രകമ്പനം കൊള്ളുന്ന അവയവമാണ് നമ്മുടെ ഹൃദയം. അതില്‍ ഈമാന്‍ കൂടിയും കുറഞ്ഞുമിരിക്കും, ഈമാന്‍ കൂടാനുള്ള അവസരങ്ങളില്‍ ഭിന്നടകള്‍ നിരത്തി മാറിനില്‍കുന്നത് ശരിയല്ല. നമ്മുടെ രക്ഷിടാവിനോട് നാം സദാ തേടി കൊണ്ടിരിക്കേണ്ട ആരു പ്രാര്‍ത്ഥന

"ഹൃദയങ്ങളെ മാറ്റി മറിക്കുന്ന നാഥാ, എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ ഉറപ്പിച്ചു നിര്‍ത്തെണമെ"
ഹൃദയത്തിന്റെ ഉറപ്പിനു വേണ്ടി നമ്മോടു ആവര്‍ത്തിച്ചു ഓതാന്‍ നബി (സ) നിര്‍ദേശിച്ച ചില സുരതുകള്‍ കാണുക
١ . سورة الهود
٢.سورة الواقعية
٣. سورة المرسلة
٤. سورة نبأ
٥. سورة التكاثر

ഈ സൂറത്തുകളിലൊക്കയും പ്രമേയം പരലോകവും ഖബര്‍ ജീവിതവും, നരകവും, സ്വര്‍ഗ്ഗവും എല്ലാമാണ്. അതേ ഖുര്‍ആന്‍ ജീവിതത്തിലെ നിഖില മേഖലകളിലും സ്വീകരിക്കേണ്ടതുണ്ട് എന്നാണ് ഇവയോക്കയും ഓര്‍മപ്പെടുത്തുന്നത്. നമ്മുടെ ഹൃദയങ്ങളുട ഉറപ്പു അതിനുമാത്രമൊന്നും ഇല്ലെന്നു ചരിത്രം നമ്മോടു പറയുന്നുണ്ട്. നബി (സ) യുട കൂടെ ഇസ്ലാം സ്വീകരിച്ചു ജീവിക്കുകയും, മുസൈലിമ എന്നാ കള്ളപ്രവാചകനെക്കുറിച്ച് തിരക്കാന്‍ അയക്കുകയും ചെയ്ത ഒരു സഹാബി മുസൈലിമയുടെ മന്ത്രിയായി തീര്‍ന്ന കഥ നമുക്കറിയാവുന്നതാണ്. മനസ്സ് മാറിപ്പോകാന്‍ അതു മതി. അതുകൊണ്ടാണ് ഇപ്രകാരം പ്രാര്‍ഥിക്കാന്‍ നബി (സ) പറഞ്ഞത്.

ശുദ്ധമായ മനസുള്ളവര്‍ക്ക് നാളെ സ്വര്‍ഗത്തിലെ دار السلام എന്ന വാതിലിലൂടെ കടക്കാം. സ്വര്‍ഗം മുന്നില്‍ കണ്ടു കൊണ്ട് തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ധൃതി കാണിച്ചവരാണവര്‍,ജീവിതത്തില്‍ സൂക്ഷ്മത പുലര്തിയവരാനവര്‍. "സമാധാന മടഞ്ഞ ആത്മാവേ ..." എന്ന് വിളിച്ചുകൊണ്ടു റൂഹിനെ മലക്കുകള്‍ പിടിച്ചെടുക്കുമ്പോള്‍ അവര്‍ നാളയുടെ സുഖങ്ങലോര്‍ത്തു സന്തോഷം കൊള്ളും, നമ്മളോ?

അസാമ്സ്കാരികതയുടെ മുഴുവന്‍ വശങ്ങളും നുകര്‍ന്ന അറബ് സമൂഹത്തെ ഖുര്‍ആനിന്റെ വെളിച്ചം കൊണ്ട് വെറും 23 വര്‍ഷം കൊണ്ട് സംസ്കരിചെടുക്കാന്‍ പ്രവാചകന് സാധിച്ചത് അവരുടെ മനുസ്സുകളില്‍ അല്ലാഹുവെക്കുറിച്ചുള്ള വിശ്വാസം വളര്‍ത്തിയപ്പോയായിരുന്നു. ഈ كتاب المبين ആയ ഖുര്‍ആന്‍ എന്തുകൊണ്ട് നമ്മുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല; നമ്മുടെ വിശ്വാസം പൂര്‍ണ്ണമായിട്ടില്ല സഹോദരങ്ങളെ, നാം ചിന്തിക്കണം. വിശ്വാസത്തില്‍ നിന്നും ഉറവയായൊഴുകുന്ന കര്‍മങ്ങളെ അല്ലാഹുവിന്റെ അടുത്തു സ്വീകാര്യമാകൂ .മദ്യത്തില്‍ നിന്ന് നിങ്ങള്ക്ക് വിരമിക്കാനായില്ലെ? എന്ന ഖുര്‍ആനിന്റെ ചൊദ്യത്തിനു ഞങള്‍ വിരമിചിരിക്കുന്നു എന്ന് പറയാന്‍ ഏതൊരു ആദര്‍ഷമാണോ അവര്‍ക്ക് പ്രചോദനമേകിയത് അത് ഇന്നു നമ്മള്‍ക്ക് പ്രചോതനം നല്‍കേണ്ടടില്ലെ?

നമ്മുടയൊക്കെ ക്യാമ്പസില്‍ പലപ്പോഴും രാഷ്ട്രീയ വിഷയങ്ങളും, സാമൂഹ്യ വിഷയങ്ങളും മാത്രം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന കൊച്ചു സംഗങ്ങളും സംഘടനകളും ഉണ്ട്, മുസ്ലിം സംഘടനകളും ഉണ്ട്. എല്ലാവരുടയും ലക്ഷ്യം സമൂഹത്തെ നന്മ നിറഞ്ഞതാകണം എന്ന് മാത്രം. രാഷ്ട്രീയപരമായിരുന്ന ഒരു കാഴ്ചപ്പാടില്‍ നിന്നായിരുന്നില്ല പ്രവാചകന്‍ (സ) ഒരു ജനസമൂഹത്തെ പരിഷ്കരിചെടുത്തത്. മറിച്ച് അവരുടെ ഹൃദയങ്ങളില്‍ അല്ലാഹുവെക്കുരിച്ചുള്ള ബോധം ജനിപ്പിച്ചുകൊണ്ടായിരുന്നു. അല്ലാഹുവെക്കുരിച്ചുള്ള ബോധം ജനിപ്പിക്കുന്നതിനായിരിക്കട്ടെ ഇന്നു മുതല്‍ നമ്മുടെ ദഅവത്ത്.

മാഇസ്‌ (റ) യെ ഓര്‍മയില്ലേ. എന്നെ ശുദീകരിക്കണം എന്ന് പറഞ്ഞ് നബി (സ) യുട അടുത്തു ചെന്ന് സംസ്കരിക്കപ്പെട്ട വ്യക്തി. വിവാഹിതനായ ശേഷം വ്യഭിചാരത്തിലെര്‍പ്പെടുന്നവരെ എറിഞ്ഞു കൊല്ലണം എന്നാണ് ഇസ്ലാമിന്റെ വിധി. ശിക്ഷ നല്കികൊണ്ടിരിക്കുന്നതിനിടയില്‍ അല്പം രക്തം ഒരു സഹാബിയുടെ വസ്ത്രത്തില്‍ തെറിച്ചു. 'ചീത്ത രക്തം' എന്ന് പറഞ്ഞ് തിരിഞ്ഞു കളഞ്ഞ അദ്ദേഹത്തോട് നബി (സ) പറഞ്ഞ്. മാഇസ്‌ (സ) യുടെ ഈമാന്‍ ഇവിടയുള്ള 70 ആളുകളുടെ ഈമാനെക്കള്‍ കരുത്തുറ്റതാണ്. തെറ്റുകള്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് മറച്ചു വെക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം മനസ്സില്‍ നരകം ഓര്‍ത്തപ്പോള്‍ നബി (സ) യുട അടുത്തു ചെന്ന് സംസ്കരിക്കപെട്ടു.ഏകാന്തതയില്‍ തിന്മാകളിലേക്ക് പോകാനുള്ള സമ്മര്‍ധം പിശാചില്‍ നിന്നും ഉണ്ടാക്കും. അത്തരം സാഹചര്യങ്ങളില്‍ തിന്മാകളിലേക്ക് പോകാതിരിക്കാനുള്ള ശക്തിയുണ്ടാകണം. ചരിത്രങ്ങള്‍ സ്മെരിക്കുക. * യൂസുഫ് നബി (അ) സുലൈക്കയുടെ പ്രേമവലയത്തില്‍ വീണു വ്യഭിച്ചരിച്ചില്ല. * ഫിര്‍ഔനിന്റെ ഭാര്യ ആസ്യ ബീവിയുടെ ജീവിതം.

ഒരു പരീക്ഷക്ക്‌ തയ്യാറെടുക്കുമ്പോള്‍ എന്തുമാത്രം ഒരുക്കങ്ങളാണ് നമുക്ക്. വേഖത്തില്‍ ഓര്‍ത്തെടുക്കുന്നതിനു കൊച്ചു കുറിപ്പുകള്‍, ഉറക്കമൊഴിഞ്ഞ് പഠനം. ഇതൊക്കെയും ഒരു ഗ്യാരണ്ടിയുമില്ലാത്ത ശരീരത്തിന്റെ അല്പകാല സുഖത്തിനു വേണ്ടി മാത്രം. എന്നാല്‍ മരണ ശേഷമുല്ലൊരു ജീവിതമുണ്ട്, ശാശ്വതമായ ജീവിത. അവിടെക്കുള്ള വിഭവങ്ങള്‍ സംബാധിക്കുന്നതിനുള്ള പണിശാലയാണിവിടം. നമ്മുടെ ആയുസ്സ് എന്തിനു ചിലവഴിച്ചു? നമ്മുടെ ആരോഗ്യം (യുവത്വം) എന്തിനു ചിലവഴിച്ചു? ഒഴിവു സമയം എന്തിനു വിനിയോകിച്ചു? ....ചോദ്യങ്ങള്‍ക്കുള്ള മറുപടി (വിഭവങ്ങള്‍) നാം സൂക്ഷിച്ചു വെക്കേണം.

നമ്മുടെ ഈമാന്‍ അത് അമൂല്യമായൊരു നിധിയാണ്‌. ആ നിധിയെ കാര്‍ന്നു തിന്നുന്ന കീടങ്ങളെ കരുതിയിരിക്കണം.നിഷിദ്ദങ്ങള്‍ ജീവിതത്തില്‍ കടന്നു വരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. നമ്മുടെ വസ്ത്രം അതിന്റെ ലക്ഷ്യങ്ങള്‍ നിര്‍വ്വഹിക്കണം. മീഡിയകളുടെ ഉപയോഗത്തെക്കുറിച്ച് - കണ്ണുകള്‍ സാക്ഷി പറയുന്ന ഒരു ദിനം മുന്നിലുണ്ടെന്ന ഓര്‍മയുണ്ടാകണം, അതിനു മുന്നില്‍ സമയം ചിലവിടുമ്പോള്‍. കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. നാളെ വിരല്‍ കടിച്ചുകൊണ്ട് ഞാനിന്നവനെ കൂട്ടുകാരനായി സ്വീകരിചില്ലായിരുന്നെങ്കില്‍ എന്നു വിലഭിക്കേണ്ടി വരുന്നവരുടെ കൂട്ടത്തില്‍ നമ്മളുണ്ടാകരുത്. രഹസ്യവും പരസ്യവും അല്ലാഹുവിനു സമമാനെന്നും നമ്മുടെ കണ്ണിന്റെ കട്ടുനോട്ടം അവന്‍ അറിയുന്നുണ്ടെന്നും ഓര്‍ക്കുക.

മനസ്സിലാക്കിയ സത്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കല്‍ വിശ്വാസിയുടെ ബാധ്യതയാണ്. അത് എത്ര കഠിന ചുറ്റുപാടിലാണെങ്കില്‍ കൂടി. മൂസ നബി (അ) യുടെ ചരിത്രം നമ്മള്‍ ഓര്‍ക്കണം. أنا ربكم الأعلى എന്ന് അഹങ്ക്കരിച്ചിരുന്ന അദ്ദേഹത്തിന്റെ അടുക്കലെക്കയിരുന്നു അല്ലാഹു മൂസ (അ) നിയോകിച്ചത്. നബി (സ) തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ നമ്മോടു പറഞ്ഞത് മറക്കാതിരിക്കുക. "ഇവിടെ ഹാജറുള്ളവര്‍ ഇല്ലാത്തവര്‍ക്കും, അവര്‍ മറ്റുള്ളവര്‍ക്കും ഈ സത്യസന്ദേശം കൈമാറണം ". ദഅവത്ത് നമ്മുടെ ബാധ്യതയാണ് , സമയവും സന്ദര്‍ഭങ്ങളും അതിനായി ഉപയോഗപ്പെടുത്തണം. ഓര്‍ക്കുക -അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഇറങ്ങി തിരിക്കുബോയുള്ള പ്രയാസങ്ങളും നരകത്തിലെ തീയും ഒരിക്കലും യോജിക്കില്ല.

(Based on class of Zuhair Chungathara, MSM Quest, Taliparamba, Kannur, 2011)