നമ്മോട് വിയോജിക്കുന്നവരോട് - മുഹ്സിന്‍ ഐദീദ്‌

ഇപ്രകാരമായിരുന്നു നമ്മുടെ സലഫുകള്‍! നമ്മളെവിടെയാണ് പ്രിയ സഹോദരങ്ങളെ!
قال يونس الصدفي: (( ما رأيت أعقل من الشافعي، ناظرته يوما في مسألة، ثم افترقنا، ولقيني، فأخذ بيدي، ثم قال: يا أبا موسى، ألا يستقيم أن نكون إخوانا وإن لم نتفق في مسألة )) سير أعلام النبلاء: 10/16

യൂസുഫ്‌ അസ്സദഫി പറയുന്നു : “ ഇമാം ശാഫിഇയെക്കാള്‍ ബുദ്ധിയുള്ള മറൊരാളെയും ഞാന്‍ കണ്ടിട്ടില്ല. ഒരു ദിവസം അദ്ദേഹവുമായി ഞാന്‍ ഒരു മസ്അലയില്‍ വാദപ്രതിവാദം (നമ്മുടെ നാട്ടിലെ വാദപ്രതിവാദം പോലെയാണെന്ന് കരുതരുതേ...!) നടത്തി. (വ്യത്യസ്ത അഭിപ്രായത്തിലായിക്കൊണ്ട് ഞങ്ങള്‍ പിരിഞ്ഞു. പിന്നീട് ഒരിക്കല്‍ അദ്ദേഹം എന്നെ കണ്ടുമുട്ടി. എന്റെ കൈ പിടിച്ചു കൊണ്ടദ്ദേഹം പറഞ്ഞു : “ ഹേ അബൂ മൂസ! ഒരു മസ്അലയില്‍ നമ്മള്‍ തമ്മില്‍ യോജിച്ചില്ലെങ്കിലും നാം സഹോദരങ്ങളായി തന്നെ നിലകൊള്ളുന്നതിനു (അതൊരു തടസ്സമല്ലല്ലോ?) “


https://www.facebook.com/muhsinaydeed/posts/440712099375064

കെവിന്‍ കാര്‍ട്ടര്‍

  • കെവിന്‍ കാര്‍ട്ടര്‍
  • 1993 മാര്‍ച്ച് 23: ഫോട്ടോഗ്രാഫിയുടെ ചരിത്രത്തില്‍ പട്ടിണിയെന്ന വിപത്തിനെ ഏറ്റവും തീവ്രഭാവത്തില്‍ അവതരിപ്പിക്കുന്ന ചിത്രം പകര്‍ത്തി
  • സുഡാനിലെ അത്യന്തം ഭീതിദവും ദയനീയവുമായ മനുഷ്യാവസ്ഥയെ ലോകത്തിനു മുന്നില്‍ കൊണ്ടുവരാനും ലോകമനസ്സാക്ഷിയെ ഉണര്‍ത്താനും കെവിന്‍ കാര്‍ട്ടര്‍ക്ക് ആ ചിത്രത്തിലൂടെ കഴിഞ്ഞു
  • ചിന്ത്രത്തിനു പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചു
  • 'ചിത്രത്തില്‍ രണ്ടാമതൊരു കഴുകന്‍ അദൃശ്യനായി ഉണ്ടെന്നും അത് കെവിന്‍ കാര്‍ട്ടര്‍ എന്ന ഫോട്ടോഗ്രാഫറാണെ'ന്നും വരെ ചിലര്‍ എഴുതി
  • ആ കുഞ്ഞിനെക്കുറിച്ചുള്ള ഓര്‍മയില്‍ നീറിപ്പുകഞ്ഞ അയാള്‍ വിഷാദരോഗത്തിലേക്ക് കൂപ്പുകുത്തിവീണു. ഉറ്റ ചങ്ങാതിമാരില്‍നിന്നുപോലും അയാള്‍ അകന്നു
  • 1994 ജൂലായ് 27ന് അദ്ദേഹം ആത്മഹത്യ ചെയ്തു
read more: http://www.mathrubhumi.com/online/malayalam/news/story/3101724/2014-08-24/kerala


الرحمن و الرحيم


നമ്മുടെ കണ്ണുകള്‍ ഉണരുന്നതിനു മുമ്പേ വര്‍ണ്ണ വിസ്മയങ്ങളുടെ വിജ്ഞാന കേന്ദ്രമായ ഈ പ്രപഞ്ചത്തെ എത്ര സൗന്ദര്യ ബോധതോടയാണ് സ്രഷ്ടാവ് സംവിതാനിച്ചത്. അതിലെ വ്യത്യസ്തങ്ങളായ ജീവജാലകങ്ങളെക്കുറിച്ചും അവയുടെ നിലനില്പിനെക്കുറിച്ചും എത്ര അറിവു ള്ളവരാണ് നമ്മള്‍ . എന്തുമാത്രം സ്നേഹ വാത്സല്യങ്ങളോടെയാണ് ഓരോ ജീവിയും അവയുടെ കുഞ്ഞുങ്ങളോട് കാണിക്കുന്നത് . പരമാകാരുണ്യകാനില്‍ നിന്ന് അവയ്ക്ക് ജന്മനാ ലഭിച്ച ബോധനത്തിന്റെ ഭാഗംയിട്ടര ഇത്. എന്നാല്‍ അതൊക്കയും മനുഷ്യ സമൂഹത്തിനു വേണ്ടി ? അല്ലാഹുവിന്റെ കാരുണ്യം ഇവിടയുള്ള എല്ലാത്തിലും അവന്‍ വ്യാപിപ്പിച്ചിരിക്കുന്നു മനുഷ്യ , ജിന്ന്, ജന്തു വര്‍ഗമെന്ന വിവേചനമില്ലാതെ തന്റെ സകല സ്ര്യഷ്ടികളോടും ഇഹലോകത്ത് വെച്ച് കാണിക്കുന്ന അല്ലാഹുവിന്റെ മഹത്തായ കാരുന്യതിന്ടെ 1 % ത്തെയാണ് റഹ്മാന്‍ (പരമാകാരുണ്യകന്‍ ) യെന്ന പദം കുറിക്കുനത്‌.

മനുഷ്യ ജിന്ന് സമൂഹങ്ങള്‍ക്ക് അള്ളാഹു ജന്മനാ മാര്‍ഗദര്‍ശനം നല്‍കിയിട്ടില്ല. അവര്‍ക്ക് നന്മയുടയും തിന്മയുടയും 2 മാര്‍ഗ്ഗങ്ങള്‍ നല്‍കുകയും , തിരിച്ചറിയാനും തീരുമാനിക്കാനുമായി വിശേഷ ബുദ്ധി നല്‍കുകയും ചെയ്തു. തിന്മ ചെയ്തു അധമരായവര്‍ക്ക് മരണ ശേഷം ലഭിക്കുവാനുള്ള ഭീകര ശിക്ഷയെക്കുറിച്ചും , നന്മ ചെയ്തു ഉന്നടരയവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗീയ സുഖങ്ങളെക്കുറിച്ചും അല്ല്‍ഹുവിന്ടെ പ്രവാചകന്‍ നമ്മെ അറിയിച്ചു.

എന്നാല്‍ നന്മ കല്പിക്കുകയും തിന്മ വിരോധിക്കുകയും സദാചാരം കല്പിക്കുകയും ജനങ്ങളെ ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്തു നാളെ പരലോകത്ത് ഉന്നതിയില്‍ നില്‍കുന്ന അല്ലാഹുവിന്റെ ഉത്തമ ദാസന്മാര്‍ക്ക് മാത്രമായി നീക്കി വെച്ച അവന്റെ മഹത്തായ കാരുണ്യത്തിന്റെ 99 % ത്തെയാണ് രഹീം (കരുണാനിധി ) എന്ന പദം കുറിക്കുന്നതു.