ബാലേട്ടന്‍ നമ്മുടെ സ്വന്തം കുടുംബാംഗം പോലെയാണ്....



ബഹുദൈവാരാധകരുടെ ആഘോഷ ദിനത്തില്‍ അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കാമോ?

ആശയ വിവര്‍ത്തനം http://islamqa.info/en/85108


ബഹുദൈവ  വിശ്വാസികളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനോ അവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കുന്നതിനോ ഇസ്ലാം എതിരല്ല.  പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് അവര്‍ക്ക് ഇസ്ലാമിനോടും നമ്മോടും സ്നേഹമുളവാക്കുവാനും ബന്ധങ്ങള്‍ ദൃഡമാക്കുന്നതിനും ഉപകരിക്കും.  എന്നാല്‍ അവരെ ഉറ്റ മിത്രങ്ങളാക്കാന്‍ പാടില്ല (al-Mujaadilah 58:22).


ശൈഖുല്‍  ഇസ്ലാം ഇബ്നു തയ്മിയ്യ(റ) വിശദീകരിക്കുന്നത് കാണുക "സാധാരണ ദിവസങ്ങളില്‍ നിന്നും വ്യത്യസ്തമായി ആരെങ്കിലും പ്രത്യേകമായി ബഹുദൈവാരാദകാരുടെ ആഘോഷ ദിനങ്ങളില്‍ അവര്‍ക്ക്‌ സമ്മാനം നല്‍കുന്നത് സ്വീകരിക്കപ്പെടുകയില്ല, പ്രത്യേകിച്ചും അവരെ അനുകരിക്കുന്ന രൂപത്തിലാണെങ്കില്‍, അതായത് ക്രിസ്തുമസ് ദിനത്തില്‍ മെഴുകുതിരികള്‍ നല്‍കലും, പ്യസവവ്യാഴ ദിനത്തിന്റെ അവസാനത്തില്‍ വിരുന്നൂട്ടലിനായി  പാലും മുട്ടയും, ആടുകളും ഒക്കെ നല്‍കലും പോലുള്ള കാര്യങ്ങളാണെങ്കില്‍"


എന്നാല്‍ അത്തരം ദിനങ്ങളില്‍ അവര്‍ നമ്മുടെ വീടുകളില്‍ കൊണ്ട് വരുന്ന മാംസാഹാരമാല്ലാത്ത ഭക്ഷണങ്ങള്‍, അവരുടെ ആഘോഷവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ എന്നിവ സ്വീകരിക്കുന്നതില്‍ പ്രശ്നമില്ല. ഒരിക്കല്‍ ഒരു മുസ്ലിം സ്ത്രീ മുഹമ്മദ് നബി(സ)യുടെ ഭാര്യ ആഇശ(റ)യോട് ചോദിച്ചു: "ഞങ്ങള്‍ക്ക് അഗ്നിയാരാധകരായ ചില ആയമാരുണ്ട്. അവര്‍ അവരുടെ ആഘോഷ ദിവസം ഞങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരാറുണ്ട്.  അത് നമുക്ക് ഉപയോഗിക്കാമോ...?. ആഇശ(റ) പറഞ്ഞു: "അവരുടെ ആഘോഷ ദിവസം അവര്‍  അറുത്തതു നിങ്ങള്‍ ഭക്ഷിക്കരുത്, എന്നാല്‍ അന്നത്തെ അവരുടെ പച്ചക്കറികള്‍ നിങ്ങള്‍ ഭക്ഷിച്ചു കൊള്ളുക." (ഇബ്നു അബീശൈബ).

ചുരുക്കത്തില്‍  ബഹുദൈവാരാധകരുടെ ആഘോഷ ദിനത്തില്‍ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കാം.
  1.  അത്തരം ആഘോഷങ്ങള്‍ക്ക്‌ വേണ്ടി അറുക്കപ്പെട്ട മാംസാഹാരങ്ങളാകരുത്
  2. അത്തരം ദിവസങ്ങളില്‍ ബഹുദൈവാഘോഷങ്ങളുടെ ചിഹ്നങ്ങളും ആചാരവേശങ്ങളും അത്തരം ആഘോഷങ്ങള്‍ക്ക് പ്രത്യേകമായി ഉപയോഗിക്കുന്ന കാര്യങ്ങളും (eg:- ഓണ സദ്യ, നക്ഷത്രം, മെഴുകുതിരികള്‍, പുല്‍ക്കൂട്, ...) സമ്മാനമായി സ്വീകരിക്കാന്‍ പാടില്ല  
  3.  അവരില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നത് അവരെ ഇസ്ലാമിനോട് ചായ്‌വ് പുലര്‍ത്തുന്നതിനും  മനസ്സുകള്‍ മൃതുലമാകുന്നതിനും വേണ്ടിയാകണം.


സമ്മാനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് താഴെ ഉള്ള ലിങ്കുക്കള്‍ ഉപോയോഗപ്പെടുത്താം
  • http://islamqa.info/en/85108
  • http://islamqa.info/en/947
  • http://islamqa.info/en/13642