ക്രിസ്മസ് - ഒരു മുസ്ലിം ഓര്‍ക്കേണ്ടത്

അല്ലാഹു (ത) വിശുദ്ധ ഖുര്‍ആനില്‍ പറയുന്നത് കാണുക

"പരമ കാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്നു അവര്‍ പറഞ്ഞിരിക്കുന്നു. അങ്ങനെ നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വതങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്യുമാറാകും, അവര്‍ പരമ കാരുണികന്നു സന്താനങ്ങള്‍ ഉണ്ടെന്നു വാദിച്ചത് നിമിത്തം. സന്താനങ്ങളെ സ്വീകരിക്കുക എന്നത് പരമ കാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്റെ അടുത്തു വരുന്നവര്‍ മാത്രമായിരിക്കും. തീര്‍ച്ചയായും അവരെ അവന്‍ തിട്ടപ്പെടുത്തുകയും എണ്ണിക്കണക്കാക്കുകയും ചെയ്തിരിക്കുന്നു. അവരോരോരുത്തരും ഉയിര്‍ത്തെഴുന്നെല്പിന്റെ നാളില്‍ എകാകിയായികൊണ്ട് അവന്റെ അടുക്കല്‍ വരുന്നതാണ്."(മറിയം 88-95)

യേശുവെക്കുറിച്ച് ഇസ്ലാമിന്റെ കാഴ്ചപ്പാട്

  • "അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍." (5:116)

  • ''അവന്‍ (അല്ലാഹു) ആര്‍ക്കും ജന്മം നല്‍കിയിട്ടില്ല; അവന്‍ ആര്‍ക്കും സന്തതിയായി ജനിച്ചിട്ടുമില്ല'' (112:4)
  • "അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കോന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല." (4: 157)

  • '' അള്ളാഹു മൂവരില്‍ ഒരാളാണെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വസിച്ചിരിക്കുന്നു'' (5:73)
പടച്ച തമ്പുരാന്‍ വെറുക്കുന്ന ഒരു കാര്യമാണ് അവന്‍ സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന ജല്പനങ്ങള്‍. ക്രിസ്തുമസ് ആഘോഷങ്ങളുടെ അടിസ്ഥാനം തന്നെ ദൈവത്തിനു മകന്‍ പിറന്നു എന്ന വിശ്വാസത്തില്‍ നിന്നും ജന്മമെടുക്കുന്നതാണ്. അത് കൊണ്ട് തന്നെ അത്തരം ആഘോഷങ്ങളില്‍ പങ്കെടുക്കുന്നത് നിമിത്തം അക്കാര്യം പ്രത്യക്ഷത്തിലല്ലെങ്കില്‍ പരോക്ഷത്തില്‍ അംഗീകരിക്കുന്നവരാകുന്നു നമ്മള്‍.

ഖുതുസിയായ ഒരു ഹദീസില്‍ അല്ലാഹുവിനു സന്താനമുണ്ടെന്നു പറയുന്നവരെക്കുറിച്ചു അല്ലാഹു പറയുന്നത് 'എന്റെ അടിമ എന്നെ തെറി വിളിച്ചിരിക്കുന്നു' എന്നാണ്. ഇതിന്റെ ഗൌരവം നമ്മള്‍ മനസ്സിലാക്കണം.


മുസ്ലിംകള്‍ ഏക ദൈവത്തെ ആരാധിക്കുന്നവരാണ്, അവനു പങ്കു ചേര്‍ക്കുന്ന ഒരു സമൂഹത്തിന്റെ ആചാര ആഘോഷങ്ങളില്‍ അവന്‍ പങ്കെടുക്കാന്‍ പാടില്ല. കാരണം "മറ്റു മതസമൂഹങ്ങളെ അനുകരിക്കുന്നവര്‍ അവരില്‍ പെട്ടവനാണ് " എന്ന നബി വചനത്തെ ഓര്‍ക്കുന്ന ഒരു മുസ്ലിം അവരുടെ ആഘോഷങ്ങളെയോ വസ്ത്രധാരനയെയോ അനുകരിക്കാന്‍ പാടുള്ളതല്ലല്ലോ. മത സൌഹാര്‍ദം എന്നത് ശെരിയല്ല, മനുഷ്യ സൌഹാര്‍ദമാണ് വേണ്ടത്. ഇവിടെ സംഭാവിക്കുനത് മത ലയനമാണ്. 

ഒന്നാലോചിച്ചു  നോക്കൂ സഹോദരാ, വ്യഭിചാരിയെ നമ്മള്‍ ആശംസിക്കാരറുണ്ടോ?  ഹറാമായ ഏതെങ്കിലും കാര്യത്തിനു നമ്മള്‍ ആശംസ നെരാറുണ്ടോ? ഇല്ലല്ലോ!! പിന്നെ എങ്ങനെ ശിര്‍കായ (ദൈവത്തിനു പുത്രന്‍ ഉണ്ടെന്ന വാദത്തിനു) ഒരു കാര്യത്തിനു നമ്മള്‍ ആശംസ പറയും!! നമ്മള്‍ ദൈവത്തിനു പുത്രന്‍ ഉണ്ടെന്നു വിശ്വസിക്കാതിരുന്നാല്‍ പോരെ എന്നാണു ചിലര്‍ ഉണര്‍ത്തുന്നത്. മദ്യപാനിയെ നമ്മള്‍ ആശംസിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുകയും മദ്യപാനം തെറ്റാണ് എന്ന് പറയുന്നതും   ചെയ്യുന്നത്...!!

ഇസ്ലാമില്‍ പല കാര്യങ്ങളും ജൂത ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമായി ചെയ്യാന്‍ നബി (സ) പറഞ്ഞത്  കാണാം. 

ഉദാ:-
  • നമുക്ക് ചെരിപ്പിട്ടു നമസ്കരിക്കാന്‍ പറ്റും, അവര്‍ക്ക് പറ്റില്ല.
  • നമുക്ക് കുഫ്ഫയിട്ടു നമസ്കരിക്കാം, അവര്‍ക്ക് പറ്റില്ല.
  • നോമ്പിനു നമ്മോടു അത്താഴം കഴിക്കാന്‍ പറഞ്ഞത് അവരില്‍ നിന്ന് വെത്യസ്തമാകാന്‍, ബാങ്ക് കൊടുത്താല്‍ വേഗത്തില്‍ മുറിക്കണം, വൈകിപ്പിക്കരുത്.
  • താടി വെക്കാന്‍ പറഞ്ഞത് അവരില്‍ നിന്നും വെത്യസ്തമാകാന്‍ വേണ്ടിയും കൂടിയാണ് 

നന്മയുടെ കാര്യങ്ങള്‍ക്ക് ആരുമായും കൂട്ട് കൂടാം, എന്നാല്‍ അല്ലാഹുവിന്റെ പരിപാവനമായ അതിര്‍ വരമ്പുകള്‍ കടക്കരുത്.
ഒരു ആശംസ അറിയിക്കുന്നതില്‍ എന്താ ഇത്ര തെറ്റ് എന്ന് ചിന്തിക്കുന്നവര്‍ മുസ്ലിംകളുടെ കൂട്ടത്തില്‍ പോലുമുണ്ട്. അവര്‍ അറിയാതെ പറയുന്നത് "അല്ലാഹു സന്താനത്തെ സ്വീകരിച്ച ദിവസത്തില്‍ എല്ലാ വിധ ആശംസകള്‍ നേരുന്നു" എന്നാണു. അതാകട്ടെ വല്ലാത്തൊരു അപവാദവും. അതിനു രുചിയും ഭംഗിയും ഉണ്ടാകാന്‍ കേക്കും നക്ഷത്രം തൂക്കുന്നതും എല്ലാം ഈ പരിതിയില്‍ വരുന്നു. അതില്‍ നിന്നൊക്കെ നമ്മള്‍ വിട്ടു നില്‍ക്കണം.  


നബി(സ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം).

എന്തിനാണ് അന്യ മതസ്ഥരുടെ ആചാരാനാചാരങ്ങലുമായി നമ്മള്‍ കൈകോര്‍ത്തു നടക്കുന്നത്. അത് മത സൌഹാര്‍ദ്ദത്തിനാണത്രെ!! ഇത് മതസൌഹാര്‍ദ്ദമല്ല, മറിച്ചു മതലയനമാണ്. മത സൌഹാര്‍ദ്ദമല്ല, മനുഷ്യ സൌഹാര്‍ദ്ദമാണ് വേണ്ടത്. നാനാ ജാതി മതസ്ഥര്‍ വളരെ സൌഹാര്‍ദ്ദത്തോടെ തിങ്ങിത്താമസിക്കുന്ന കേരളീയ സാഹചര്യങ്ങളില്‍ നമ്മള്‍ പരസ്പരം സൌഹാര്‍ദ്ദം സ്ഥാപിക്കേണ്ടത് അന്യമതക്കാരുടെ വിശ്വാസങ്ങള്‍ പരസ്പരം സ്വീകരിച്ചിട്ടല്ല. അവരുടെ വിശ്വാസങ്ങളെ പുകയ്ത്തിയുമല്ല. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ നന്മകളില്‍ സഹകരിച്ച് സുഹൃത്തുക്കളായി ജീവിക്കാന്‍ നമുക്ക്  സാധിക്കുന്നതാണ് . അങ്ങിനെ നമ്മളൊക്കെ സഹകരിക്കുന്നുമുണ്ട്. നമ്മുടെ അയല്‍ക്കാരുടെ വിവാഹം , മരണം രോഗം, സല്‍ക്കാരങ്ങള്‍ എന്നിങ്ങനെ അവരുടെ ഒക്കെ സുഖ ദുഖങ്ങളില്‍ നമ്മളെല്ലാം പങ്കാളികളാവുന്നു. അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുന്നു . അതല്ലാതെ ബഹുദൈവാരാധനയില്‍  അധിഷ്ഠിതമായ ഒരാഘോഷത്തില്‍ സഹകരിച്ചു കൊണ്ട്, അതാണ് മത സൌഹാര്‍ദ്ദം എന്ന് പറഞ്ഞു അഭിനയിക്കാന്‍ നമുക്കാവില്ല.  നമുക്ക് വേണ്ടത് ആത്മാര്‍ഥമായി മനുഷ്യരെ തമ്മിലടുപ്പിക്കുന്ന നിഷ്കളങ്കമായ മനുഷ്യ സൌഹാര്‍ദ്ധമാണ് . അതല്ലാതെ മതമൂല്യങ്ങളെയും വിശ്വാസത്തെയും തച്ചുടക്കുന്ന മത സൌഹാര്‍ദ്ദമല്ല.

വിശുദ്ധ  ഖുര്‍ആന്‍ പറയുന്നത് കാണുക " ഇസ്‌ലാമിനെയല്ലാതെ ആരെങ്കിലും ദീനായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുകയില്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെടുന്നവനുമായിരിക്കും." 


കൂട്ടല്‍ കാര്യങ്ങള്‍ പിന്നീട് upload ചെയ്യാം, insha allah