ഇഹലോകം! കളികള്‍, വിനോദങ്ങള്‍, അലങ്കാരങ്ങള്‍, സുഖദുഃഖങ്ങള്‍, എല്ലാം കോര്‍ത്തിണങ്ങിയ പരീക്ഷണക്കളരി. ഇവിടം ഭയം, വിശപ്പ്, ധന നഷ്ടം, മക്കള്‍, ആരോഗ്യം,... എന്നിവ കൊണ്ട് പരീക്ഷിക്കുമെന്ന് നമ്മുടെ റബ്ബ് പരിശുദ്ധ ഖുര്‍ആനിലൂടെ നമ്മെ അറിയിച്ചു. ഉയര്‍ന്ന പരീക്ഷനങ്ങളോടൊപ്പമാണ് ഉയര്‍ന്ന പ്രതിഫലമുള്ളത്. അല്ലാഹു ആര്‍ക്കെങ്കിലും നന്മ ഉദ്ദേശിച്ചാല്‍ അവരെ അല്ലാഹു ദുരന്തങ്ങള്‍ നല്‍കി കൊണ്ട് പരീക്ഷിക്കും (ബുഖാരി). സത്യാ വിശ്വാസിയുടെ കാര്യം ആശ്ചര്യകരം തന്നെ!! ഏതു കാര്യവും അവനെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. സത്യാ വിസ്വാസിക്കല്ലാതെ അതുണ്ടാകുകയില്ല. സന്തോഷകരമായ വല്ലതും കൈ വന്നാല്‍ അവന്‍ അല്ലാഹുവിനു നന്ദി പറയുന്നു. അപ്പോള്‍ അതവന് ഗുണകരമായി. വിഷമകരമായ വല്ലതും അവനെ ബാധിച്ചാല്‍ അവന്‍ ക്ഷമിക്കുന്നു., അപ്പോള്‍ അതും അവനു ഗുണകരം തന്നെ (മുസ്ലിം). നമ്മുടെ റബ്ബിന് വേണ്ടി ഭംഗിയായ ക്ഷമയവലംബിക്കുകയും അല്ലാഹുവില്‍ ഭാരമെല്‍പ്പിക്കുകയും വിശ്വാസത്തോടു കൂടി സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്യണം. അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കും.
ഉമര്‍ (റ) പറയുന്നു: "ഇസ്ലാമിന് ശേഷം ക്ഷമയെക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല". നമ്മള്‍ അനുഭവിക്കുന്ന വ്യസനത്തിനും ദുഃഖത്തിനും പകരമായി നമ്മുടെ പാപങ്ങള്‍ പൊറുത്തു തരുമെന്നു നബി(സ) നമ്മെ പഠിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ നാവു കൊണ്ട് ഉച്ചരിക്കാന്‍ പ്രയാസം കുറഞ്ഞതും ത്രാസില്‍ ഘനം കൂടിയതും രഹ്മാനായ റബ്ബിന് ഏറെ ഇഷ്ടവുമുള്ള ദിക്റുകള്‍ ചൊല്ലുക.
നബി(സ)യുടെ പുത്രി റുഖിയ്യ ബീവി(റ) മരിച്ചപ്പോള്‍ സ്ത്രീകള്‍ കരയാന്‍ തുടങ്ങി. ഇത് കണ്ട ഉമര്‍ (റ) അവരുടെ കരച്ചില്‍ നിര്‍ത്തുന്നതിനു വേണ്ടി അവരെ ചാട്ടവാറു കൊണ്ട് അടിക്കാനൊരുങ്ങി. നബി(സ) പറഞ്ഞു: "ഉമര്‍, അവരെ വിട്ടേക്കൂ, അവരെ കരയാന്‍ അനുവദിക്കൂ". എന്നിട്ട് സ്ത്രീകളെ നേരെ തിരിഞ്ഞു പറഞ്ഞു: "നിങ്ങള്‍ക്ക് കരയാം, പക്ഷേ ഒരിക്കലും ശൈതാന്‍റെ കരച്ചില്‍ കരയരുത്. നിങ്ങളുടെ കണ്ണുകളില്‍ നിന്നും ഹൃദയത്തില്‍ നിന്നുമുള്ളത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ നിങ്ങളുടെ കൈകളില്‍ നിന്നും നാവുകളില്‍ നിന്നുമുള്ളത് ശൈതാനില്‍ നിന്നുമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഈ ലോകം വെടിഞ്ഞു പോകുമ്പോള്‍ നമ്മള്‍ ഇപ്രകാരം പ്രാര്‍ഥിക്കണം
ഉമ്മു സലാമ (റ) പറയുന്നത് നോക്കൂ: "തന്റെ ഭര്‍ത്താവ് അബൂ സലമ (റ) മരിച്ചപ്പോള്‍ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ടനായ ആള്‍ മുസ്ലിംകളില്‍ ആരാണുള്ളത് എന്ന് എനിക്ക് തോന്നി. എങ്കിലും നബി(സ) പഠിപ്പിച്ച ദുആ ഞാന്‍ ചൊല്ലി. അങ്ങനെ എന്റെ ഭര്‍ത്താവിനു പകരം അല്ലാഹു എനിക്ക് നല്‍കിയത് റസൂല്‍ (സ)നെയാണ്.
വിശ്വാസിയുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നത് വരെ അവന്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും (ബുഖാരി). പനിയെ പോലും നിങ്ങള്‍ കുറ്റപ്പെടുത്തരുത്. അത് നിങ്ങളുടെ തിന്മകളെ മായ്ച്ചു കളയും, ഇരുമ്പില്‍ നിന്ന് കൊല്ലന്‍ അതിലെ കറയും അഴുക്കും കളയുന്നത് പോലെ (മുസ്ലിം). സത്യവിശ്വാസിയെ ദുഃഖമോ വ്യസനമോ ബാധിക്കുകയില്ല; ഒരു മുള്ള് പോലും തറക്കുകയില്ല; അത് മുഖേന അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ (ബുഖാരി). കാരണം ക്ഷംയെക്കാള്‍ ഉത്തമമായ ഒരു സമ്മാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.
വിഷമങ്ങലുണ്ടാകുമ്പോള്‍ നമ്മള്‍ കൂടുതലായി അല്ലാഹുവെ ഓര്‍ക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നബി(സ) പഠിപ്പിച്ചു.
ക്ഷമിക്കുന്നവര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നത് കാണുക.
തന്നെ ഇഷ്ടമുള്ളവരോടൊപ്പമുള്ള സഹവാസം മനുഷ്യനെ ഏറെ സന്തോഷവാനും ഉത്സാഹവാനുമാക്കുന്നു. കുഞ്ഞിനു ഉമ്മയുടെ മടിത്തട്ടാണിഷ്ടം, വിദ്യാര്‍ഥിക്ക് വിജ്ഞാനം പകരുന്ന വിളക്കുകലാണിഷ്ടം, ഗൃഹനാഥനു സ്വകുടുംബത്തോടാണെറെ പ്രിയം, വാര്‍ദ്ധക്യത്തിന് മക്കളുടെ കൈതാങ്ങാണ് ഏറെ ആനന്ദം നല്‍കുന്നത്; ശാന്തതയോടെ ജീവിച്ച ആത്മാവിനു ഏറെ പ്രിയം മരണത്തോടാണ്! മരണത്തോടെ തുറക്കപ്പെടുന്ന ആ വാതില്‍ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും നിറകുടമായ സൃഷ്ടാവിലെക്കുള്ള അടുപ്പത്തിലാണെങ്കില്‍, മരണം ആ ആത്മാവിന് കുളിര്‍മയാണ്, അതേ സമാധാനം...സമാധാനം...... ശാശ്വത സമാധാനം തന്നെ!ഉമര്‍ (റ) പറയുന്നു: "ഇസ്ലാമിന് ശേഷം ക്ഷമയെക്കാള്‍ വിശാലമായ ഒരനുഗ്രഹവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല". നമ്മള്‍ അനുഭവിക്കുന്ന വ്യസനത്തിനും ദുഃഖത്തിനും പകരമായി നമ്മുടെ പാപങ്ങള്‍ പൊറുത്തു തരുമെന്നു നബി(സ) നമ്മെ പഠിപ്പിച്ചു. ഇത്തരം അവസരങ്ങളില്‍ നാവു കൊണ്ട് ഉച്ചരിക്കാന്‍ പ്രയാസം കുറഞ്ഞതും ത്രാസില്‍ ഘനം കൂടിയതും രഹ്മാനായ റബ്ബിന് ഏറെ ഇഷ്ടവുമുള്ള ദിക്റുകള്‍ ചൊല്ലുക.
നബി(സ)യുടെ പുത്രി റുഖിയ്യ ബീവി(റ) മരിച്ചപ്പോള്‍ സ്ത്രീകള്‍ കരയാന്‍ തുടങ്ങി. ഇത് കണ്ട ഉമര്‍ (റ) അവരുടെ കരച്ചില്‍ നിര്‍ത്തുന്നതിനു വേണ്ടി അവരെ ചാട്ടവാറു കൊണ്ട് അടിക്കാനൊരുങ്ങി. നബി(സ) പറഞ്ഞു: "ഉമര്‍, അവരെ വിട്ടേക്കൂ, അവരെ കരയാന്‍ അനുവദിക്കൂ". എന്നിട്ട് സ്ത്രീകളെ നേരെ തിരിഞ്ഞു പറഞ്ഞു: "നിങ്ങള്‍ക്ക് കരയാം, പക്ഷേ ഒരിക്കലും ശൈതാന്‍റെ കരച്ചില്‍ കരയരുത്. നിങ്ങളുടെ കണ്ണുകളില്‍ നിന്നും ഹൃദയത്തില്‍ നിന്നുമുള്ളത് അല്ലാഹുവിന്റെ കാരുണ്യമാണ്. എന്നാല്‍ നിങ്ങളുടെ കൈകളില്‍ നിന്നും നാവുകളില്‍ നിന്നുമുള്ളത് ശൈതാനില്‍ നിന്നുമാണ്. നമ്മുടെ പ്രിയപ്പെട്ടവര്‍ ഈ ലോകം വെടിഞ്ഞു പോകുമ്പോള്‍ നമ്മള്‍ ഇപ്രകാരം പ്രാര്‍ഥിക്കണം
ഉമ്മു സലാമ (റ) പറയുന്നത് നോക്കൂ: "തന്റെ ഭര്‍ത്താവ് അബൂ സലമ (റ) മരിച്ചപ്പോള്‍ അദ്ദേഹത്തെക്കാള്‍ ശ്രേഷ്ടനായ ആള്‍ മുസ്ലിംകളില്‍ ആരാണുള്ളത് എന്ന് എനിക്ക് തോന്നി. എങ്കിലും നബി(സ) പഠിപ്പിച്ച ദുആ ഞാന്‍ ചൊല്ലി. അങ്ങനെ എന്റെ ഭര്‍ത്താവിനു പകരം അല്ലാഹു എനിക്ക് നല്‍കിയത് റസൂല്‍ (സ)നെയാണ്.
വിശ്വാസിയുടെ മുഴുവന്‍ പാപങ്ങളും പൊറുക്കപ്പെടുന്നത് വരെ അവന്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കും (ബുഖാരി). പനിയെ പോലും നിങ്ങള്‍ കുറ്റപ്പെടുത്തരുത്. അത് നിങ്ങളുടെ തിന്മകളെ മായ്ച്ചു കളയും, ഇരുമ്പില്‍ നിന്ന് കൊല്ലന്‍ അതിലെ കറയും അഴുക്കും കളയുന്നത് പോലെ (മുസ്ലിം). സത്യവിശ്വാസിയെ ദുഃഖമോ വ്യസനമോ ബാധിക്കുകയില്ല; ഒരു മുള്ള് പോലും തറക്കുകയില്ല; അത് മുഖേന അവന്റെ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടല്ലാതെ (ബുഖാരി). കാരണം ക്ഷംയെക്കാള്‍ ഉത്തമമായ ഒരു സമ്മാനം ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല.
വിഷമങ്ങലുണ്ടാകുമ്പോള്‍ നമ്മള്‍ കൂടുതലായി അല്ലാഹുവെ ഓര്‍ക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നബി(സ) പഠിപ്പിച്ചു.
ക്ഷമിക്കുന്നവര്‍ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. അവരെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ സംസാരിക്കുന്നത് കാണുക.
- അല്ലാഹു ക്ഷമാശീലരോടൊപ്പമാണ് (8:46)
- അവരുടെ പാപങ്ങള്‍ പൊറുക്കപ്പെടും (11:11)
- ക്ഷമാശീലര്‍ക്ക് പ്രതിഫലം കണക്ക് നോക്കാതെ നല്‍കപ്പെടും (28:54)
- നിങ്ങള്‍ ക്ഷമയില്‍ മികവ് പുലര്ത്തുക (3:30)
- സഹനവും നമസ്കാരവും മൂലം അല്ലാഹുവിന്റെ സഹായം തേടുക (2:45)
ഈ ഐഹിക വിഭവങ്ങള്‍ അല്ലാഹു നമുക്ക് കടമായി നല്‍കിയതല്ലെ? അവന്‍ തിരികെ ചോദിക്കുമ്പോള്‍ നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. സസന്തോഷം അതിനു സാധിക്കും വിതം ജീവിതത്തിന്റെ ഓരോ ചെറിയ നിമിഷങ്ങളും ഉപയോഗപ്പെടുത്താന്‍ സാധിക്കുക ക്ഷമാശീലര്‍ക്കാണ്.
ഒരാളുടെ കുട്ടി മരിക്കുമ്പോള്‍ അല്ലാഹു മലക്കുകളോട് ചോദിക്കും: "എന്റെ അടിമയുടെ സന്താനത്തെ നിങ്ങള്‍ പിടികൂടിയോ?" മലക്കുകള്‍ പറയും:"അതേ". അല്ലാഹു ചോദിക്കും: "എന്റെ അടിമ എന്താണ് പറഞ്ഞത്". മലക്കുകള്‍ പറയും: "അവന്‍ നിന്നെ സ്തുതിക്കുകയും ഇപ്രകാരം പറയുകയും ചെയ്തു. ഞങ്ങള്‍ അല്ലാഹുവിനുള്ളവരാകുന്നു. അവനിലെക്കാകുന്നു ഞങ്ങളുടെ മടക്കവും". അല്ലാഹു പറയും: "അവനു വേണ്ടി നിങ്ങള്‍ സ്വര്‍ഗത്തില്‍ ഒരു വീട് പണിയുക. അതിനെ 'ബൈത്തുല്‍ ഹംദ്' (പ്രശംസയുടെ ഭവനം) എന്ന് വിളിക്കുകയും ചെയ്യുക" (തിര്‍മിദി). വേര്‍പാടിന്റെ ദുഃഖം വളരെ വലുതാണ്.
മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കുന്നതിനു തഅ'സിയ്യത്ത് എന്ന് പറയുന്നു. ഒരു മുഅ'മിന്‍, തന്റെ സഹോദരന് ബാധിച്ച ആപത്തില്‍ അവനെ ആശ്വസിപ്പിച്ചാല്‍ ഖിയാമത്ത് നാളില്‍ അയാള്‍ക്ക് അല്ലാഹു ആദരവിന്റെ വസ്ത്രം ധരിപ്പിക്കുന്നതാണ് (ഇബ്നു മാജ). റസൂല്‍(സ)യുടെ സദസ്സില്‍ എപ്പോഴും വരാറുണ്ടായിരുന്ന ഒരു സഹാബിയും കുഞ്ഞും ഉണ്ടായിരുന്നു. കുറച്ചു ദിവസങ്ങളായി ആ സഹാബിയെ കാണാതായപ്പോള്‍ നബി(സ) അന്വേഷിച്ചു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുഞ്ഞ് മരണപ്പെതിനാലാണ് അദ്ദേഹത്തെ കാണാതായത് എന്ന് മറുപടി ലഭിച്ചു. അങ്ങനെ നബി(സ) അദ്ദേഹത്തെ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു "ജീവിതകാലം മുഴുവന്‍ കുട്ടികളുമായി ഉല്ലസിക്കുന്നതാണോ നിങ്ങള്‍ക്കിഷ്ടം, അതല്ല, പരലോകത്ത് സ്വര്‍ഗത്തിലേക്കുള്ള ഓരോ കവാടങ്ങളിലും അവന്‍ നിങ്ങള്‍ക്ക് സ്വര്‍ഗ്ഗ വാതില്‍ തുറന്നു തരാന്‍ നിങ്ങളുടെ മകന്‍ ഉണ്ടാകുന്നതോ? 'സ്വര്‍ഗ്ഗ കവാടത്തില്‍ എന്നെ സ്വീകരിക്കാന്‍ എന്റെ മോനുണ്ടാകുമെങ്കില്‍ അതാണെനിക്ക് ഏറ്റവും പ്രിയം' എന്ന് ആ സഹാബി പറഞ്ഞപ്പോള്‍ നബി(സ) പറഞ്ഞു: "അതേ, സ്വര്‍ഗ്ഗ വാതില്‍ക്കല്‍ അവനുണ്ടാകും". മക്കള്‍ മരിച്ച എല്ലാ മാതാപിതാക്കള്‍ക്കും ഈ സൌബാഗ്യമുണ്ടാകുമോ? എന്ന് സഹാബികള്‍ ചോദിച്ചപ്പോള്‍ അവിടുന്ന് 'അതേ, എല്ലാവര്‍ക്കുമുണ്ടാകും' എന്ന് പ്രതിവചിച്ചു. (മനശാന്തി പ്രാര്‍ഥനയിലൂടെ - ഹുസൈന്‍ സലഫി)
മനക്ലെശങ്ങളില്‍ നിന്നും വ്യാകുലതകളില്‍ നിന്നും രക്ഷ നേടുന്നതിനും മനസ്സുകള്‍ക്ക് ശാന്തത ലഭിക്കുന്നതിനും നബി(സ) നമ്മെ പഠിപ്പിച്ച പ്രാര്‍ഥനകള്‍ ശീലിക്കുക
പ്രാര്‍ത്ഥനകളിലൂടെ അല്ലാഹുവെ സ്മരിക്കുക, എന്നാല്‍ നമ്മുടെ ഹൃദയങ്ങള്‍ ശാന്തമാകും. സല്‍കര്‍മങ്ങള്‍ നിരന്തരം ചെയ്യുക, അനാവശ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക, തഖ്‌വയുള്ളവരായി ജീവിക്കുക. തഖ്‌വ ലഭിക്കുന്നതിനായി നബി(സ) നമ്മോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞു,
സുഹൃത്തെ, നീ അറിയണം. ക്ഷമ വിലയേറിയ രത്നമാണ്. വര്‍ണക്കടലാസുകള്‍ ചിതരിപ്പറക്കുന്നത് പോലെ ഇഹലോകത്തെ അലങ്കാരങ്ങള്‍ ചിതറിപ്പോകുക തന്നെ ചെയ്യും. ഏത് പ്രായാസങ്ങളോടൊപ്പവും ഒരു എളുപ്പമുണ്ട്. സത്യവിശ്വാസികള്‍ ക്ഷമ ശീലിച്ചവരാണ്. അവര്‍ അതില്‍ മികവ് കാണിക്കുന്നവരുമാണ്.
No comments:
Post a Comment