വാഴക്കാടിന്‍റെ മണ്ണിന് ഒരുപാട് ചരിത്രങ്ങളുടെ കഥകള്‍ പറയാനുണ്ട്. കേരളത്തിന്റെ മണ്ണില്‍ മദ്രസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് മുതല്‍ എം. ടി. മൗലവിയുടെ മരണം വരെ. പിന്നീട് പല കക്ഷികളായി തിരിഞ്ഞ മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ചരിത്ര ഭൂപടത്തില്‍ വാഴക്കാടിന്‍റെ സ്പന്ദനങ്ങള്‍ നന്നെ കുറവായിരുന്നു. എന്നാല്‍ പുതു തലമുറയുടെ മനസ്സില്‍ അല്‍പമെങ്കിലും മതപഠന ചിന്തകള്‍ കോറിയിട്ടത് കാരുണ്യ ഭവന്‍ ക്യാമ്പസ് കേന്ദ്രീകരിച്ചു ആരംഭിച്ച ഐ.എസ്.എം. മതപാഠശാലയായിരുന്നു.
ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലുമായി നടന്നിരുന്ന ആ പഠനം സംരംഭം ഇന്ന് നിലച്ചു.. പതിയെ പതിയെ പലരും അധാര്‍മ്മികതയുടെ വാതിലുകള്‍ മുട്ടുന്നതിന്‍റെ അലയൊലികള്‍ ഇന്ന് കേള്‍ക്കാം. അതിനു വായുവും വെള്ളവും നല്‍കിയിരുന്നവരെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. നനക്കാനുള്ള കിതപ്പ് പലര്‍ക്കും പഠിക്കാനില്ലായിരുന്നു. ചര്‍ച്ചകളുടെ പല വാതിലുകള്‍ തുറക്കപ്പെട്ടിരുന്നെങ്കിലും അലസത മൂലമോ മറ്റോ പലരും പലരിലേക്കായി വിരലുകള്‍ ചൂണ്ടി. ഇന്നും ആ വിരലുകള്‍ അങ്ങനെ തന്നെ ചൂണ്ടി നില്‍ക്കുന്നു.
ഒരുപാട് വിഷയങ്ങളിലുള്ള പഠനങ്ങളും പ്രവര്‍ത്തികളും കളികളും പോസ്റ്റുകളും ടൂറുകളും പാചകം ചെയ്യലുമൊക്കെയായി ഭംഗിയായി ഒരു ബാച്ച് മതപാഠശാലയില്‍ നിന്നും പടിയിറങ്ങിയിരുന്നു.
പലര്‍ക്കും മനസ്സില്‍ കുളിര്‍മ പകരുന്ന ഓര്‍മകള്‍. മതപാഠശാല ശാലയുടെ അവസാനത്തെ assignment - ഇത് വരെ പഠിച്ച കാര്യങ്ങള്‍ ക്രോഡീകരിക്കുലായിരുന്നു. അന്ന് തയ്യാറാക്കിയതാണീ പ്രസന്റേഷന്‍. കൂടെ പഠിച്ചിരുന്നവര്‍ക്ക് അവരുടെയൊക്കെ ഗ്രൂപ്പുകളുടെ പേരുകള്‍ പോലും ഓര്‍മയുണ്ടാകില്ല, തീര്‍ച്ച.
ഈ slide ഉകള്‍ കണ്ടപ്പോള്‍ മനസ്സില്‍ ഖാദര്‍ കാക്കയുടെയും ബഷീര്‍ കാക്കയുടെയും ഒക്കെ ഓര്‍മകള്‍ മനസ്സിലേക്ക് വന്നു (അല്ലാഹു അവര്‍ക്ക് പാപങ്ങള്‍ പൊറുത്തു കൊടുക്കുകയും അവരുടെ ഖബറുകള്‍ വിശാലമായ്ക്കുകയും ചെയ്യട്ടെ. ആമീന്‍). അതാണിവിടെ എഴുതുവാനുള്ള കാരണം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിരിച്ചിരുന്നവര്‍ പലരും മരവിച്ചു പോയ ഒരു സാഹചര്യമാണ് ഇന്ന്. പഠനം നിലച്ചുപോയ വാഴക്കാടിന്‍റെ മണ്ണ് അറിവുകള്‍ കൊണ്ട് നനയുന്ന ഒരു കാലത്തെ സ്വപ്നം കണ്ടു കൊണ്ട്....
കമ്പ്യൂട്ടര്‍ ഒന്ന് ശുദ്ധീകരിച്ചപ്പോള്‍ ഈ പ്രസന്റേഷന്‍ internet ല്‍ ഷെയര്‍ ചെയ്യണം എന്ന് തോന്നി. ഒരു ഓര്‍മയേക്കാള്‍ ഓര്‍മപ്പെടുത്തലുകള്‍ക്ക് വേണ്ടി.
PDF Version
PPT Version
Other Related Posts
No comments:
Post a Comment