മധുരമുള്ള വാക്കുകള്‍ കേള്‍ക്കാന്‍ ....


"തീര്‍ച്ചയായും നിങ്ങള്‍ അറിയണം, ഈ ഐഹിക ജീവിതം കളിയും, വിനോദവും അലങ്കാരവും പരസ്പരം പെരുമാനടിക്കളും, സമ്പത്തിലും സന്താനങ്ങളിലും പരസ്പരം പൊങ്ങച്ചം കാണിക്കലുമാണ്."  (സൂ: ഹദീദ് 20)



ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ് ദഅവത്ത് ( പ്രബോധനം ). ദഅവത്ത് എന്നത് ഒരുപാടു അറിവുള്ള, പ്രസംഗ ശേഷിയുള്ളവര്‍ക്കുള്ള പരിപാടിയല്ലെന്നര്‍ത്ഥം ! നമ്മളൊരു മോഡല്‍ ആയി മാറണം. നമ്മുടെ സ്വഭാവം, സാമൂഹ്യ ഇടപെടലുകള്‍, അല്ലാഹുവിനോടുള്ള ആരാധനകള്‍,..... എല്ലാത്തിലും വിശുദ്ധി പുലര്‍ത്തുകയും അത് മുഖേന നമ്മുടെ മറ്റു അമുസ്ലിം - മുസ്ലിം സഹോദരന്മാരെ സത്യത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയും വേണം. നമ്മുടെ മോഡല്‍ പ്രവാചകന്‍ (സ ) യാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അദ്ധ്യാപനങ്ങളെ നമ്മുടെ ജീവിതത്തില്‍ ക്രമീകരിക്കുമ്പോള്‍ നമ്മള്‍ ജനങ്ങള്‍ക്ക് മോഡലാകുന്നു. നമ്മള്‍ മുഖേന സത്യം സ്വീകരിച്ചവരുടെ പ്രാര്‍ത്ഥനകളാകും ഖബറിലെ നമ്മുടെ കൂടുകാര്‍.

വയളുകളും ഉപദേശങ്ങളും അറിവുകളും ഒന്നും തന്നെ ഇന്ന് നമുക്ക് ആവശ്യമില്ല. നരകത്തില്‍ നിന്ന് എങ്ങനെ മുക്തി നേടണമെന്നും, സ്വര്‍ഗം എങ്ങനെ ജീവിച്ചാലാണോ ലഭിക്കുകയെന്നും നമുക്ക് നന്നായി അറിയാം, ഇനി ഒരു ആത്മവായനക്കാന് പ്രസക്തി. എന്നിലേക്ക്‌, എന്റെ കര്‍മ്മങ്ങളിലേക്ക്, എന്റെ ഖബറിലേക്ക്, എന്റെ പരലോകജീവിതതതിലേക്ക്, എന്റെ സൃഷ്ടാവിലേക്ക്,.. ഇതാകണം എപ്പോയും നമ്മുടെ മനസ്സില്‍ തികട്ടി തികട്ടി വരേണ്ട ചിന്തകള്‍. സുഖ സൗകര്യങ്ങള്‍ക്കിടയില്‍ തനിച്ചാകുമ്പോള്‍ തന്നെ ഭയം തോന്നുന്ന നമുക്ക് ഖബറിന്റെ നിശബ്ദതയെ ഭയമില്ലെ, ഓര്‍ക്കണം! എത്രകാലം നമ്മള്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞു , ഇനി സ്വന്തത്തെ കുറ്റപ്പെടുത്തുക , തുടര്‍ന്നുള്ള ജീവിതത്തില്‍ തിരുത്തേണ്ടത് തിരുത്തുക. മരണത്തെക്കുറിച്ചുള്ള സദാ ചിന്തയാണ് നാളേക്ക് വേണ്ടി വിഭവങ്ങള്‍ സമ്പാദിക്കാന്‍ നമുക്ക് ഊര്‍ജം പകരുന്നത്, അതുകൊണ്ട് മരണത്തെക്കുറിച്ചുള്ള സ്മരണ സദാ നില നിര്‍ത്തുക.

തെറ്റായ ഉപയോഗ രീതികള്‍ കൊണ്ടോ , നിയന്ത്രണങ്ങളില്ലാത്ത സ്വാതത്ര്യം കൊണ്ടോ , അമിതമായ വാത്സല്യം കൊണ്ടോ ദുരുപയോഗം ചെയ്യപ്പെടുന്ന ആധുനിക സാങ്കേതികവിദ്യകളില്‍ ചിലതാണ് ഇന്റര്‍നെറ്റും, ടി.വിയും, മോബിലുമെല്ലാം ... ഇവയെല്ലാം ബന്ധങ്ങള്‍ തമ്മിലുള്ള ആവശ്യമായ മറകളെ ഇല്ലായ്മ ചെയ്യുന്നതിനും അവയ്ക്കിടയില്‍ ബന്ധനങ്ങള്‍ പണിയുന്നതിനുമാണ് നമ്മോടു ആവശ്യപ്പെടുന്നത്. അസാംസ്കാരികതയുടെ നിറക്കുടങ്ങള്‍ നമ്മുടെ മനസ്സുകളിലേക്ക് നിറക്കുകയാണിവ ചെയ്യുനത്. ദുര്‍വ്യയത്തിന്റെ മാതൃകയല്ലെ റിയാലിറ്റി ഷോകളും മറ്റും നമ്മെ പഠിപ്പിക്കുനത്. ചാനലുകളെ ചൊല്ലി ഇന്ന് കുടുംബ തര്‍ക്കങ്ങള്‍ പോലും ഉടലെടുക്കുന്നു. വീടിനു പുറമെയുള്ള ഐക്യം വീടിനകത്തുണ്ടോ ? അതല്ല ഓരോരുത്തരും അവരവരുടെ ലോകങ്ങളിലാണോ?


"ഒരു മനുഷ്യന്‍ അവന്റെ സുഹുര്‍ത്തിന്റെ മതനിഷ്ഠയിലാണ്; അതിനാല്‍ ഓരോരുത്തരും ആരുമായി കൂട്ടുകൂടണ മെന്നാലോചിക്കട്ടെ"

"അല്ലാഹുവിനു വേണ്ടി കൂട്ടുകൂടുകയും അവനു വേണ്ടി പിരിയുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്റെ തണല്‍ ലഭിക്കും."
 
"ആണാകട്ടെ, പെണ്ണാകട്ടെ ആരെങ്കിലും താന്‍ സത്യ വിശ്വാസിയായി കൊണ്ട് സല്‍കര്‍മം പ്രവത്തിച്ചാല്‍ അവനെ തീര്‍ച്ചയായും നാം നല്ല ഒരു ജീവിതം ജീവിപ്പിക്കുന്നതാണ്. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ (വെച്ച്) നല്ലതനുസരിച്ചു അവരുടെ പ്രതിഫലം തീര്‍ച്ചയായും നാം നല്‍കുകയും ചെയ്യും." (നഹ് ല്  97 )


അലി (റ) യില്‍ നിന്ന്: നബി (സ) പറഞ്ഞു :"നിങ്ങളെപ്പറ്റി ഞാന്‍ ഭയക്കുന്ന രണ്ടു കാര്യങ്ങള്‍, വര്‍ധിച്ച മോഹങ്ങളും ആഗ്രഹങ്ങളുടെ പിറകെപ്പോക്കുമാണ്. മോഹങ്ങള്‍ വര്‍ധിക്കുമ്പോള്‍ പരലോകത്തെ മറക്കും. ആഗ്രഹങ്ങളെ പിന്‍പറ്റുമ്പോള്‍ സത്യത്തില്‍ നിന്ന് അകലും. ഇഹലോകത്തിനും പരലോകത്തിനും അതിന്റെതായ മക്കളുണ്ട്, നിങ്ങള്‍ പരലോകത്തിന്റെ മക്കളാവുക. ഇതു കര്‍മങ്ങളുടെ സമയമാണ്, ഇവിടെ വിചാരനയില്ല; നാളെ കര്‍മങ്ങളില്ല, വിചാരണയെ ഉള്ളു."

"ഈ ദുനിയാവ് അധ്വാനിക്കാനുള്ളതാണ്, സ്വര്‍ഗത്തിലല്ലതെ ഒരു മുഅ'മിന് വിശ്രമമില്ല. വിസ്വാസിയുടെയ കര്‍മങ്ങള്‍ക്ക് മരണമല്ലാതെ അവധി നല്‍കുകയില്ല." - ഹസനുല്‍ ബസ്വരി (റ) 

"സത്യവിസ്വാസികളേ,  നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക, നിങ്ങള്‍ സത്യ വിശ്വാസികളായി കൊണ്ടല്ലാതെ മരിക്കരുത്." (3 : 102 )

അല്ലാഹുവിന്റെ സ്നേഹം നിര്‍ബന്ധമായും ലഭിക്കുന്നവര്‍: 
  • അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി പരസ്പരം സ്നേഹിക്കുന്നവര്‍
  • അവനെ അനുസ്മരിച്ചു കൊണ്ട് ഇരിക്കുന്നവര്‍ 
  • അവനു വേണ്ടി പരസ്പരം സന്ദര്‍ശിക്കുന്നവര്‍
  • അവന്റെ മാര്‍ഗത്തില്‍ ധനം ചിലവഴിക്കുന്നവര്‍  
(നബിയെ പറയുക): " തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന് നിങ്ങള്‍ ഓടി അകലുന്നുവോ അത് തീര്‍ച്ചയായും നിങ്ങളുമായി കണ്ടു മുട്ടുന്നതാണ്. പിന്നിട്  ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്കു നിങ്ങള്‍ മടക്കപ്പെടുകയും ചെയ്തു. അപ്പോള്‍ നിങ്ങള്‍ പ്രവത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമാരിയിക്കുന്നതാണ് " (ജുമുഅ 8)

മരണ ശേഷം നമ്മുടെ മയ്യിതു കുളിപ്പിക്കാനും നമുക്ക് വേണ്ടി നമസ്കരിക്കാന്‍ നേത്രുത്വം നല്‍കാനും സദാ നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനും പോന്ന മക്കള്‍ നമുക്കുണ്ടോ? ആതുനിക സാങ്കേതികവിദ്യകള്‍ ശരിയാം വണ്ണം അറിയാത്തവരാണധികവും, നിങ്ങള്‍ പഴഞ്ഞനാണ് , മാറിയിരിയെന്നു വാചാലരാകുന്ന മക്കളെ പേടിക്കുന്ന മാതാപിതാക്കളല്ലെ ഇന്ന് പലരും. പ്രാര്‍ത്ഥിക്കുക, അതാണ് എല്ലാത്തിനും പരിഹാരം.സര്‍വ്വ ശക്തനായ അള്ളാഹു നമ്മെ എല്ലാവരയും അനുഗ്രഹിക്കുമാറാകട്ടെ. ആമീന്‍