Infinity

അറിയാത്ത ദൂരങ്ങളെ
infinity എന്ന് വിളിച്ചു
മരണത്തിലേക്കുള്ള ദൂരത്തെ
ഞാനെന്തു വിളിക്കും

അറിയാത്ത ഒന്നിനെയും
വെറുത്തിരുന്നില്ല
എന്നാല്‍ വിദൂരങ്ങളില്‍
സ്നേഹമുണ്ടായിരുന്നു

ഓര്‍മിക്കുന്ന നാളുകള്‍
ഓര്‍മിക്കേണ്ട ബന്ധങ്ങള്‍
ഓര്‍ത്തെടുക്കുന്ന മനസ്സില്‍
അക്ഷരത്തെറ്റുകള്‍ തെളിയുന്നു.

അറിവിന്‍ തെളിനീരുകള്‍
ഉറവയായുണ്ടായിരുന്നു
ധര്‍മം,സത്യം,നാളെ വിചാരണ
എല്ലാം നാം മറന്നുവല്ലെ!

അര്‍ത്ഥമില്ലാത്ത വിളക്കുകളില്‍
അക്ഷരം തെളിഞ്ഞിരുന്നു
അര്‍ത്ഥം അതല്ല സ്നേഹമെന്ന്
കാലം ഓര്‍മിച്ചിരുന്നില്ലെ!

ഇവിടെ ബന്ധങ്ങള്‍ അറ്റിടുമ്പോള്‍
ആഘോഷങ്ങളില്‍ മദ്യവും
കണ്ണുകളില്‍ അഗ്നിയുമാകുമ്പോള്‍
പിശാചുക്കള്‍ ചിരിക്കുകയാണ്

നന്മയുടെ വെള്ളാരങ്കല്ലുകള്‍
ഒരുമിച്ചു നാം പൊറുക്കേണം
സത്യത്തിന്‍ ധ്വനികള്‍
ഒരുമിച്ചു നാം ഉണര്‍ത്തേണം

പരമ കാരുണ്യകന്റെ അടിയാന്മാര്‍


Qualities of ' servants of Allah Almighty' as mentioned in Holy Quran chapter Al furqan ( 25: 63-74)


1. ഭൂമിയില്‍ വിനയത്തോട നടക്കുന്നവര്‍
2. അറിവില്ലാത്തവര്‍ അവരെ അഭിമുഖീകരിച്ചാല്‍ അവര്‍ സലാം പറഞ്ഞു പിരിയും
3. രാത്രികള്‍ തന്റെ രക്ഷിതാവിനു സുജൂദ് ചെയ്തുകൊണ്ട് അലങ്കരിക്കും
4. നരക ശിക്ഷയില്‍ നിന്നുള്ള മോചനത്തിനായി അവര്‍ സദാ പ്രാര്‍ത്ഥനയില്‍ മുഴുകികൊണ്ടിരിക്കും
5. മിതവ്യയം ശീളിക്കുനവരായിരിക്കും
6. ശിര്‍ക്ക് ചെയ്യതവരായിരിക്കും
7. വ്യഭിചാരതോട് അടുക്കാതവരായിരിക്കും
8. ക്ര്യതൃമത്വതിനു സാക്ഷിയാവാത്തവരായിരിക്കും
9. അല്ലാഹു വിരോദിച്ച ദേഹത്തെ ന്യായപ്രകാരമാല്ലതെ കൊല ചെയ്യില്ല
10.അല്ലാഹുവിന്റെ ആയത്തുകള്‍ കൊണ്ട് ഉല്‍ബോധനം ചെയ്യപെട്ടാല്‍ അവര്‍ അനുസരണയുള്ളവരായിരിക്കും
11.They prays "Our Lord, grant us from among our wives and offspring comfort to our eyes and make us an example for the righteous."