Porn sites - Thajudheen swalahi


This video illustrates a small session in MSM 18th Professional students' National conference (PROFCON), Adoor, Pathanamthitta.by Resp.Thajudheen Swalahi. He discusses the present campus picture focussing porn sites and its solutions.

Youtube link

View the complete campus interactive session at 18th PROFCON here

April fools' Day - a Islamic reading

This presentation deals with Islamic teachings  regarding telling lies on April fools' day. To download click the below link.


Download



സുന്നത്തുകള്‍ മറക്കരുത് - Video clips


Click on image thumbnails to download the sunnah clips

https://www.dropbox.com/s/azdlms3n01qyxlv/PROFCON_%20Manners%20of%20eating.mp4https://www.dropbox.com/s/xhgjs73tb5jq2h7/PROFCON_%20Dhikr-s%20after%20salah.mp4
https://www.dropbox.com/s/56yqc9e7535a75u/PROFCON%20_%20manners%20of%20journey.mp4  https://www.dropbox.com/s/idoknfs561m84cq/PROFCON_%20manners%20of%20wud%27u.mp4
     

തിരുശേഷിപ്പുകളും തിരിയാത്ത ശേഷിപ്പുകളും


നബി() സാധാരണ മനുഷ്യനല്ല, അദ്ദേഹത്തിനു ആകാശത്തു നിന്ന് വഹ് യ് വരുന്നു, ജനനം മുതല്‍ മരണം വരെ ഒട്ടേറെ അത്ഭുത സംഭവങ്ങള്‍,.... അതേ അദ്ദേഹം തിരുദൂതരായിരുന്നു. നബി(സ) യുടെ ശരീരത്തിന് ബര്‍ക്കത്തുണ്ട്, രോഗശമനമുണ്ട് എന്നതില്‍ സലഫുകള്‍ക്കിടയില്‍ ഭിന്നിപ്പില്ല. നബി()യുടെ തിരുശരീരവും വസ്ത്രവും ചെരുപ്പും വടിയും പാത്രങ്ങളും തുടങ്ങി പലതും സഹാബികളുടെ കൈവശമുണ്ടാടിരുന്നു. അവര്‍ നബി(സ)യുടെ കാലത്തും ശേഷവും അവ തബറുക്കിനായി ഉപയോഗിച്ചിരുന്നു.


'برك' (ബറക) എന്ന പദത്തില്‍ നിന്നാണ് 'تبرك ' (തബറുക്ക് ) എന്ന " തബറുക്ക്‌ " = deriving blessing from something once owned or touched by a holy person. "ആസാര്‍ ": relics (ശേഷിപ്പുകള്‍).

മഹാന്മാരില്‍ നിന്ന് ബറകത്ത് എടുക്കല്‍ രണ്ടു വിധത്തിലുണ്ട്
  1.  അവരോടു അല്ലാഹുവോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുക. ഇത് അനുവദനീയമാണ്.
  2. അവരുടെ ശേഷിപ്പുകള്‍ കൊണ്ടുള്ള ബറകത്ത് എടുക്കല്‍. ഇത് അനുവദനീയമല്ല. ഇത് ബിദ്‌അത്തുകളില്‍ പെട്ടതാണ്.
(Shaykh Ibn Uthaymeen , www.islamqa.info fatwa no: 26284)
ബറകത്ത് അല്ലാഹുവില്‍ നിന്ന് മാത്രമാണ്, എന്നാല്‍ അതിന്റെ ശ്രോതസ്സുകള്‍ ഒരുപാടുണ്ട്!! അല്ലാഹു പറയുന്നു: "ഇതത്രെ ആ ഗ്രന്ഥം, ബറകത്തുകള്‍ ചൊരിയുന്ന, മുന്‍ വേദങ്ങളെ ശേരിവെക്കുന്ന ഗ്രന്ഥം" (സൂ:അന്‍ആ. 92)
 
ബറകത്തിന്റെ ചില ശ്രോതസ്സുകള്‍
  • കുടുംബത്തോടൊപ്പം  ഭക്ഷണം കഴിക്കുന്നതില്‍
  • സംസം  വെള്ളത്തില്‍
  • അത്തായത്തില്‍  
  • വസ്തുവിന്റെ ന്യൂനത മറച്ചുവെക്കാത്ത കച്ചവടത്തില്‍  
  • ഭക്ഷണം  അളന്നു പാകം ചെയ്യുന്നതില്‍
  • മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈത്തുല്‍ മുഖദ്ദസ് എന്നിവിടങ്ങളില്‍ ബര്‍കത്തുണ്ട്

ഇതുപോലെ അല്ലാഹു ബറകത്ത് നിശ്ചയിച്ച ഒന്നാണ് നബി()യുടെ ശരീരവും. ഇബ്നു ഹജര്‍ അസ്ഖലാനി പറയുന്നു : "നബി(സ)യുടെ മുടിയില്‍ നിന്ന് ബറകത്ത് എടുക്കുന്ന സമ്പ്രദായം സഹാബാക്കള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇത് നബി()യുടെ ശരീരത്തില്‍ നിന്ന് ബറകത്ത് എടുക്കുന്നത് അനുവദനീയമാണെന്ന് വ്യക്തമാക്കുന്നു." (Ibn Hajar ‘Asqalānī, Fath-ul-bārī (1:274) http://www.ahlus-sunna.com/index.php?option=com_content&view=article&id=51&Itemid=112)

ഇബ്നു സീരീന്‍(റ) ആബിദ(റ)യോട് പറഞ്ഞു: "എന്റെ കയ്യില്‍ നബി(സ)യുടെ ഏതാനും മുടികള്‍ ഉണ്ട്. അവ എനിക്ക് അനസ്‌(റ)യില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ലഭിച്ചതായിരുന്നു". ആബിദ(റ) മറുപടിയായി പറഞ്ഞത് "ഒരു സംശയവുമില്ല, എനിക്ക് അതില്‍ നിന്ന് ഒന്ന് ലഭിച്ചാല്‍ തന്നെ ഈ ലോകത്തുള്ള മറ്റു എന്തിനേക്കാളും എനിക്ക് പ്രിയങ്കരമായിരിക്കുമത്" (സ്വഹീഹുല്‍ ബുഖാരി http://sunnah.com/bukhari/4/36)


തബറുക്കിനെക്കുറിച്ചുള്ള സൂചന വിശുദ്ധ ഖുര്‍ആനില കാണാം. 


  • യഅഖൂബ്‌ നബി(അ)യുടെ കണ്ണുകളെ തന്റെ വസ്ത്രം കൊണ്ട് തടവാന്‍ യൂസുഫ്‌ നബി(അ) സഹോദരങ്ങളോട് പറഞ്ഞു. "നിങ്ങള്‍ എന്റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും " ( 12:93)


പ്രവാചകന്‍()യുടെ മുടികൊണ്ടുള്ള തബറുക്ക് - സഹാബാക്കലുടെ മാതൃക
  • ഉസമാന്‍  ബിന്‍ അബ്ദുല്ല(റ) പറഞ്ഞു: "എന്റെ ജനത എന്നെ ഉമ്മു സുലൈം (റ) അടുത്തേക്ക് ഒരു പാത്രവുമായി അയച്ചു." നബി()യുടെ മുടികളുള്ള ഒരു പാത്രം അവരുടെ കയ്യില്‍ ഉണ്ടായിരുന്നു. ഉസമാന്‍(റ) പറയുന്നു: "ആര്‍ക്കെങ്കിലും കണ്ണേര്‍ ബാധിച്ചാല്‍ അല്ലെങ്കില്‍ മറ്റു വല്ല അസുഖങ്ങളും ബാധിച്ചാല്‍, ഉമ്മു സുലൈം (റ) ന്റെ അടുത്തേക്ക് ചെല്ലുമായിരുന്നു. ഞാന്‍ അവരുടെ കൈയ്യിലുള്ള പാത്രത്തിലേക്ക് നോക്കിയപ്പോള്‍ അതില്‍ കുറച്ചു ചുവപ്പ് മുടികള്‍ കണ്ടു". (ബുഖാരി http://sunnah.com/bukhari/77/113 )


അല്‍ബാനി (റ) പറയുന്നു: "നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യമാണ് - നബി(സ)യുടെ ശേഷിപ്പുകളില്‍ നിന്ന് ബര്‍ക്കത്തെടുക്കുന്നത് അനുവദനീയമാണ്, നമ്മള്‍ ഒരിക്കലും അതിനെ എതിര്‍ക്കുന്നില്ല, നമ്മുടെ ശത്രുക്കള്‍ നമ്മള്‍ ഈ കാര്യത്തെ എതിര്‍ക്കുന്നു എന്നാണു കരുതുന്നത്. എന്നാല്‍ ഈ ബര്‍ക്കത്തെടുക്കള്‍ ചില നിബന്ധനകള്‍ക്ക് വിധേയമാണ്. 
  1. അല്ലാഹുവിങ്കല്‍ സ്വീകാര്യമായ ശെരിയായ വിശ്വാസം ഉണ്ടാകണം. സത്യസന്ധതയോട് കൂടി ഇസ്ലാം സ്വീകരിക്കാത്ത മുസ്ലിംകള്‍ക്ക് അല്ലാഹു അതിന്റെ ബര്‍ക്കത്ത് നല്‍കുകയില്ല. 
  2. നബി() യുടെ ശേഷിപ്പാണ് എന്ന് കൃത്യമായി ബോധ്യപ്പെടണം. പണ്ഡിതന്മാര്‍ക്കിടയില്‍ സ്ഥിരപ്പെട്ട കാര്യമാണ് നബി()യുടെ വസ്ത്രങ്ങളും മുടിയും തുടങ്ങിയവ നഷ്ടപ്പെട്ടു എന്നുള്ളത്. ഒരാള്‍ക്കും ഈ കാര്യങ്ങളെ ശെരിയായ തെളിവ് സഹിതം ഇന്ന് സ്ഥാപിക്കാന്‍ സാധിക്കുകയില്ല. (Al-Tawassul (1/145))
ഷെയ്ഖ്  സ്വാലിഹുല്‍ ഫൌസാന്‍ (റ) പറയുന്നു: നബി()യുടെ തിരു ശേഷിപ്പുകളാല്‍ ബര്‍ക്കത്തെടുക്കാം. നബി() യുടെ മുടിയെക്കുറിച്ചും മറ്റും നമ്മോട് ഹദീസുകള്‍ പറഞ്ഞു തരുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക 

  • റസൂല്‍ () മരണസമയത്ത് സ്വന്തം കൈകള്‍ കൊണ്ടുതന്നെ ശരീരം തടവുമായിരുന്നു. ( ബുഖാരി 7 /22, മുസ്ലിം 4 /1723)
  • അനസ്‌  (റ) പറയുന്നു: ഹജ്ജത്തുല്‍ വിദാഇല്‍ നബി(സ) ബാര്‍ബറെ കൊണ്ട് തന്‍റെ തലമുടി കളഞ്ഞു, സഹാബാക്കള്‍ അദ്ദേഹത്തിനു ചുറ്റും കൂടി, ഒരു മുടി പോലും നിലത്ത് കളയാത്ത വിധം സ്വീകരിക്കാന്‍ അവര്‍ മത്സരിച്ചുകൊണ്ടിരുന്നു. (മുസ്ലിം http://sunnah.com/muslim/43/101)
  •  ഹജ്ജത്തുല്‍ വിദാഇല്‍ നബി() മുണ്ഡനം ചെയ്ത മുടി ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു. (മുസ്ലിം 2 /947 )
  • ഒന്ന് , അല്ലെങ്കില്‍ രണ്ടു മുടി വീതമായിരുന്നു നബി() ആളുകള്‍ക്ക് വിതരണം ചെയ്തിരുന്നത്. (മുസ്ലിം) 
  • ആദ്യമായി അത് ഏറ്റുവാങ്ങിയത് അബൂ ത്വല്‍ഹാ (റ) വായിരുന്നു. (ബുഖാരി http://sunnah.com/bukhari/4/37
  • അബൂ ത്വല്‍ഹ (റ) വായിരുന്നു അവ വിതരണം ചെയ്തത് (മുസ്ലിം, തിര്‍മിദി, അബൂ ദാവൂദ്‌ http://sunnah.com/abudawud/11/261)
  • നബി()യുടെ തുപ്പല്‍ ഹുദൈബിയാ സന്ധിയുടെ ദിവസം സഹാബികള്‍ കയ്യിലേറ്റ് വാങ്ങി പുരട്ടി. (ബുഖാരി 3 /180 )
  • അവിടുത്തെ വിയര്‍പ്പു സഹാബികള്‍ കുപ്പിയില്‍ ശേഖരിച്ചു.(മുസ്ലിം 4 /1815 )
  • ചുരുണ്ട് ചുരുങ്ങിയതോ നേര്‍ത്ത് നീണ്ടതോ അല്ലാത്ത, ഭംഗിയായി ചീകിയൊതുക്കിയ മുടിയായിരുന്നു നബി തിരുമേനി () ക്ക്. (ബുഖാരി)
  • ചേര്‍ന്ന് നില്‍ക്കുന്ന പുരികവും നന്നായി കറുത്ത മുടിയുമുള്ള ആളായിരുന്നു നബി(). (ബുഖാരി)
  • നബി()ക്ക് ചെവിക്കുറ്റിയോളമെത്തുന്ന മുടിയുണ്ടായിരുന്നു.(ബുഖാരി)
  • നബി()യുടെ മുടി അവിടുത്തെ ചുമലുകളില്‍ തട്ടുമായിരുന്നു. (ബുഖാരി)
  • നബി()യുടെ തലയിലും താടിയിലുമായി ഇരുപതു മുടിയിലേറെ നരച്ചിരുന്നില്ല. (ബുഖാരി)
  • നബി() യുടെ മരണ ശേഷം ഉമ്മുസലമ, അനസ്, മുആവിയ, മുഹമ്മദ്‌ ഇബ്നു സീരീന്‍, ഉമര്‍ ഇബ്നു അബ്ദുല്‍ അസീസ്‌ (റ) തുടങ്ങിയുള്ള മഹത്തുക്കളുടെ കൈകളില്‍ ഏതാനും മുടികള്‍ ഉണ്ടായിരുന്നു. (ബുഖാരി, ഇമാം ദഹബി, ഇമാം ഇബ്നു സഅത് ) 
ഇപ്പോള്‍ ‘ശഅറേ മുബാറക്ക്‌’ എന്ന പേരില്‍ ആത്മീയവാണിഭത്തിനു ഇറങ്ങിതിരിച്ച ഒരു വിഭാഗം, അവര്‍ക്കിടയില്‍ തന്നെ ഭിന്നിപ്പ്‌ ഇന്ന് പ്രകടമായിരിക്കെ, നബി () യുടെ മുടിയാണെന്നു തെളിയിക്കാന്‍ സാധിക്കാതെ, മതത്തെ കച്ചവടവല്‍ക്കരിക്കുന്നു. അതേ, മുടിക്കഥകള്‍ മായ്ഞ്ഞു പോകുന്നതിനു മുന്‍പേ നബി()യുടെ പാത്രം എന്ന പേരില്‍ അടുത്ത business അവര്‍ തുടങ്ങിയിരിക്കുന്നു. ഈ കാലത്തിന്റെ കഥ അറിയാന്‍ http://pnabdurahman.blogspot.in/2014/01/blog-post_26.html സന്ദര്‍ശിക്കുക. മതത്തിന്റെ പേരിലുള്ള ഏതു business ഉം വിജയിപ്പിക്കാന്‍ പോന്ന ചിന്താശേഷി മരവിച്ച ഒരു ജനക്കൂട്ടത്തെ സഹതാപത്തോടെ അല്ലാതെ നോക്കിക്കാണാന്‍ സാധിക്കില്ല. 


എന്നാല്‍ ഈ കാര്യങ്ങളെ  വിമര്‍ശിക്കുന്നവരിലും ചിലര്‍ നബി()യുടെ ശേഷിപ്പുകള്‍ക്കുള്ള ബര്‍ക്കത്തിനെ നിരാകരിക്കുന്നത് കാണുന്നു. അതും ശെരിയല്ല. നബി() ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പലതും നഷ്ടപ്പെട്ടിരിക്കുന്നു. ചില ഹദീസുകള്‍ കാണുക
  • നബി()യുടെ വെള്ളി മോതിരം ഉസ്മാന്‍(റ) വിന്റെ കയ്യില്‍ നിന്നും അറീസ് കിണറ്റില്‍ വീണു. (ബുഖാരി 7 /532 , മുസ്ലിം 3 /1656)
  • അംറുബ്നുല്‍ ഹാരിസ് (റ) പറയുന്നു. റസൂല്‍() മരണമടയുമ്പോള്‍ ദിര്‍ഹമോ, ദിനാറോ അടിമസ്ട്രീയോ പുരുഷനോ ഒന്നും ബാക്കി വെച്ചിട്ടില്ല. വെളുത്ത കുതിരയും ആയുധവും അവിടുന്നു ദാനമായി നിശ്ചയിച്ച ഭൂമിയും ഒഴികെ. (ബുഖാരി 3 /186 )
  •  അനസ്‌  (റ) മരണാസന്നനായ സമയത്ത് പറഞ്ഞു: "ഇത് റസൂല്‍()യുടെ മുടിയാണ്, നിങ്ങള്‍ ഇത് എന്റെ നാവിനടിയില്‍ വെക്കണം". ഥാബിത്ത് (റ) പറയുന്നു: "ഞങ്ങള്‍ അത് അദ്ദേഹത്തിന്റെ നാവിനടിയില്‍ വെച്ച്, അതുമായിട്ടാണ് അദ്ദേഹത്തെ ഖബറടക്കിയത്."
  • ഇബ്നു  തുലൂന്‍ തന്റെ മഫാക്കഹ അല്‍-ഖുല്ലന്‍ ഫീ ഖവാദീത്‌ അല്‍ സമാന്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക "ഹി:919 ല്‍ നബി()യുടെ വടിയാണെന്ന അവകാശ വാദവുമായി  വന്നവര്‍ പിന്നീട് അത് ഇമാം അല്‍-ലയ്ത്ത് ഇബ്നു സഅദിന്റെ വടിയാനെന്നു മനസ്സിലാക്കി പിന്തിരിയുകയായിരുന്നു. (islamqa.info)
  • താര്‍ത്താരികളുടെ ഹി:656 ലെ ബാഗ്ദാദ് ആക്രമണത്തില്‍ നബി()യുടെ ബുര്‍ദ കത്തിപ്പോവുകയുണ്ടായി. ഹി: 803 ല്‍ ദമസ്കസ് അക്രമിക്കപ്പെട്ടതിനു ശേഷം നബി()യുടെ ഷൂ കാണാതായി. ഇബ്നു കസീര്‍ (റ) പറയുന്നു "(നബി()യുടെ) ആ മൂന്നു വസ്ത്രങ്ങള്‍ക്കും ആ അക്രമങ്ങള്‍ക്ക് ശേഷം എന്ത് സംഭവിച്ചു എന്ന് അറിയില്ല." (Al-Bidaayah wa'l-Nihaayah (6/10) and al-Seerah al-Nabawiyyah (4/713)) 
  • അല്ലാമ നാസിറുദ്ദീന്‍ അല്‍ബാനി (റ) പറഞ്ഞു: “നബി() യുടെ വസ്ത്രങ്ങള്‍, മുടി തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടു എന്ന് നമുക്കറിയാം. ഉറപ്പിച്ചും തറപ്പിച്ചും പറയുന്ന ഒരു തെളിവും ആര്‍ക്കും അവതരിപ്പിക്കാന്‍ കഴിയില്ല.” (അത്തവസ്സുല്‍ വഅഹ് കാമുഹു പേജ് 146 )
നമ്മുടെ ഒരു സഹോദരങ്ങള്‍ ഉന്നയിച്ച ചെറിയൊരു കാര്യം സൂചിപ്പിക്കട്ടെ ഹദീസുകളുടെ പിന്‍ബലത്തിലാണോ ഇവ പറയുന്നെതെന്നു വിലയിരുട്ടുക. കണ്ണൂര്‍ ജില്ലയിലെ വളപട്ടണം ക്രെസേന്‍ന്‍റ് സ്കൂളില്‍ ഇറക്കിയ ലഘു ലേഖയില്‍ നിന്നുള്ള ചില കാര്യങ്ങള്‍ 
  • നബി()യുടെ മുടി കാന്തപുരം ഉസ്താതിനു കൊടുക്കാന്‍ ഖസ്രജിയോടു നബി() കല്പിച്ചു. 
  •  നബി () കാന്തപുരം ഉസ്താതിനെ തൃപ്‌തിപ്പെട്ടു.
നബി()യുടെ പ്രവര്‍ത്തികള്‍, വാക്കുകള്‍, മൌനാനുവാതങ്ങള്‍ എന്നിവ രേഖപ്പെടുത്തിയവര്‍ ഇക്കാര്യം മാത്രം വിട്ടുപോയതാണെന്നു മനസ്സിലാക്കാന്‍ നിവര്‍ത്തിയില്ല. 
  • നബി () അരുളി ” എന്റെ പേരില്‍ മനപ്പൂര്‍വം ആരെങ്കിലും കള്ളം പറഞ്ഞാല്‍ നരകത്തില്‍ തന്റെ ഇരിപ്പിടം ഉറപ്പിച്ചുകൊള്ളട്ടെ.” (ബുഖാരി, മുസ്ലിം)
മുമ്പൊരിക്കല്‍ ഹസ്രത് ബാല്‍ പള്ളിയില്‍ നിന്ന് നബി()യുടെ മുടി എന്ന് വിശേഷിപ്പിച്ച മുടിക്കെട്ടു നഷ്ടപ്പെടുകയും , ഒരു മുഗള്‍ ചക്രവര്‍ത്തി പരീക്ഷണങ്ങള്‍ നടത്തുകയുമുണ്ടായി.( ഞാന്‍ കേട്ട ഒരു കഥയാണ്‌ , ശേരിയോ തെറ്റോ എന്നെനിക്കറിയില്ല) 
  • മുടി തീയില്‍ കത്തുമോ? കത്തിയില്ല, അപ്പോള്‍ നബി() യുടെ മുടി കത്തില്ലെന്നവര്‍ പറഞ്ഞു. 
  • മുടിയില്‍ തേന്‍ പുരട്ടി നോക്കി, ഈച്ചകള്‍ വന്നില്ല. അപ്പോള്‍ നബി () യുടെ മുടിയില്‍ ഈച്ച വരില്ലെന്ന നിഗമാനത്തിലായി. 
  • നിയലുണ്ടോ ? ഇല്ല, എങ്കില്‍ നബി () യുടെ മുടിക്ക് നിഴലില്ല എന്നവര്‍ പറഞ്ഞു.
ഇതെല്ലാം ഖുര്‍ആനിലോ സുന്നത്തിലോ വന്നതായി കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇതൊരു ടെസ്റ്റ്‌ ആയി കാണാന്‍ പാടുണ്ടോ? എന്നാല്‍ ഇതൊക്കയും വിശ്വസിക്കുന്ന ചില സുഹൃത്തുക്കള്‍ എനിക്കുണ്ട്, അവര്‍ ചിന്തിക്കെട്ടെ എന്ന് മാത്രം.

ഇപ്പോള്‍ നബി(
) യുടെ മുടിയാണെന്നു ഉറപ്പിച്ചു പറയാവുന്ന ഒന്നും നിലവിലില്ല! 



يُرِيدُونَ لِيُطْفِئُوا نُورَ اللَّـهِ بِأَفْوَاهِهِمْ وَاللَّـهُ مُتِمُّ نُورِهِ وَلَوْ كَرِهَ الْكَافِرُونَ

“അവര്‍ അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്‌. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്‍റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു.”