"ഏപ്രില്‍ ഫൂള്‍ - ഫൂളാക്കുന്നത് പരലോകത്തെ "


April fool from Shamjith Km

ഏപ്രില്‍ ഫൂള്‍ ആക്കുന്നത് നല്ല രസമല്ലേ? അത് വെറും തമാശക്കാണെന്നു എല്ലാവര്‍ക്കും അറിയില്ലെ? പിന്നെ എന്താ അതിനിത്ര പ്രശ്നം? ഏപ്രില്‍ ഫൂള്‍ വിശ്വാസികള്‍ക്ക് ചേര്‍ന്നതേ അല്ല. ഒന്നാലോചിച്ചു നോക്കുക

1. കളവ് പറയുക എന്നത് കപട വിശ്വാസികളുടെ ലക്ഷണമാണ്

മുഹമ്മദ്‌ നബി (സ) പറയുന്നത് കാണുക: "കപട വിശ്വാസിയുടെ ലക്ഷണം മൂന്നാണ്. സംസാരിക്കുമ്പോള്‍ കളവു പറയും, വാഗ്ദത്തം ചെയ്‌താല്‍ ലംഘിക്കും, വിശ്വസിച്ചാല്‍ ചതിക്കും." (ബുഖാരി)

"അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം (ന്യായവിധിയുടെ ദിവസം) വരെ അവരുടെ ഹൃദയങ്ങളില്‍ കാപട്യമുണ്ടായിരിക്കുക എന്നതാണ് അതിന്‍റെ അനന്തരഫലമായി അവന്‍ അവര്‍ക്ക് നല്‍കിയത്‌. അല്ലാഹുവോട് അവര്‍ ചെയ്ത വാഗ്ദാനം അവര്‍ ലംഘിച്ചത് കൊണ്ടും, അവര്‍ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌. " '(9:77)

2. വിശ്വാസികള്‍ അനാവശ്യ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം

"അനാവശ്യകാര്യത്തില്‍ നിന്ന് തിരിഞ്ഞുകളയുന്നവരുമായ (സത്യവിശ്വാസികള്‍ വിജയം പ്രാപിച്ചിരിക്കുന്നു.)" (23:3)

3. ഇബാദു രഹ്മാന്‍റെ അടയാളങ്ങള്‍ക്ക് എതിരായ സ്വഭാവം

"കളവിന് സാക്ഷി നില്‍ക്കാത്തവരാണവര്‍" (25:72)

4. ഒരു മുസ്ലിം മറ്റേതൊരു മുസ്ലിമിനെയും തമാശക്ക് പോലും പേടിപ്പിക്കരുത്

പ്രവാചകന്റെ കൂടെ യാത്രയിലായിരിക്കെ ഒരു സഹാബി ഉറങ്ങിപ്പോയി. കൂടെയുള്ളവര്‍ (തമാശയായി) അയാളുടെ അമ്പുകള്‍ ഒളുപ്പിച്ചു വെച്ചു. അയാള്‍ ഉണര്‍ന്നപ്പോള്‍ പരിഭ്രമിച്ചു. കൂടെ ഉള്ളവര്‍ ചിരിച്ചു കൊണ്ടിരുന്നു. ഇത് കണ്ട പ്രവാചകന്‍ അവരോടു ചോദിച്ചു: എന്തിനാണ് ചിരിക്കുന്നത്. അവര്‍ പറഞ്ഞു: ഒന്നുമില്ല, ഞങ്ങള്‍ അയാളുടെ അമ്പുകള്‍ എടുത്തു വെച്ചു, അയാള്‍ പേടിച്ചു പോയി. നബി(സ) പറഞ്ഞു: "ഒരു മുസ്ലിം മറ്റൊരു മുസ്ലിമിനെ ഭയപ്പെടുത്താന്‍ പാടില്ല". (അബൂദാവൂദ്)

5. ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളം പറയരുത്

നബി(സ) പറഞ്ഞു: ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി സംസാരിക്കുകയും കളവു പറയുകയും ചെയ്യുന്നവന് നാശം. അവന്നു നാശം" (അബൂദാവൂദ്)

6. തമാശ പറയാം, കള്ളം പറയരുത്

"നബി(സ) പറഞ്ഞു: ഞാന്‍ തമാശ പറയാറുണ്ട്‌. എന്നാല്‍ സത്യമല്ലാതെ ഒന്നും പറയാറില്ല" (ത്വബ്റാനി)

7. കുട്ടികളെപ്പോലും പറ്റിക്കരുത്

നബി(സ) പറഞ്ഞു: ആരെങ്കിലും ഒരു ചെറിയ കുട്ടിയോട് 'ഇവിടെ വാ, നീയിതു എടുത്തോ' എന്ന് പറയുകയും ഒന്നും നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതൊരു കലവായിട്ടാണ് പരിഗണിക്കുക. (അബൂദാവൂദ്)

8. വ്യക്തമായി അറിയാത്തകാര്യങ്ങളെക്കുറിച്ച് സംസാരിക്കരുത്

"നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്‍റെയും പിന്നാലെ നീ പോകരുത്‌. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്‌." (17:36)

9. കേള്‍ക്കുന്നതൊക്കെ പറയരുത്

"കേള്‍ക്കുന്നത് മുഴ്ഴുവാന്‍ പറഞ്ഞാല്‍ തന്നെ അത് കളവായി തീരുന്നതാണ് " (മുസ്ലിം)

10. നാവുകൊണ്ട് മറ്റുള്ളവരെ ഉപദ്രവിക്കരുത്

ഇസ്ലാമില്‍ ആരാണ് കൂടുതല്‍ നല്ലവന്‍ എന്ന് സഹാബത്തു ചോദിച്ചപ്പോള്‍ നബി(സ) പറഞ്ഞു: ആരുടെ കയ്യില്‍ നിന്നും നാവില്‍ നിന്നും തന്റെ സുഹൃത്ത് രക്ഷപ്പെട്ടുവോ അവനാണ് ഏറ്റവും നല്ലവന്‍'

11. നല്ലത് പറയുക, അല്ലെങ്കില്‍ മിണ്ടാതിരിക്കുക

നബി(സ) പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ" (ബുഖാരി)

മൂന്ന് സന്ദര്‍ഭങ്ങളില്‍ കളവു പറയല്‍ നബി(സ) അനുവദിച്ചിട്ടുണ്ട്:
  1. ഒരാള്‍ തന്റെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ വേണ്ടി പറയുന്നത്
  2. യുദ്ധത്തില്‍
  3. ജനങ്ങള്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കുന്നതിനു
 ഓര്‍ക്കുക, അല്ലാഹുവെ ഭയപ്പെടുക

"അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്‍റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല"(50:18)

ഇമാം ശാഫിഈ (റഹി) പറഞ്ഞു: "നിങ്ങള്‍ സംസാരിക്കുനതിനു മുന്‍പ് അതിനെക്കുറിച്ച് ചിന്തിക്കുക. അതില്‍ നന്മയുണ്ട് എന്ന് തോന്നുന്നുവെങ്കില്‍ സംസാരിക്കുക, ഇല്ലെങ്കില്‍ മിണ്ടാതിരിക്കുക". രണ്ടു ചുണ്ടുകള്‍ക്കിടയിലുള്ള നാവിനെ സൂക്ഷിക്കുന്നവര്‍ക്ക് നബി(സ) സ്വര്‍ഗം നല്‍കുമെന്ന് പറഞ്ഞു. "ആദമിന്റെ മക്കളുടെ മിക്ക തെറ്റുകളും നാവ് കാരണത്താലാണ് ". കഴിവതും നാവിനെ സൂക്ഷിക്കുക. വിഡ്ഢികള്‍ തീര്‍ക്കുന്ന വിഡ്ഢി ദിനങ്ങളില്‍ പങ്കു ചേര്‍ന്ന് നാളെ പരലോകത്ത് സ്വയം വിഡ്ഢിയായി തീരാതിരിക്കുക.

വിജ്ഞാനം തേടുന്നവര്‍ സ്വന്തത്തോട്‌ പുലര്‍ത്തേണ്ട മര്യാതകള്‍

ഇമാം മാലിക് (റഹി)യെ മതപഠനത്തിനു അയക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഉമ്മ ഇപ്രകാരം ഉപദേശിച്ചതായി കാണാം.
" വിജ്ഞാനം നേടുന്നതിനു മുമ്പ് നീ മര്യാതകള്‍ നേടണം". 
1. വിജ്ഞാനം തേടല്‍ ആരാധനയാണ് (ألعلم عبادة)

ചില പണ്ഡിതന്മാര്‍ ഇപ്രകാരം വിലയിരുത്തിയിട്ടുണ്ട്:
 " العلم صلاة السر وعبادة القلب "
'വിജ്ഞാനം തേടുക എന്നത് രഹസ്യമായൊരു നമസ്കാരവും ഹൃദയത്തിന്റെ ആരാധനയുമാണ് '.
  • ഖുര്‍ആനിലും ഹദീസുകളിലും പരാമര്‍ശിക്കാത്ത,  ചില പണ്ഡിതന്മാരുടെ അനുഭവങ്ങളിലൂടെ അവര്‍ക്ക് ബോധ്യപ്പെട്ട മര്യാതകള്‍ കൂടി ഇതില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉദാ:- ഒരു പണ്ഡിതന്‍ പരദൂഷണം പറയാതിരിക്കാന്‍ ചെയ്ത കാര്യം നോക്കൂ,
    • ആരെയെങ്കിലും കുറിച്ച് പരദൂഷണം പറഞ്ഞു പോയാല്‍ പകരമായി ഒരു ദിവസം നോമ്പ് എടുക്കണം എന്ന് സ്വയം തീരുമാനിച്ചു. അപ്പൊ മിക്ക ദിവസങ്ങളിലും നോമ്പായി. 
    • പിന്നെ സമ്പത്തില്‍ നിന്ന് ഒരു നിശ്ചിത അളവ് ചിലവഴിക്കാം എന്ന് കരുതി. അപ്പോള്‍ പരദൂഷണം പറയുന്ന പ്രശ്നം തീര്‍ന്നു.
  • ഇസ്ലാമിക വിജ്ഞാനം നേടുന്നത് ഭൌതിക വിജ്ഞാനങ്ങള്‍ നെടുന്നതുപോലെ അല്ല. ഇസ്ലാമിക വിജ്ഞാനം ഭൌതിക ലക്ഷ്യത്തോടെയാണ്  നേടുന്നതെങ്കില്‍ അതൊരു കുറ്റമായാണ് ഭവിക്കുക.  കാരണം വിജ്ഞാനം നേടുക എന്നത് ആരാധനയാണ്. അതായത് നല്ല നിയ്യത്തോട് കൂടിയായിരിക്കണം.

ഒന്നാമത്: 

ഏതൊരു ആരാധനാ കര്‍മ്മത്തിനും നിര്‍ബന്ധമാണ്‌ ഇഖ്‌ലാസോടു (നിയ്യത്ത് ) കൂടി ചെയ്യണം എന്നത്. വിശുദ്ധ ഖുര്‍ആന്‍ 98:5 ല്‍ പറയുന്നു:
وَمَا أُمِرُ‌وا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ

ഉമര്‍(റ)യില്‍ നിന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഒരു ഹദീസ് നോക്കൂ:  
  إِنَّمَا الأَعْمَالُ بالنِّيَّاتِ

വിജ്ഞാനം തേടുന്നതിലെ ബറക്കത്ത് തടയുന്ന കാര്യങ്ങള്‍
  • രിയാഅ' (رياء)
    • ശിര്‍ക്കാകുന്ന രിയാഅ' (رياء شرك)
    • ഇഖ്ലാസില്‍ വരുന്ന രിയാഅ' (رياء إخلاص )
    • പ്രശസ്തി ആഗ്രഹിച്ചു കൊണ്ടുള്ള രിയാഅ' (التسميع)
  • ഇതാണ് മതവിദ്യാര്‍ഥികളില്‍ എളുപ്പത്തില്‍ കടന്നു വരാന്‍ സാധ്യതയുള്ള പ്രശ്നം. സൂക്ഷിക്കുക.

ഇപ്രകാരം പറയപ്പെടാറുണ്ട്:

" زلة العالم مضروب لها الطبل ”' പണ്ഡിതന്റെ അബദ്ധങ്ങള്‍ ചെണ്ടകൊട്ടികോശിക്കും'

സുഫ്യാന്‍ അതൌരി (റ) പറയുന്നത് നോക്കൂ:
كنت أوتيت فهم القرآن، فلما قبلت الصرة، سلبته "ഖുര്‍ആനിലുള്ള അവഗാഹത്താല്‍ ഞാന്‍ അനുഗ്രഹിക്കപ്പെട്ടിരുന്നു. പിന്നീട് ഞാന്‍ പേര്‍സ് സ്വീകരിച്ചപ്പോള്‍ അത് (ഖുര്‍ആനിലുള്ള അവഗാഹം) എനിക്ക് നഷ്ടമായി"

സുഫ്യാന്‍ അതൌരി (റ) പറയുന്നത് നോക്കൂ:
ما عالجت شيئاً أشد على من نيتي"എന്റെ നിയ്യത്തിനെ ശേരിപ്പെടുത്തുന്നതുപോലെയുള്ള ബുദ്ധിമുട്ട് മറ്റൊരു കാര്യത്തിലും എനിക്ക് ഇല്ലായിരുന്നു"

നല്ല നിയ്യത്തുകള്‍:
അല്ലാഹുവിന്റെ നിര്‍ദേശം പാലിക്കല്‍
അല്ലാഹുവിന്റെ ശരീഅത്തിനെ സംരക്ഷിക്കാന്‍
ഇസ്ലാമിന്റെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് (അറിവില്ലാത്ത വിഷയങ്ങളെക്കുറിച്ച് സംസാരിക്കരുത്)
ഇസ്ലാമിനെ വികൃതമാക്കാന്‍ ശ്രമിക്കുന്നവരെ പ്രതിരോധിക്കുന്നതിന്
ഇസ്ലാമികമായി ജീവിതത്തെ ക്രമപ്പെടുത്തുന്നതിനു
അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി മാത്രമാണ് മുകളിലെ കാര്യങ്ങള്‍ എന്ന് ഉറപ്പു വരുത്തല്‍
ചീത്ത നിയ്യത്തുകള്‍:
  • മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി അറിവ് നേടല്‍
  • അറിയപ്പെടാനും പ്രശസ്തി കാണിക്കാനും  വേണ്ടി അറിവ് നേടല്‍
  • മറ്റുള്ളവരുടെ പോരായ്മകള്‍ കണ്ടുപിടിക്കാനും അവരെ ഇകഴ്ത്തി കാണിക്കാനും വേണ്ടി അറിവ് നേടല്‍
  • മറ്റുള്ളവരേക്കാള്‍ കഴിവുള്ളവനാണ്‌ ഞാന്‍ എന്ന് ബോധ്യപ്പെടുത്തുന്നതിന്
നമ്മുടെ നിയ്യത്ത് ശെരിയാണോ എന്ന് പരിശോധിക്കുന്നതെങ്ങിനെ?
  • നല്ല നിയ്യതുള്ളവര്‍ പരീക്ഷകളില്‍ കോപി അടിക്കില്ല
  • നല്ല ഒരു ലക്‌ഷ്യം ഇല്ലാതിരിക്കുക. പഠന ശേഷം എന്താണ് ഉദ്ദേശിക്കുന്നത് ? ഓരോ ക്ലാസ്സുകളും നമ്മെ നന്മയില്‍ മുന്നേറാന്‍ സഹായിക്കണം, നമ്മുടെ കൂടെ ഉള്ളവരെയും.
  • പഠിക്കുന്നത് ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കാതെയുള്ള പഠനം.
  • സ്വന്തത്തെ വിലയിരുത്തുന്നതിനെക്കാള്‍ മറ്റുള്ളവരെ വിലയിരുത്തുന്ന ശീലം
  • അഹങ്കാരം തോന്നിത്തുടങ്ങള്‍
  • നമ്മുടെ സമുദായത്തെ അറിവില്‍ ഉയര്‍ത്തികൊണ്ടു വരാനുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കു ചെരാതിരിക്കല്‍
  • നമ്മെ ശ്രദ്ധിക്കാതെ മറ്റുള്ളവരെ ശ്രദ്ധിക്കുന്ന രീതി
  • ഭരണ കര്‍ത്താക്കള്‍ക്കും സമ്പത്തിനും വേണ്ടി പഠിക്കല്‍
 നിയ്യത്ത് ശേരിയാണെന്നതിന്ടെ  അടയാളങ്ങള്‍:
  • തഖ്‌വ വര്‍ദ്ധിക്കുകയും പഠിക്കുന്നത് പകര്‍ത്താന്‍ പറ്റുകയും ചെയ്യും
  • മറ്റുള്ളവരെ സഹായിക്കാനും പരിചരിക്കാനുമുള്ള താല്പര്യം
  • പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള താല്പര്യം
  • ഒഴിവു സമയങ്ങളില്‍ കൂടുതല്‍ പഠിക്കാനുള്ള താല്പര്യം
  • ഒറ്റക്കിരിക്കുമ്പോള്‍ അല്ലാഹുവെ പെടിയുണ്ടാകും
  • ഇസ്ലാമികമായ നല്ല ജീവിതത്തിനു അനുയോജ്യമായ തീരുമാനങ്ങള്‍. വിവാഹം, പള്ളി, ..
  • നമ്മള്‍ കാരണം മറ്റുള്ളവര്‍ സ്വാധീനിക്കപ്പെടുകയും അവരുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക
  • നിയ്യത്ത് ശെരിയാണോ എന്നതിനെക്കുറിച്ച് സ്ഥിരമായി വേവലാതി പെടുന്ന ഒരു ഹൃദയം

രണ്ടാമത്

ഈ ലോകവും പരലോകവും നേടാനുള്ള ഏറ്റവും നല്ല ഗുണം അല്ലാഹുവെയും അവന്റെ റസൂലിനെയും സ്നേഹിക്കുകയെന്നതാണ്.

വിശുദ്ധ ഖുര്‍ആന്‍ 3:31 ല്‍ പറയുന്നു:
  قُلْ إِن كُنتُمْ تُحِبُّونَ اللَّـهَ فَاتَّبِعُونِي يُحْبِبْكُمُ اللَّـهُ وَيَغْفِرْ‌ لَكُمْ ذُنُوبَكُمْ ۗ وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ

 2. സലഫു സ്വാലിഹുകളുടെ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുക
  •  നബി(സ)യുടെ സുന്നത്തുകളെ കണിശതയോടെ സ്വീകരിക്കുകയും അവ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക
  • സംശയമുള്ളതും തര്‍ക്കസ്വഭാവമുള്ളതുമായവ മാറ്റിവെക്കുക 
  • ഇല്‍മുല്‍ കലാമിന്റെ ആളുകളില്‍ നിന്നും വിട്ടു നില്‍ക്കുക
  • തെറ്റുകളിലേക്ക് ആകര്‍ഷിക്കുന്ന കാര്യങ്ങളില്‍ നിന്നും ശരീഅത്തില്‍ നിന്ന് തെറ്റിച്ചു കളയുന്ന കാര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക
വിശുദ്ധ ഖുര്‍ആന്‍ 6:153 ല്‍ പറയുന്നു:
وَلَا تَتَّبِعُوا السُّبُلَ فَتَفَرَّ‌قَ بِكُمْ عَن سَبِيلِهِ

3. അല്ലാഹുവിനു കീഴൊതുങ്ങി വനനെ ഭയപ്പെട്ടുകൊണ്ട് ജീവിക്കുക


ഇമാം അഹ്മദ് (റ) പറയുന്നു: 

أصل العلم خشية الله تعالى
" വിജ്ഞാനത്തിന്റെ അടിത്തറ സര്‍വശക്തനായ അല്ലാഹുവെക്കുറിച്ചുള്ള ഭയമാണ് "

അറിവുള്ളവര്‍ മാത്രമെ അല്ലാഹുവെ ഭയപ്പെടുകയുള്ളൂ 

അലി (റ) പറയുന്നു:
هتف العلم بالعمل، فإن أجابه، وإلا ارتحل"വിജ്ഞാനം കര്‍മ്മത്തെ വിളിക്കുന്നു; ഒന്നുകില്‍ ആ വിളിക്ക് ഉത്തരം നല്‍കപ്പെടും, അല്ലെങ്കില്‍ അത് ഉയര്‍ത്തപ്പെടും"

4. സദാ അല്ലാഹുവെ സ്മെരിച്ചു കൊണ്ടിരിക്കുക

  • അല്ലാഹുവെക്കുറിച്ചുള്ള പേടിയും പ്രതീക്ഷയും
  • ഒരു പക്ഷിയുടെ രണ്ടു ചിറകുകള്‍ പോലെ
  • ഹൃദയം അല്ലാഹുവെക്കുറിച്ചുള്ള ഇഷ്ടം കൊണ്ട് നിറയട്ടെ
  • നാവ് അല്ലാഹുവെക്കുറിച്ചുള്ള സ്മരണകൊണ്ടും
  • അല്ലാഹുവിന്റെ നിയമങ്ങളിലും ഹിക്മത്തിലും സന്തോഷം കൊള്ളുക.
5. ചിറകുകള്‍ താഴ്ത്തുക, അഹങ്കാരവും അഹന്തയും വെടിയുക

العلم حرب للفتى المعالي

كالسيل حرب للمكان العالي
"ഉന്നതരായ യുവാക്കള്‍ക്കെതിരെയാണ് വിജ്ഞാനം യുദ്ധം ചെയ്യുന്നത്; വെള്ളപ്പൊക്കം ഉയര്‍ന്ന സ്ഥലങ്ങളെ അക്രമിക്കുന്നതുപോലെ"

6. Contentment and Zuhd (القناعة والزهادة)


زهادة എന്നാല്‍ ഹലാലോ ഹരാമോ എന്ന് വ്യക്തമല്ലാത്ത കാര്യങ്ങളില്‍ നിന്നും ഹറാമായ കാര്യങ്ങളില്‍ നിന്നും സ്വന്തതെ അകറ്റിനിര്‍ത്തുകയെന്നാണ്. 

 7. സ്വന്തത്തെ വിജ്ഞാനത്തിന്റെ ശോഭ കൊണ്ടലങ്കരിക്കുക

  • നല്ല സ്വഭാവ മര്യാതകള്‍, പെരുമാറ്റങ്ങള്‍
ഇബ്നു സിരീന്‍ (റ) പറയുന്നു: "സലഫുകള്‍ വിജ്ഞാനം തെടുന്നതോടൊപ്പം തന്നെ മര്യാതകളും പഠിക്കാറുണ്ടായിരുന്നു."

8. സ്വന്തത്തെ ആദരവ് കൊണ്ട് അണിയിക്കുക

9. പൗരുഷ ഗുണങ്ങളെ ആസ്വദിക്കുക
  • ധൈര്യം, സത്യസന്ധത
10. ആഡംബരങ്ങള്‍ ഒഴിവാക്കുക

11. അനാവശ്യ സംസാരങ്ങളില്‍ നിന്നും അകന്നു നില്‍ക്കുക
12. കുഴപ്പങ്ങള്‍ ഉണ്ടാക്കാതിരിക്കുക
13. സ്വന്തത്തെ സൌമ്യത കൊണ്ടലങ്കരിക്കുക.
 14. ചിന്തിക്കുക - സംസാരിക്കുന്നതിനു മുന്പ് ഒന്നാലോചിക്കുക

15. ദൃഡതയും സ്ഥിരീകരിക്കലും