ഇത് ഉമ്മ....
ഇത് ഉപ്പ....
ഇമ്മാമ്മ, ഉപ്പാപ്പ,.....
തെളിഞ്ഞ ചുമരിലേക്ക്
ആവേശത്തോടെയവന്‍ വിരല്‍ചൂണ്ടി;
നിഷ്‌കളങ്കതയുടെ ചിത്രങ്ങള്‍;
കൊച്ചു മനസ്സിന്റെ സന്തോഷങ്ങള്‍;
വികൃതിയാണവന്;
മുഖം വാടിയപ്പോള്‍
ക്രയോണ്‍ കളറുകള്‍ പിടിച്ചു വാങ്ങി
മൊബൈല്‍ ഗെയിമുകള്‍ നല്‍കി.
പിന്നെ...
കുസൃതികള്‍ മരിച്ചു;
പുതിയ ലോകം; കൂട്ടുകാര്‍;
ഉമ്മ ഒരു ചുംബനം ചോദിച്ചു,
ടച്ച് സ്‌ക്രീനില്‍ കൈകള്‍ ചലിച്ചു
ഒരുപാട് ഉമ്മകള്‍
വൃദ്ധസദനത്തിന്റെ ചുമരുകള്‍ക്കിടയില്‍
പരസ്പരം കണ്ണുകളില്‍ നോക്കി
ഉമ്മയും ഉപ്പയും
ആത്മ നിര്‍വൃതിയടഞ്ഞു...
- കെ.എം.ഷംജിത്ത്