വെളിച്ചം

ആദ്യമായി കണ്ണ് തുറന്ന നാള്‍
ചുറ്റും സ്നേഹത്തിന്‍ ഇരുട്ടായിരുന്നു ;
പിന്നെ,
കണ്ണീരായിരുന്നു.

ആദ്യമായി കാതില്‍ മുഴങ്ങിയത്
തക്ബീര്‍ കീര്‍ത്തനങ്ങളായിരുന്നു
പിന്നെ,
ചങ്ങലക്കിലുക്കങ്ങള്‍.

അക്ഷരങ്ങള്‍ അറിവുകലയപ്പോള്‍
മനുഷ്യത്വം നീച്ചത്വമായി
മനസ് മരവിച്ചിരുന്ന നാള്‍
നീ പറഞ്ഞു :
' വായിക്കുക, നിന്‍റെ രക്ഷിതാവിന്‍റെ
നാമത്തില്‍ , വായിക്കുക ..'

ഇരുളലയുന്ന മനസ്സില്‍
വെളിച്ചം ....,
വിളക്കിനെ അന്യെഷിച്ചിരുന്നു ,
ശോഭിചിരുന്നില്ല .

പിന്നെ ഒരു നാള്‍,
ബാല്യം,
കൗമാരം ,
യൗവനം ,
വാര്‍ദ്ധക്യം എല്ലാം ,
ഉരുകി തീര്‍ന്നിരുന്നു.

പിന്നിട്ട ആ വഴികള്‍
ഇന്നു ഞാന്‍ ഓര്‍ക്കുന്നു ;
ചിതറി തെരിച്ചയെന്‍ സമയം
ഇന്നു ഞാന്‍ തിരിച്ചറിയുന്നു .

നിങ്ങളോക്കെയും എനിക്ക്
വിട നേര്‍ന്നിരുന്നു,
ഇന്നീ മണ്‍തടങ്ങളില്‍
എന്‍ കര്‍മ്മങ്ങളെ ഓര്‍ത്തു
ഞാന്‍ വിലപിച്ചിടുന്നു.


shamjith keyem