അടിസ്ഥാനപരമായി നബി ദിനാഘോഷം ബിദ്അത്താണെന്നാണ്
മനസ്സിലാക്കേണ്ടതുണ്ട്. ജന്മദിനം ആഘോഷിക്കല്‍ തന്നെ ഇസ്ലാമികമല്ല. അത് ജൂത ക്രൈസ്തവരുടെ രീതിയാണ്.
The
Prophet (ﷺ) said "Both legal and illegal things are obvious, and in
between them are (suspicious) doubtful matters. So whoever forsakes
those doubtful things lest he may commit a sin, will definitely avoid
what is clearly illegal; and whoever indulges in these (suspicious)
doubtful things bravely, is likely to commit what is clearly illegal.
Sins are Allah's Hima (i.e. private pasture) and whoever pastures (his
sheep) near it, is likely to get in it at any moment."[Bukhari]
- നബി(ﷺ) പറഞ്ഞു: “ഏതൊരുവന്‍ ഒരു സമൂഹത്തോട് സാദൃശ്യപ്പെടുന്നുവോ അവന്‍ അവരില്‍ പെട്ടവനാണ്.” (സഹീഹു മുസ്ലിം).
- വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "നിങ്ങള്‍ക്കിടയിലുള്ള അഭിപ്രായ ഭിന്നതകളെ അല്ലാഹുവിലെക്കും റസൂലിലേക്കും
മടക്കുക, നിങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും
വിശ്വസിക്കുന്നുവെങ്കില്‍." (4:59)
-
നബി(ﷺ) പറഞ്ഞു: "രണ്ടു കാര്യങ്ങള്‍ ഞാന്‍ നിങ്ങളില്‍ വിട്ടേച്ചു പോകുന്നു. അത് രണ്ടും മുറുകെ പിടിക്കുന്ന കാലത്തോളം നിങ്ങള്‍ വഴി പിഴക്കുകയില്ല - അലാഹുവിന്റെ കിതാബും എന്റെ സുന്നത്തുമാണവ"(മുസ്ലിം).
ഇസ്‌ലാം അനുവദിച്ച ആഘോഷങ്ങള്‍ ഏതെല്ലാം ?
- ഇസ്ലാമില്‍ രണ്ടു ആഘോഷങ്ങളാണ് നബി (ﷺ)
നമ്മെ പഠിപ്പിച്ചിട്ടുള്ളത്. അത് രണ്ടു പെരുന്നാളുകളാണ്. ഹകീക്കയും വാലീമത്തും അതിഥികളെ ആദരിക്കലും കുടുംബ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനും ഒക്കെയായി മറ്റു ചെറിയ തോതിലുള്ള വിരുന്നുകളും നമുക്ക് നബി(ﷺ) യുടെയും സഹാബത്തിന്റെയും ജീവിതത്തില്‍ നിന്ന് വായിച്ചെടുക്കാം.
ഒരു കാര്യം ബിദ്അത്ത് ആണോ അല്ലെയോ എന്ന് എങ്ങനെ മനസ്സിലാക്കാം ?
- നബി(സ) പഠിപ്പിച്ചതാണോ - വിശുദ്ധ ഖുര്‍ആനും ഹദീസുകളും നോക്കുക.
- നബി(സ)യുടെ കൂടെ ജീവിച്ച സഹാബത്തിന്റെ നിലപാടുകള്‍ പരിശോധിക്കുക.
ഒരു ബിദ്അത്ത് പ്രചരിപ്പിച്ചു കൊണ്ടിരുന്ന വ്യക്തിയോട് മുഹമ്മദ് ഇബ്നു
അബ്ദിറഹ്മാന്‍ അല്‍-അത്റമി(റ) ചോദിച്ചു: "താങ്കള്‍ പറയുന്ന കാര്യം
അല്ലാഹുവിന്റെ ദൂതര്‍(ﷺ)ക്കോ അബൂബക്കറിനോ ഉമറിനോ ഉസ്മാനോ അലിക്കോ (റ)
അറിയുമായിരുന്നോ ? അതല്ല അവര്‍ക്കതിനെക്കുറിച്ച് അറിയില്ലായിരുന്നോ? ".
അയാള്‍ മറുപടി പറഞ്ഞു - "അവര്‍ക്കത് അറിയില്ലായിരുന്നു". അല്‍-അത്റമി(റ)
ചോദിച്ചു: "അപ്പൊ അവര്‍ക്കാര്‍ക്കും അറിയാത്തൊരു കാര്യം താങ്കള്‍ക്ക്
അറിയുമല്ലെ". അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: " അങ്ങനെയല്ല, അവര്‍ക്കത്
അറിയുമായിരുന്നു". വീണ്ടും അല്‍-അത്റമി(റ) ചോദിച്ചു: "ഈ
കാര്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അവര്‍ ജനങ്ങളോട് അതിനെക്കുറിച്ച്
സംസാരിക്കാതിരിക്കുന്നതും അതിലേക്ക് ജനങ്ങളെ ക്ഷണിക്കാതിരിക്കലും
അവര്‍ക്ക് യോജിച്ചതാണോ?". അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: "അതവര്‍ക്ക്
യോജിച്ചതാണ് (അവര്‍ അറിഞ്ഞിട്ടും ചില കാര്യങ്ങള്‍ മറച്ചു വെച്ചിരുന്നു) ".
അല്‍-അത്റമി(റ) ആശ്ചര്യപ്പെട്ടു!! "അല്ലാഹുവിന്റെ റസൂലും ഖലീഫമാരും മൗനം പാലിക്കാന്‍ പറഞ്ഞ ഒരു കാര്യത്തില്‍ നീ എന്ത് കൊണ്ട് മൗനം പാലിക്കുന്നില്ല". ആ മനുഷ്യന്‍
പിന്നെ ഒന്ന് സംസാരിക്കാനില്ലാതെ പരാജിതനായി നിന്നു. (A commentary on Ibn
Quddaamah's The Radiance of Faith by Dr. Bilal Philips, point 10, page
26)
- നബിദിനാഘോഷം എന്നൊരു ആഘോഷം നബി(ﷺ)ക്ക് അറിയുമായിരുന്നോ? ഇല്ല.
- നബി(ﷺ)യോടൊപ്പം ജീവിച്ച്
അദ്ദേഹത്തിന്റെ മരണശേഷം ഇസ്ലാമിക സമൂഹത്തിനു നേത്രുത്വം നല്‍കിയ
അബൂബക്കര്‍(റ), ഉമര്‍ (റ) ,ഉസ്മാന്‍(റ), അലി(റ) എന്നിവരോ, നബിദിനം
ആഘോഷിച്ചിട്ടേയില്ല. അതേ പോലെ
നബി (ﷺ)യുടെ വഫാത്തിനു ശേഷം നീണ്ട 48 വര്‍ഷം ജീവിച്ച ആയിശ (റ) നബിദിനം ആഘോഷിച്ചിട്ടില്ല. ആദ്യ മൂന്ന് നൂറ്റാണ്ടുകളിലുള്ള
മുസ്ലിംകളില്‍ നിന്ന് കൈമാറിവന്ന ആചാരവുമല്ല ഇത് എന്ന് വ്യക്തം. അതായത് സലഫുകളുടെ ആരുടേയും മാതൃക ഇക്കാര്യത്തിനില്ല.
നബി(ﷺ) പഠിപ്പിക്കാത്ത 'നല്ലൊരു' കാര്യം ദീനില്‍ പുതുതായി കൊണ്ട് വരുന്നത് നല്ലതല്ലെ?
- ഇമാം മാലിക് (ﷺ) പറയുന്നത് കാണുക : "നല്ലതാണെന്ന് കണ്ടു ഇസ്ലാമില്‍ ആരെങ്കിലും ഒരു പുതിയ ആചാരം
നിര്‍മ്മിച്ചാല്‍ അവന്‍ വാദിക്കുന്നത് മുഹമ്മദ് നബി(ﷺ) ദൌത്യത്തില്‍ വഞ്ചന
കാണിച്ചു എന്നാണ്". മുഹമ്മദ് നബി(ﷺ) പറഞ്ഞു: “നിങ്ങളെ സ്വര്‍ഗ്ഗത്തിലേക്ക് അടുപ്പിക്കുന്ന
ഒരു കാര്യവും ഞാന്‍ കല്‍പ്പിക്കാതെയും നരകത്തിലേക്ക് അടുപ്പിക്കുന്നത്
വിരോധിക്കാതെയും ഒഴുവാക്കിയിട്ടില്ല.” (ത്വബ്റാനി). അപ്പൊ ദീനില്‍ പുതുതായി ഒരാള്‍ ഒരു 'നല്ല കാര്യം' കൊണ്ട് വന്നാല്‍ തന്നെയും അത് നമ്മെ സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയില്ല, എന്നാല്‍ സ്വര്‍ഗത്തില്‍ നിന്നും അകറ്റും. നബി(ﷺ) പറഞ്ഞു: "നമ്മുടെ കല്പനയില്ലാതെ ആരെങ്കിലും ദീനില്‍ വല്ലതും കടത്തിക്കൂട്ടിയാല്‍ അത് തള്ളെണ്ടതാണ് "(മുസ്ലിം). അത്തരം ആളുകളെ നാളെ പരലോകത്ത് വെച്ച് ഹൌളുല്‍ കൌസറില്‍ നിന്ന് നബി(ﷺ) ആട്ടി ഓടിക്കും.
നബി(ﷺ) പഠിപ്പിച്ചതല്ലെങ്കില്‍ പിന്നെ എന്ന് മുതലാണ് നബിദിനാഘോഷം തുടങ്ങിയത് ?
ഹിജ്റ മുന്നൂറിനു ശേഷമാണ് നബിദിനാഘോഷം രൂപപ്പെടുന്നത്.
പ്രവാചകനെ (സ) സ്നേഹിക്കേണ്ടതില്ല എന്നാണോ?
പ്രവാചകനെ സ്നേഹിക്കള്‍
സത്യ വിശ്വാസിയുടെ കടമയാണ്. നമ്മുടെ സ്വന്തം മാതാപിതാക്കളെക്കാളും
സന്താനങ്ങളെക്കാളും സമ്പത്തിനെക്കാളും പ്രിയപ്പെട്ടവന്‍ നബി (ﷺ)
ആകാതിടത്തോളം നമ്മള്‍ വിശ്വാസികളാവുകയില്ല. അക്കാര്യം ഏറ്റവും
കൂടുതല്‍ ഉള്‍കൊണ്ട മഹാന്മാരായ സഹാബത്തോ താബിഉകളോ താബിഉത്താബിഉകളോ
ആരും തന്നെ ഈ മാതൃകയില്ലാത്ത പുത്തന്‍ ആചാരം പിന്തുടര്‍ന്നിട്ടില്ല. നമ്മെക്കാള്‍ നബി(ﷺ)യെ സ്നേഹിച്ച സഹാബത്ത് സ്വീകരിക്കാത്ത ഒരു കാര്യം നമ്മുടെ നാട്ടാചാരമെന്നോണം പിന്തുടരുന്നതിലുള്ള യുക്തി എന്ത്?അതെല്ലാം എങ്ങനെ ദീന്‍ ആകും?
ഒന്നാലോചിച്ചു നോക്കൂ, ഇസ്‌ലാം പ്രവാചകന്മാരെയും നല്ല ആളുകളെയും ഓര്‍ക്കുന്നതിന്റെ ഭാഗമായി അവരുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശിച്ചിരുന്നുവെങ്കില്‍ നമ്മള്‍ എല്ലാ ദിവസവും ആഘോഷമായി സ്വീകരിക്കേണ്ടി വരുമായിരുന്നില്ലേ !! എത്ര എത്ര പ്രവാചകന്മാരാണ് നബി(ﷺ) മുന്നെ ഈ ലോകം വെടിഞ്ഞു സ്വര്‍ഗലോകത്തെക്ക് യാത്ര തിരിച്ചത്.
- എന്ത് തന്നെ ആയാലും നബി(ﷺ) പഠിപ്പിച്ച കാര്യമാണ് നബിദിനാഘോഷം എന്ന് ആരും പറയില്ല. നബി(ﷺ) ആരുടെയെങ്കിലും ജന്മദിനം ആഘോഷിച്ച് മാതൃക കാണിച്ചതായും അറിയില്ല. ഇമാം ഫാകിഹാനി പറയുന്ന കാര്യം നോക്കൂ: "
അത് (നബിദിനം) വ്യാജവാധികളും ചില ഇച്ചാനുവര്‍ത്തികളും കെട്ടിയുണ്ടാക്കിയ
ബിദ്അത്ത് ആകുന്നു. തീറ്റക്കൊതിയന്മാര്‍ അത് ഏറ്റുപിടിക്കുകയും ചെയ്തു".
(അല്‍ഹവീലില്‍ ഫതാവാ വാല്യം 1, പേജ് 190-191)
? നബി (സ) ഖദീജ ബീവിയുടെ മൌലീദ് കഴിക്കുകയും അന്ന് ആടിനെ അറുത്തു വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് ബുഖാരിയിലുണ്ടല്ലോ.?
ഖദീജ
ബീവി ജീവിച്ചിരുന്നപ്പോള്‍, ആടിനെ അറുക്കുകയാണെങ്കില്‍ അവര്‍ അവരുടെ
കൂട്ടുകാരികള്‍ക്ക് മാംസം എത്തിക്കാരറുണ്ടായിരുന്നു. അവര്‍ മരിച്ച ശേഷവും
അവരോടുള്ള സ്നേഹം കാരണമായി നബി (ﷺ) ആ പതിവ് നിലനിര്‍ത്തുകയാണ് ചെയ്തത്.
മരണപ്പെട്ട ബന്ധുക്കളുടെ കൂടുകാരെ ആദരിക്കുന്നതിന്റെ ശ്രേഷ്ടത
പറയുന്നിടത്താണ് ഈ കാര്യം ഹദീസ് ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചത് തന്നെ.
എന്നാല്‍ അത് അവരുടെ ജന്മ ദിനത്തിലായിരുന്നുവെന്നതു പുരോഹിതന്മാരുടെ
നുണപ്രചരണമാണ്. അങ്ങനെ ഹദീസിലോന്നും വന്നിട്ടില്ല. മാത്രമല്ല, അക്കാര്യം
നേരില്‍ കണ്ട സഹാബികലാരും നബി (ﷺ) യുടയോ മറ്റോ ജന്മദിനം ആഘോഷിച്ചിട്ടില്ല.
ജന്മദിനാഘോഷം ഇസ്ലാമിലില്ല,
പ്രവാചകന്‍ (ﷺ) അതിനു നമ്മോടു നിര്‍ദ്ദേശിചിട്ടുമില്ല. അതെല്ലാം ജൂത-ക്രിസ്തു മതങ്ങളുടെ ആചാരങ്ങളാണ്. ക്രിസ്ത്യാനികള്‍ ക്രിസ്തുമസ് ആഘോഷിച്ച നാളുകളില്‍ തന്നെ ജീവിച്ചിരുന്നവരാണല്ലോ നബി(ﷺ)യും സഹാബത്തും. എന്നിട്ടും അവര്‍ ജന്മദിനങ്ങള്‍ ആഘോഷിച്ചില്ല.
- നബി(ﷺ) പറഞ്ഞു: 'മറ്റു
മതങ്ങളുടെ ആചാരങ്ങളോടു സാമ്യമുള്ളത് സ്വീകരിക്കുന്നവര്‍ അവരില്‍
പെട്ടവനായി '.
നബി(ﷺ) ജനിച്ചത് കൊണ്ടല്ലെ തിങ്കളാഴ്ച നോമ്പ് നോല്‍കുന്നത് ?
തിങ്കളാഴ്ച നോമ്പ്
അനുഷ്ടിക്കുന്നതിനെക്കുറിച്ച് പ്രവാചകന്‍ (ﷺ)യോട് ചോദിക്കപെട്ടപ്പോള്‍
അദ്ദേഹം പറഞ്ഞത് 'ഞാന്‍ ജനിച്ചതും എനിക്ക് വഹ് യു ലഭിച്ചതും അന്നാണ്
(റബീഉല്‍ അവ്വലിലാണ് )' - മുസ്ലിം . അതുകൊണ്ട് മുസ്ലിമുകള്‍ എല്ലാ
തിങ്കളാഴ്ചയും സുന്നത്ത് നോമ്പ് അനുഷ്ടിക്കുന്നത്. ഈ കാര്യം രണ്ടു
അര്‍ത്ഥത്തില്‍ സ്വീകരിച്ചാലും നബിദിനാഘോഷം എന്ന പരിപാടിക്ക്
തെളിവാകുന്നില്ലല്ലോ.
1 . നബി ജനിച്ചത് കൊണ്ടാണ് ആ
ദിവസത്തിന് പ്രാധാന്യം നല്‍കുന്നതെങ്കില്‍ എല്ലാ തിങ്കളാഴ്ചയും നോമ്പ്
അനുഷ്ടിച്ചുകൊണ്ടാല്ലെ നമ്മള്‍ പ്രവാചകനെ പിന്‍പറ്റേണ്ടത്. അല്ലാതെ അന്ന്
ആഘോഷ ദിനമാക്കിമാറ്റി, സദ്യകള്‍ വിളമ്പി, ആടിപ്പാടി, ദാഫ്ഫുകള്‍ മുട്ടി, വഴി മുടക്കി ജാഥകള്‍ നടത്തി, അതിന്റെ ചൈതന്യം കളഞ്ഞു കൊണ്ടാണോ ?
- പ്രവാചകന്മാര്‍ ജനിച്ച ദിവസം ആഘോഷിക്കുകയാണെങ്കില്‍ എന്തുകൊണ്ട് ഈ പറയുന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നില്ല?!!
2. നബിക്ക് വഹ് യു ലഭിച്ചത് അന്നായതിനാല്‍ എല്ലാ തിങ്കളാഴ്ചയും നമുക്ക് സുന്നത്ത് നോമ്പ് അനുഷ്ടിക്കാം
ഇതില്‍
എവിടയും ആഘോഷിക്കാനുള്ള അവസരമില്ലല്ലോ. നബി (ﷺ) മരണമടഞ്ഞതും, മദീനയിലേക്ക്
ഹിജ്റ പോയതുമെല്ലാം തിങ്കളാഴ്ചയായിരുന്നു. ഇത്തരം കാര്യങ്ങള്‍ നബി (ﷺ)
ജനിച്ചതിലുള്ള സന്തോഷം കൊണ്ടാണെങ്കില്‍ നബി (ﷺ) മരണമടഞ്ഞതും അന്നല്ലേ. അതിനു നമ്മള്‍ സങ്കടം കൊള്ളെണ്ടതില്ലെ ? പിന്നെ നബി(ﷺ) ജനിച്ചത് റബീഉല്‍ അവ്വല്‍ 12 നാണോ എന്നാ കാര്യത്തില്‍ പണ്ഡിതലോകത്ത് അഭിപ്രായ വ്യത്യാസം ഉണ്ട്. ഭൂരിപക്ഷം പണ്ഡിതന്മാരും അന്നല്ല നബി(ﷺ) ജനിച്ചത് എന്ന അഭിപ്രായക്കാരാണ്. ആധുനിക ശാസ്ത്രം പോലും തെളിവുകളുടെ അടിസ്ഥാനത്തില്‍ പറയുന്നത് നബി(ﷺ) ജനിച്ചത് റബീഉല്‍ അവ്വല്‍ 9 നായിരുന്നു എന്നാണു. എന്നാല്‍ നബി(ﷺ) മരിച്ചത് റബീഉല്‍ അവ്വല്‍ 12 നാനെന്നാണ് പ്രബലമായ അഭിപ്രായം. യഥാര്‍ത്തത്തില്‍ നബി(സ) മരിച്ച ദിവസമാണ് നമ്മുടെ സഹോദരങ്ങള്‍ പലരും നബി ദിനം ആഘോഷിക്കുന്നത്!!
ഇസ്ലാം പവിത്രത കല്‍പ്പിച്ച മാസങ്ങള്ളില്‍ റബീഉല്‍ അവ്വല്‍ ഉണ്ടോ ?
പവിത്ര മാസങ്ങള്‍ നാലാണ്. അവ
- ദുല്‍-ഖഅദ്
- ദുല്‍ഹജ്ജ്
- മുഹറം
- റജബ്
( റബീഉല്‍ അവ്വല്‍ ഇല്ല !!!!)
നബി
(സ) യില്‍ നിന്ന് കാര്യങ്ങള്‍ നേരിട്ട് പകര്‍ത്തിയവരാണ് സഹാബത്ത് .
നമ്മെക്കാള്‍ നബി (ﷺ) സ്നേഹിച്ചവര്‍ അവര്‍ തന്നെ. അതില്‍ സംശയമൊന്നും
വേണ്ട. എന്നിട്ടും അവരാരും തന്നെ അത്തരത്തിലുള്ള ആഘോഷ പരിപാടികള്‍ക്ക്
തുനിഞ്ഞിട്ടില്ല. നബി ദിനം എന്ന ആഘോഷ പരിപാടികള്‍ക്കുള്ള തെളിവുകള്‍
സഹാബികള്‍ അറിയാതെ പോയോ? നബി (ﷺ) അവര്‍ക്കിടയില്‍ ജീവിച്ചിരുന്നിടത്തോളം
കാലം അത്തരം ഒരു സംഗതി സൂചിപ്പിച്ചതായി പോലും ഹദീസുകളിലില്ല.
>>-------------------------------------
( copied from Pkm Basheer Madathikattil )
മഹാനായ
ഇമാം ഫാക്കിഹാനി(رحمه الله) യോട് നബിദിനാഘോഷത്തെപ്പറ്റി ചോദിക്കപ്പെട്ടു.
അദ്ദേഹം ഇങ്ങനെ മറുപടി നൽകി.
? "മാന്യൻമാരായ പല സംഘങ്ങളിൽ നിന്നും, റബീഉൽ
അവ്വൽ മാസത്തിൽ ജനങ്ങൾ ഇക്കാലത്ത് മൌലിദെന്ന് പേര് പറഞ്ഞ് ഒരുമിച്ചുകൂടി പല
ആചാരങ്ങളും നടത്തിവരുന്നുണ്ട്, ഇതിന്ന് ശരീഅത്തിൽ വല്ല അടിസ്ഥാ നവുമുണ്ടോ?
എന്ന ചോദ്യം എനിക്കാവർത്തിച്ചു കിട്ടിക്കൊണ്ടിരിക്കുന്നു. അതിന്നു
വ്യക്തവും സുദൃഢവുമായ ഒരു മറുപടിയാണവർ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് ഞാൻ
പറയുകയാണ്, അല്ലാഹു അനുഗ്രഹിക്കട്ടെ: "പരിശുദ്ധ ഖുർആനിലോ നബി(ﷺ)യുടെ
സുന്നത്തിലോ ഇതിന്നൊരടിസ്ഥാനവും ഉള്ളതായി ഞാനറിയുന്നില്ല. മതകാര്യങ്ങളിൽ
മാതൃകായോഗ്യരായ പൂർവികൻമാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി
ഉദ്ധരിക്കപ്പെടുന്നുമില്ല. എന്നാലോ അടിസ്ഥാനരഹിതമായ പലതും
കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും ഏതോ
തീറ്റക്കൊതിയൻമാരുടെ സ്വാർത്ഥതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ
ബിദ്അത്തുമാകുന്നൂ ഇത്. ശറഇയായ വിധികൾ വെച്ചു നോക്കിയാൽ ഇത് ഹറാം
അല്ലെങ്കിൽ അതിനോട് അടുത്ത കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൽ ഏതിലെങ്കിലും
പെട്ടതായിരിക്കാനേ നിവൃത്തിയുള്ളൂ. അല്ലാഹുവിന്റെ തിരുസന്നിധിയി ൽ വെച്ച്
എന്നോട് ചോദിക്കപ്പെട്ടാൽ അവിടെ വെച്ച് എനിക്ക് പറയാനുള്ള മറുപടി തന്നെയാണ്
ഞാൻ ഈ പറഞ്ഞത്.’’
ബിദ്അത്തിനെ കുറിച്ച് ഇമാം സുഫിയാന്‍ അസ്സൌരി (റ) പറയുന്നത് കാണുക.
"ഇബ്ലീസിന്
ഹറാമുകള്‍ ചെയ്യിപ്പിക്കുന്നതിനേക്കാള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടം
ബിദ്അത്തുകള്‍ ചെയ്യിപ്പിക്കലാണ്. കാരണം, ഹറാമുകള്‍ ചെയ്യുന്നവര്‍ക്ക്
അതില്‍ പശ്ചാത്താപം ഉണ്ടാവുകയും ഖേദിച്ചു മടങ്ങുകയും ചെയ്യാം. എന്നാല്‍
ബിദ്അത്തുകള്‍ ചെയ്യുന്നവര്‍ക്ക് അതുണ്ടാവില്ല."
അവരതൊക്കെ
അത് ചെയ്യുന്നത് ദീനില്‍ പെട്ട കാര്യമാണെന്ന നിലക്കായിരിക്കും. അത് കൊണ്ട്
തന്നെ അവര്‍ അതില്‍ നിന്ന് ഒരിക്കലും വിട്ടു നില്‍ക്കുകയില്ല. അനുസ്യൂതം
അവരത് തുടര്‍ന്നു കൊണ്ടേയിരിക്കും.
നീളക്കുപ്പായവും
തലപ്പാവും താടിയും വെച്ച് നടക്കുന്ന പണ്ഡിതന്‍മാര്‍ അതിന് തെളിവ്
ഉണ്ടാക്കി കൊടുക്കുകയും കൂടി ചെയ്യുമ്പോള്‍ സാധാരണക്കാരായ ആളുകള്‍ക്ക് അത്
ചെയ്യാന്‍ വളരെ സൗകര്യമായി. അത് ചെയ്യുന്നത് നബി (ﷺ) യോടുള്ള സ്നേഹമാണെന്ന്
കൂടി പറഞ്ഞു കൊടുക്കുമ്പോള്‍ പിന്നെ സംഗതി വളരെ കുശാലായി.....ബിദ്അത്ത്
ചെയ്യാന്‍ കൂടുതല്‍ പ്രോത്സാഹനമായി..
قُلْ هَلْ نُنَبِّئُكُمْ بِالأخْسَرِينَ أَعْمَالا
(103) الَّذِينَ ضَلَّ سَعْيُهُمْ فِي الْحَيَاةِ الدُّنْيَا وَهُمْ
يَحْسَبُونَ أَنَّهُمْ يُحْسِنُونَ صُنْعًا (104) أُولَئِكَ الَّذِينَ
كَفَرُوا بِآيَاتِ رَبِّهِمْ وَلِقَائِهِ فَحَبِطَتْ أَعْمَالُهُمْ فَلا
نُقِيمُ لَهُمْ يَوْمَ الْقِيَامَةِ وَزْنًا (105) ذَلِكَ جَزَاؤُهُمْ
جَهَنَّمُ بِمَا كَفَرُوا وَاتَّخَذُوا آيَاتِي وَرُسُلِي هُزُوًا (106
മുഹമ്മദ്
നബിയെ, ഒരു പാട് കാര്യങ്ങള്‍ ഒരു പാട് അമലുകള്‍ ചെയ്തിട്ട് എല്ലാം
നഷ്ടപ്പെട്ടു പോയവരെക്കുറിച്ച് നാം താങ്കള്‍ക്ക് വര്‍ത്തമാനം അറിയിച്ചു
തരട്ടയോ?
ഈ
ഐഹീക ജീവിതത്തില്‍ നല്ലതാണെന്ന് കരുതി അദ്ധ്വാനിച്ചതൊക്കെ പാഴായിപ്പോയ
കൂട്ടരാണവര്‍, അവര്‍ വിചാരിക്കുന്നു, അവര്‍ നല്ല നല്ല കാര്യങ്ങളാണ് അവര്‍
ചെയ്യുന്നതെന്ന്!!! പക്ഷെ അവര്‍ ചെയ്തതൊക്കെ പാഴായിപ്പോയവരാണവര്‍!!!
അല്ലാഹുവിന്‍റെ
ആയത്തുകള്‍ ഓതി വിശദീകരിച്ചു കൊണ്ട് പണ്ഡിതന്‍മാര്‍ ഇതൊന്നും പാടില്ല,
എന്ന് അവരോട് പറയുമ്പോള്‍ ആ ആയത്തുകളൊക്കെയും സ്വീകരിക്കാതെ അവര്‍
നിഷേധിച്ചു തള്ളി, മാത്രമല്ല, അവരോട് നിങ്ങള്‍ ഇതൊക്കെ ചെയ്‌താല്‍ നാളെ
പരലോകത്ത് പടച്ച തമ്പുരാനെ കണ്ടെത്തുമ്പോള്‍ അമലുകള്‍ നഷ്ടപ്പെട്ടവരില്‍
പെട്ട് പോവുമെന്ന് അവരെ താക്കീത് ചെയ്ത് അല്ലാഹുവിന്‍റെ ദൂതന്‍മാര്‍
അല്ലെങ്കില്‍ പണ്ഡിതന്‍മാര്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തപ്പോള്‍ അവര്‍
അതെല്ലാം തള്ളിക്കളഞ്ഞു. അങ്ങിനെ അവരുടെ എല്ലാ അമലുകളും അവിടെ വെച്ച്
പൊളിഞ്ഞു പാളീസായി പോവുകയും പാപ്പരായവരുടെ കൂട്ടത്തില്‍ പെട്ടു പോവുകയുമാണ്
അന്ന് സംഭവിക്കുക.
അങ്ങിനെ
അല്ലാഹുവിനെ കണ്ടെത്തുന്ന ആ അന്ത്യ നാളില്‍ അഥവാ ഖിയാമത്ത് നാളില്‍
അവര്‍ക്ക് അവരുടെ തുലാസില്‍ ഒരു കനവും കാണുകയില്ല.. അവര്‍ ദുനിയാവില്‍
ചെയ്തു കൂട്ടിയ എല്ലാ അമലുകളുടെയും മാര്‍ക്ക് നോക്കുമ്പോള്‍ അവിടെ
വട്ടപ്പൂജ്യമായി മാറും. അങ്ങിനെ ആയത്തുകള്‍ തള്ളിക്കളയുകയും ഇത് പാടില്ല
എന്ന് പറഞ്ഞു കൊടുത്ത അല്ലാഹുവിന്‍റെ ദൂതന്‍മാരെയും പണ്ഡിതന്‍മാരെയും
പരിഹസിച്ചു പുച്ഛമാക്കിയതിന്‍റെ ഫലമായി കത്തിക്കാളുന്ന നരകമായിരിക്കും
അവരുടെ പ്രതിഫലം.
(സൂറത്ത് അല്‍ കഹ്ഫ് 103 മുതല്‍ 106 വരെയുള്ള വചനങ്ങളുടെ അര്‍ത്ഥ വ്യാഖ്യാനങ്ങളാണ് ഞാന്‍ മുകളില്‍ കൊടുത്തത്)
മഹാ പാതകമായ ബിദ്അത്തിന്‍റെ ഗൗരവം നബി (ﷺ) വളരെ കര്‍ശനമായി ഇങ്ങിനെ താക്കീത് ചെയ്തതും കൂടി കാണുക.
كل بدعة ضلالة وكل ضلالة فى النار
"ബിദ്അത്തുകള്‍ എല്ലാം പിഴച്ചതാണ്, എല്ലാ പിഴച്ചതും നരകത്തിലേക്കുള്ളതാണ്."
قَالَ
ابْنُ الْمَاجِشُونِ: سَمِعْتُ مَالِكًا يَقُولُ: " مَنِ ابْتَدَعَ فِي
الْإِسْلَامِ بِدْعَةً يَرَاهَا حَسَنَةً، زَعَمَ أَنَّ مُحَمَّدًا صَلَّى
اللَّهُ عَلَيْهِ وَسَلَّمَ خَانَ الرِّسَالَةَ، لِأَنَّ اللَّهَ يَقُولُ:
{الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ} [المائدة: 3]، فَمَا لَمْ يَكُنْ يَوْمَئِذٍ دِينًا، فَلَا يَكُونُ الْيَوْمَ دِينًا.
الاعتصام ـ للشاطبى : ج 1 / ص 49
ഇമാം ശാതിബിയുടെ അല്‍ ഇഅ`തിസാം എന്ന കിതാബില്‍ ഇമാം മാലിക് പറയുന്നത് ഉദ്ധരിക്കുന്നു :
“വല്ലവനും
ഇസ്ലാമില്‍ ഒരു പുതിയ ആചാരം നല്ലതല്ലേ എന്ന് കരുതി ഉണ്ടാക്കിയാല്‍ നിശ്ചയം
അവന്‍ മുഹമ്മത് നബി(ﷺ) തന്റെ രിസാലത്തില്‍ വഞ്ചന നടത്തിയെന്ന്
ജല്പ്പിക്കുകയാണ് അയാള്‍ ചെയ്യുന്നത് . കാരണം അല്ലാഹു പറയുന്നു : ഇന്ന്
ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. ഈ
ആയത്ത് അവതരിപ്പിക്കപ്പെടുന്ന ദിവസം മതമല്ലാത്ത ഒരു സംഗതി ഇന്ന്
മതമാവുകയില്ല” -
[അല്‍ ഇഅ`തിസാം : 1 : 49 ]
( copied from Pkm Basheer Madathikattil )
---------------------------------------------------------------<<
"തനിക്ക് സന്മാര്‍ഗം വ്യക്തമായതിനു ശേഷവും ആരെങ്കിലും റസൂലുമായി എതിര്‍ത്തു
നില്‍ക്കുകയും സത്യവിശ്വാസിയുടെതല്ലാത്ത മാര്‍ഗ്ഗം പിന്തുടരുകയും
ചെയ്‌താല്‍ അവന്‍ തിരിഞ്ഞ വഴിക്ക് തന്നെ നാം അവനെ തിരിച്ചു വിടുന്നതും
നരകത്തിലിട്ടു കരിക്കുന്നതുമാണ്. അതെത്ര മോശമായ പര്യവസാനം." (വി:ഖു 4-115)
മദ്ഹബിന്റെ
ഇമാമുകള്‍ എന്ത് പറയുന്നു ?
മദ്ഹബിന്റെ
ഇമാമുകളായ ശാഫിഈ (റ), അബൂ ഹനീഫ(റ), ആഹ്മദ് ഇബ്നു ഹമ്പല്‍(റ), മാലിക് (റ)
എന്നിവരാരും തന്നെ നബിദിനം കഴിച്ചിട്ടില്ല.
നമ്മള്‍ നല്ലതെന്താണോ അത്
സ്വീകരിച്ചാല്‍ നാളെ പരലോകത്ത് നന്മയുണ്ടാകും , മോക്ഷമുണ്ടാകും ;
ഇല്ലെങ്കില്‍ ദയനീയമായിരിക്കും നമ്മുടെ അവസ്ഥ. ദീനില്‍ ബിദ്അത്തുകള്‍
കൊണ്ടുവന്നവരെ നാളെ പരലോകത്ത് ഹൌളുല്‍ കൌസറില്‍ നിന്ന് നബി (ﷺ) അവരെ
ആട്ടിയോടിക്കും എന്ന് ഓര്‍ക്കുക. സത്യം മനസ്സിലായതിനുശേഷവും അതിനെ
നിഷേതിക്കുന്നത് വലിയ കുറ്റം തന്നെ. ഇസ്ലാം മതത്തില്‍ പൌരോഹിത്യം തീരെ ഇല്ല. പണ്ഡിതന്‍മാര്‍ പറയുന്ന കാര്യങ്ങള്‍ പ്രമാനങ്ങളോട് യോജിക്കുന്നെങ്കില്‍ മാത്രമെ നമ്മള്‍ സ്വീകരിക്കേണ്ടതുള്ളൂ. മത കാര്യങ്ങളായി എല്ലാവരും പറയുന്നത് കണ്ണടച്ച് നമ്മള്‍ വിശ്വസിക്കരുത്. നമ്മള്‍ വിഷയങ്ങള്‍ പഠിചു ഉള്‍കൊള്ളുക. അല്ലാഹു തആലാ അനുഗ്രഹിക്കട്ടെ. ആമീന്‍.
ഈ സി.ഡി.കള്‍ കേള്‍ക്കുക
ഈ പോസ്റ്ററുകള്‍ വായിക്കുക