"And your Lord has decreed that you worship none but Him, and that you be DUTIFUL TO YOUR PARENTS" (Holy Quran Chapter Al-Isra verse 23)
video illustration given to a piece of a small talk of Hon. Haris Bin Saleem. watch here
അഖീദയില്‍ ഒറ്റപ്പെട്ട ഹദീസുകള്‍ (ഖബര്‍ വാഹിദ്) സ്വീകാര്യമല്ല എന്ന നിലപാട് സലഫീ ലോകത്തിനു പരിചയമില്ല. അത്തരം നിലപാട് കൈകൊള്ളുകയാണെങ്കില്‍ അവരുടെ വിശ്വാസങ്ങള്‍ എത്തിച്ചേരുന്ന വിദൂരമായ വഴികേടുകളെക്കുറിച്ച് ഓര്‍ത്തിരിക്കുക.
1. ആദം നബി(അ)ന്‍റെ പ്രവാചകത്വം, അതല്ലാത്ത ഖുര്‍ആനില്‍ പറയപ്പെട്ടിട്ടില്ലാത്ത വേറെയും നബിമാരുടെ പ്രവാചകത്വത്തെക്കുറിച്ച്
2. സര്‍വ്വ പ്രവാചകന്മാരെക്കാളും ദൂതന്മാരെക്കാലും മുഹമ്മദ് നബി(സ)ക്കുള്ള ശ്രേഷ്ടതയെക്കുറിച്ച്
3. മഹ്ശറയില്‍ വെച്ചുള്ള നബി(സ)യുടെ മഹത്തായ ശഫാഅത്തിനെക്കുറിച്ച്
4. തന്‍റെ ഉമ്മത്തിലെ, വന്‍ പാപങ്ങള്‍ പ്രവര്‍ത്തിച്ചു പോയവര്‍ക്കായുള്ള നബി(സ)യുടെ ശഫാഅത്ത്
5. ഖുര്‍ആന്‍ ഒഴികെയുള്ള നബി(സ)യുടെ മറ്റു മുഅ’ജിസത്തുകള്‍
ചന്ദ്രന്‍ പിളര്‍ന്നത് പോലെയുള്ളവ. അതിനെക്കുറിച്ച് ഖുര്‍ആനില പരാമര്‍ശം ഉണ്ടെങ്കിലും വ്യക്തവും സ്പഷ്ടവുമായി സ്വഹീഹായ ഹദീസുകള്‍ക്കെതിരായി അവര്‍ വ്യാഖ്യാനിക്കുന്നു.
6. നബി(സ)യുടെ ശാരീരികവും സ്വഭാവ സംബന്ധവുമായ വിവരണങ്ങള്‍
7. സൃഷ്ടിപ്പിന്റെ തുടക്കവും മലക്കുകളെയും ജിന്നുകളെയും കുറിച്ചുള്ള വിവരണങ്ങള്‍, സ്വര്‍ഗ്ഗവും നരകവും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്, ഹജറുല്‍ അസ്വദ് സ്വര്‍ഗത്തില്‍ നിന്നുള്ള കല്ലാണ് തുടങ്ങിയ ഹദീസുകള്‍.
8. ‘അല്‍ഖസാഇസുല്‍ കുബ്റാ’ എന്ന ഗ്രന്ഥത്തില്‍ സുയൂതി (റ) സമാഹരിച്ചത് പോലെയുള്ള നബി(സ)യുടെ പ്രത്യേകതകള്‍ വിവരിക്കുന്ന ഹദീസുകള്‍. നബി(സ)യുടെ സ്വര്‍ഗ്ഗ പ്രവേശനം,
സ്വര്‍ഗവാസികള്‍ക്കായി സ്വര്‍ഗത്തില്‍ ഒരുക്കപ്പെട്ടത് നബി(സ) കണ്ടത്, നബി(സ)യുടെ ജിന്ന് വര്‍ഗത്തില്‍ പെട്ട ഖരീനിനെ അല്ലാഹു കീഴ്പ്പെടുത്തികൊടുത്തത്...
9. സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട പത്തു സ്വഹാബികളും സ്വര്‍ഗത്തിലാനെന്നു ഉറപ്പിക്കല്‍
10. മുന്‍കര്‍, നകീര്‍ എന്നീ മലക്കുകളുടെ ഖബറില്‍ വെച്ചുള്ള ചോദ്യങ്ങള്‍
11. ഖബര്‍ ശിക്ഷയിലുള്ള വിശ്വാസം
12. ഖബറിന്റെ ഞെരുക്കത്തിലുള്ള വിശ്വാസം
13. ഖിയാമത്ത് നാളില്‍ നന്മ തിന്മകള്‍ തൂക്കി കണക്കാക്കുന്ന രണ്ടു തട്ടുകളുള്ള തുലാസിനെ സംബന്ധിച്ചുള്ള വിശ്വാസം
14. സ്വിറാത്തു പാലത്തെക്കുരിച്ചുള്ള വിശ്വാസം
15. നബി(സ)യുടെ ഹൌളിനെക്കുറിച്ചുള്ള വിശ്വാസം. അതില്‍ നിന്ന് ആരെങ്കിലും കുടിച്ചാല്‍ പിന്നെ അവനു ദാഹിക്കുകയില്ല
16. നബി(സ)യുടെ ഉമ്മത്തില്‍ പെട്ട എഴുപതിനായിരം പേര്‍ വിചാരണ കൂടാതെ സ്വര്‍ഗത്തില്‍ പ്രവേഷിക്കുമെന്നത്.
17. മഹ്ശറയില്‍ വെച്ച് അമ്ബിയാക്കന്മാരോട്, സന്ദേശം എത്തിച്ചുകൊടുത്തതിനെക്കുറിച്ചുള്ള ചോദ്യം
18. ഹദീസില്‍ സ്ഥിരപ്പെട്ടു വന്ന ഖിയാമത്ത്, മഹ്ശര്‍, പുനാരുഥാനം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളിലെ വിശ്വാസം.
19. ഖളാ-ഖദ്‌റിലുള്ള വിശ്വാസം. തീര്‍ച്ചയായും അല്ലാഹു ഓരോ മനുഷ്യന്റെയും സൌഭാഗ്യവും ദൌര്ബാഗ്യവും ഉപജീവനവും അന്ത്യവും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന വിശ്വാസം
20. എല്ലാ കാര്യവും രേഖപ്പെടുത്തിയ പേനയെക്കുറിച്ചുള്ള വിശ്വാസം
21. ഖുര്‍ആന്‍, ആലന്കാരികമായിട്ടല്ല – യഥാര്‍ത്ഥത്തില്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ധമാനെന്ന വിശ്വാസം.
22. അല്ലാഹുവിന്റെ സിംഹാസനം (അര്‍ശ്), ഖുര്സിയ്യ് എന്നിവയിലുള്ള വിശ്വാസം
23. വന്‍പാപങ്ങള്‍ ചെയ്തുപോയ വിശ്വാസികള്‍ നരകത്തില്‍ ശാശ്വതരല്ല എന്നുള്ള വിശ്വാസം
24. ശുഹദാക്കളുടെ ആത്മാക്കള്‍ പച്ച പക്ഷികളുടെ മേടകളിലായി സ്വര്‍ഗത്തിലാണെന്നത്
25. പ്രവാചകന്മാരുടെ ശരീരങ്ങള്‍ മണ്ണ് തിന്നുകയില്ല എന്നത്
26. നബി(സ)ക്ക് ഉമ്മത്തിന്റെ സലാം എത്തിച്ചുകൊടുക്കുന്ന സഞ്ചാരികളായ മലക്കുകള്‍ അല്ലാഹുവിനുണ്ട് എന്ന വിശ്വാസം
27. ലോകാവസാനത്തിന്‍റെ ഒരുപറ്റം അടയാലങ്ങലെക്കുരിച്ചു
28. മുസ്ലിംകള്‍ എഴുപത്തിമൂന്നു കക്ഷികള്‍ ആകുമെന്ന ഹദീസ്
29. അല്ലാഹുവിന്റെ അസ്മാവസിഫാത്തുകളിലുള്ള വിശ്വാസം.
അല്ലാഹു ഉപരിയിലാനെന്ന വിശ്വാസം
അല്ലാഹുവിന്റെ ഇറക്കം
30. മിഅറാജ്, അതിലെ കാഴ്ചകള്‍
(ഖബര്‍ വാഹിദും ആഖീദയും - ഷെയ്ഖ് അല്‍ബാനി (റഹി))
പോസ്റ്റര്‍ ഉണ്ടാക്കുന്നതിന് photoshop ഉം corel draw യും ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തില്‍ MS Powerpoint ഉപയോഗിച്ച് എങ്ങനെ ഒരു പോസ്റ്റര്‍ ഉണ്ടാക്കാം എന്ന് നോക്കാം.
1. നമുക്കാവശ്യമായ കാര്യങ്ങള്‍ എഴുതുക എന്നതാണ് ആദ്യ പണി. English ടൈപ്പ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ മലയാളവും അറബിയും ഒന്നും അറിയില്ല എന്നായിരിക്കും പലരുടെയും പരാതി. നമുക്കായി ഒരു എളുപ്പ മാര്‍ഗമുണ്ട്. അറബി ടൈപ്പ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം http://www.lexilogos.com/keyboard/arabic.htm
2. ആദ്യം മലയാളം, അറബി എന്നീ font ഉകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ install ചെയ്യണം. click to add title എന്ന് കാണിക്കുന്ന text box ല്‍ click ചെയ്യുക. അതിനു ശേഷം highlight ചെയ്ത fonts menu വില്‍ നിന്ന് മലയാളം/അറബി ഫോണ്ട് തിരഞ്ഞെടുക്കുക.
3. ശേഷം insert menu വില്‍ ക്ലിക്ക് ചെയ്യുക. വലത്തെ അറ്റത്ത് symbol എന്നൊരു ബട്ടണ്‍ കാണാം. അത് ക്ലിക്ക് ചെയ്യുക.
4. അപ്പോള്‍ സ്ക്രീനില്‍ മലയാള/അറബി അക്ഷരങ്ങള്‍ കാണാം. അവ double click ചെയ്‌താല്‍ അത് നമ്മുടെ text box ല്‍ കാണാം
5. ആവശ്യമായ കാര്യങ്ങള്‍ ടൈപ്പ് ചെയ്തു വെക്കുക. നമുക്കിഷ്ടപ്പെട്ട നിറങ്ങളിലും വലിപ്പത്തിലും ടൈപ്പ് ചെയ്ത വാക്കുകള്‍ വിന്യസിപ്പിക്കുക. ഉദാഹരണം കാണുക.
6. ശേഷം നമ്മള്‍ design ചെയ്യാന്‍ തുടങ്ങാം. ആദ്യമായി നമുക്ക് വേണ്ടത് നല്ലൊരു background image ആണ്. ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ പല തരത്തിലുള്ളവ ലഭിക്കും. അതില്‍ നമുക്ക് നല്ലതെന്നു തോന്നുന്ന ഒന്ന് ഡൌണ്‍ലോഡ് ചെയ്യുക. ശേഷം അത് copy ചെയ്ത് നമ്മുടെ powerpoint ല്‍ paste ചെയ്യുക.
7. നമ്മള്‍ paste ചെയ്ത ഫോട്ടോ നമ്മുടെ സ്ക്രീനില്‍ മുഴുവനായി കാണുന്നില്ല. ഫോട്ടോയുടെ അറ്റങ്ങളില്‍ പിടിച്ചു വലിക്കുക. എന്നിട്ട് സ്ക്രീനില്‍ ഫിറ്റ് ആക്കി വെക്കുക.
8. ഇപ്പോള്‍ നമ്മള്‍ എഴുതിയിരുന്ന കാര്യങ്ങളെ ഈ ഫോട്ടോ മറച്ചു വെച്ചതായി കാണാം. ഫോട്ടോയില്‍ mouse കൊണ്ട് right click ചെയ്യുക. എന്നിട്ട് sent to back ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫോട്ടോ പിന്നിലേക്ക് പോകും. നമ്മുടെ എഴുതുകളും മറ്റും കാണുകയും ചെയ്യും.
9. ഇനി മറ്റൊരു കാര്യം പരിചയപ്പെടുത്താം. insert menu വില്‍ shapes എന്നൊരു ബട്ടണ്‍ കാണാം. അത് ക്ലിക്ക് ചെയ്‌താല്‍ പല തരത്തിലുള്ള രൂപങ്ങളും ലഭിക്കും. തല്‍ക്കാലം നമുക്ക് ഒരു rectangle shape ഒന്ന് പരീക്ഷിച്ചു നോക്കാം.
10. ഇപ്പോള്‍ rectangle shape നമ്മുടെ സ്ക്രീനില്‍ കാണാം. അതില്‍ right click ചെയ്യുക. എന്നിട്ട് format shape എന്നിടത്ത് left click ചെയ്യുക.
11. നമുക്കിഷ്ടപ്പെട്ട നിറം നല്‍കുക. അതിനു color എന്നിടത്ത് click ചെയ്യുക. അതുപോലെ ഇടത്ത് ഭാഗത്തായി line color എന്നൊരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തു നമ്മുടെ രൂപത്തിനു ചുറ്റുമുള്ള വരയുടെ നിറം മാറ്റാം. അതുപോലെ മധ്യഭാഗത്തായി Transperency എന്നോരിടം കാണാം. അത് കുറച്ചു കൂട്ടി വെക്കുക. എന്നാല്‍ നമ്മുടെ രൂപം ഗ്ലാസ് പോലെ തെളിഞ്ഞു കാണും വിതമാകും.
12. ശേഷം നമ്മുടെ rectangle shape ല്‍ right click ചെയ്യുക. എന്നിട്ട് send to back നല്‍കുക. ഇപ്പോള്‍ rectangle shape സ്ക്രീനിന്റെ ഏറ്റവും പിന്നിലേക്ക് പോകും, അതായത് നമ്മുടെ background image ന്റെയും പിന്നിലേക്ക്. ഇനി background image ല്‍ right click ചെയ്യുക. എന്നിട്ട് ഒന്ന് കൂടി send to back നല്‍കുക. ഇപ്പോള്‍ ഇങ്ങനെ കാണാം.
13. ഇനി slide show കാണിക്കുക. ശേഷം keyboard ലെ Prt Sc (Print screen) എന്ന ബട്ടണ്‍ നെക്കുകയോ snipping tool ഉപയോഗിച്ച് ആവശ്യമായ ഭാഗം snip ചെയ്തു എടുക്കുകയോ ചെയ്യാം.
14. നമ്മുടെ പോസ്റര്‍ ready ആയിരിക്കുന്നു. ഇനി ആവശ്യമുള്ളിടത്ത് share ചെയ്യുക. കുറച്ചു ശ്രമിച്ചാല്‍ നല്ല രീതിയില്‍ പോസ്റര്‍ ഉണ്ടാക്കാന്‍ നമ്മള്‍ക്കും സാധിക്കും എന്ന് മനസ്സിലായില്ലെ. വലിയ പ്രയാസം ഒന്നും ഇല്ല.