എളുപ്പത്തില്‍ പോസ്റ്റര്‍ ഉണ്ടാക്കുന്നതിന്

പോസ്റ്റര്‍ ഉണ്ടാക്കുന്നതിന് photoshop ഉം corel draw യും ഒന്നും ആവശ്യമില്ല. വളരെ എളുപ്പത്തില്‍ MS Powerpoint ഉപയോഗിച്ച് എങ്ങനെ ഒരു പോസ്റ്റര്‍ ഉണ്ടാക്കാം എന്ന് നോക്കാം.

1. നമുക്കാവശ്യമായ കാര്യങ്ങള്‍ എഴുതുക എന്നതാണ് ആദ്യ പണി. English ടൈപ്പ് ചെയ്യാന്‍ എല്ലാവര്ക്കും അറിയാം. എന്നാല്‍ മലയാളവും അറബിയും ഒന്നും അറിയില്ല എന്നായിരിക്കും പലരുടെയും പരാതി. നമുക്കായി ഒരു എളുപ്പ മാര്‍ഗമുണ്ട്. അറബി ടൈപ്പ് ചെയ്യാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്താം http://www.lexilogos.com/keyboard/arabic.htm

2. ആദ്യം മലയാളം, അറബി എന്നീ font ഉകള്‍ നമ്മുടെ കമ്പ്യൂട്ടറില്‍ install ചെയ്യണം. click to add title എന്ന് കാണിക്കുന്ന text box ല്‍ click ചെയ്യുക. അതിനു ശേഷം highlight ചെയ്ത fonts menu വില്‍ നിന്ന് മലയാളം/അറബി ഫോണ്ട് തിരഞ്ഞെടുക്കുക.













3. ശേഷം insert menu വില്‍ ക്ലിക്ക്‌ ചെയ്യുക. വലത്തെ അറ്റത്ത് symbol എന്നൊരു ബട്ടണ്‍ കാണാം. അത് ക്ലിക്ക് ചെയ്യുക.












4. അപ്പോള്‍ സ്ക്രീനില്‍ മലയാള/അറബി അക്ഷരങ്ങള്‍ കാണാം. അവ double click ചെയ്‌താല്‍ അത് നമ്മുടെ text box ല്‍ കാണാം




















5. ആവശ്യമായ കാര്യങ്ങള്‍ ടൈപ്പ് ചെയ്തു വെക്കുക. നമുക്കിഷ്ടപ്പെട്ട നിറങ്ങളിലും വലിപ്പത്തിലും ടൈപ്പ് ചെയ്ത വാക്കുകള്‍ വിന്യസിപ്പിക്കുക. ഉദാഹരണം കാണുക.


 6. ശേഷം നമ്മള്‍ design ചെയ്യാന്‍ തുടങ്ങാം.  ആദ്യമായി നമുക്ക്‌ വേണ്ടത് നല്ലൊരു background image ആണ്. ഇന്‍റര്‍നെറ്റില്‍ തിരഞ്ഞാല്‍ പല തരത്തിലുള്ളവ ലഭിക്കും. അതില്‍ നമുക്ക് നല്ലതെന്നു തോന്നുന്ന ഒന്ന് ഡൌണ്‍ലോഡ് ചെയ്യുക. ശേഷം അത് copy ചെയ്ത് നമ്മുടെ powerpoint ല്‍ paste ചെയ്യുക.


7. നമ്മള്‍ paste ചെയ്ത ഫോട്ടോ നമ്മുടെ സ്ക്രീനില്‍ മുഴുവനായി കാണുന്നില്ല. ഫോട്ടോയുടെ അറ്റങ്ങളില്‍ പിടിച്ചു വലിക്കുക. എന്നിട്ട് സ്ക്രീനില്‍ ഫിറ്റ്‌ ആക്കി വെക്കുക.



8. ഇപ്പോള്‍ നമ്മള്‍ എഴുതിയിരുന്ന കാര്യങ്ങളെ ഈ ഫോട്ടോ മറച്ചു വെച്ചതായി കാണാം. ഫോട്ടോയില്‍ mouse കൊണ്ട് right click ചെയ്യുക. എന്നിട്ട് sent to back ക്ലിക്ക് ചെയ്യുക. അപ്പോള്‍ ഫോട്ടോ പിന്നിലേക്ക്‌ പോകും. നമ്മുടെ എഴുതുകളും മറ്റും കാണുകയും ചെയ്യും.





















9. ഇനി മറ്റൊരു കാര്യം പരിചയപ്പെടുത്താം. insert menu വില്‍ shapes എന്നൊരു ബട്ടണ്‍ കാണാം. അത് ക്ലിക്ക് ചെയ്‌താല്‍ പല തരത്തിലുള്ള രൂപങ്ങളും ലഭിക്കും. തല്‍ക്കാലം നമുക്ക് ഒരു rectangle shape ഒന്ന് പരീക്ഷിച്ചു നോക്കാം.



10. ഇപ്പോള്‍ rectangle shape നമ്മുടെ സ്ക്രീനില്‍ കാണാം. അതില്‍ right click ചെയ്യുക. എന്നിട്ട് format shape എന്നിടത്ത് left click ചെയ്യുക. 


11. നമുക്കിഷ്ടപ്പെട്ട നിറം നല്‍കുക. അതിനു color എന്നിടത്ത് click ചെയ്യുക. അതുപോലെ ഇടത്ത് ഭാഗത്തായി line color എന്നൊരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്തു നമ്മുടെ രൂപത്തിനു ചുറ്റുമുള്ള വരയുടെ നിറം മാറ്റാം. അതുപോലെ മധ്യഭാഗത്തായി Transperency എന്നോരിടം കാണാം. അത് കുറച്ചു കൂട്ടി വെക്കുക. എന്നാല്‍ നമ്മുടെ രൂപം ഗ്ലാസ് പോലെ തെളിഞ്ഞു കാണും വിതമാകും. 



12. ശേഷം നമ്മുടെ rectangle shape ല്‍ right click ചെയ്യുക. എന്നിട്ട് send to back നല്‍കുക. ഇപ്പോള്‍ rectangle shape സ്ക്രീനിന്റെ ഏറ്റവും പിന്നിലേക്ക്‌ പോകും, അതായത് നമ്മുടെ background image ന്റെയും പിന്നിലേക്ക്‌. ഇനി background image ല്‍ right click ചെയ്യുക. എന്നിട്ട് ഒന്ന് കൂടി send to back നല്‍കുക. ഇപ്പോള്‍ ഇങ്ങനെ കാണാം.




13. ഇനി slide show കാണിക്കുക. ശേഷം keyboard ലെ Prt Sc (Print screen) എന്ന ബട്ടണ്‍ നെക്കുകയോ snipping tool ഉപയോഗിച്ച് ആവശ്യമായ ഭാഗം snip ചെയ്തു എടുക്കുകയോ ചെയ്യാം.






14. നമ്മുടെ പോസ്റര്‍ ready ആയിരിക്കുന്നു. ഇനി ആവശ്യമുള്ളിടത്ത് share ചെയ്യുക. കുറച്ചു ശ്രമിച്ചാല്‍ നല്ല രീതിയില്‍ പോസ്റര്‍ ഉണ്ടാക്കാന്‍ നമ്മള്‍ക്കും സാധിക്കും എന്ന് മനസ്സിലായില്ലെ. വലിയ പ്രയാസം ഒന്നും ഇല്ല.