എന്‍റെ പഠനക്കുറിപ്പുകളിലൂടെ....



ചോദ്യങ്ങള്‍ ചോദിക്കുന്നതും ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ ശ്രമിക്കുന്നതും എനിക്ക് ആവേശമായിരുന്നു. പലപ്പോയും ഈ ആവേശത്തെ തല്ലിക്കെടുത്തുന്നതിനു എന്‍റെ ചുറ്റുമുള്ളവര്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. എന്‍ട്രന്‍സ് എഴുതാന്‍ rays ല്‍ കോച്ചിങ്ങിനു പോയ കാലം എന്നെ പഠനത്തില്‍ നിന്ന് ഒരുപാട് അകറ്റിയിരുന്നു. അന്ന് കുറച്ചു മാര്‍ക്ക്‌ കുറഞ്ഞത് ഇന്ന് അനുഗ്രഹമായിട്ടാണ് തോന്നുന്നത്. അറിവില്ലായ്മയില്‍ നിന്ന് പഠനത്തിന്‍റെ ലോകത്തിലേക്ക് പതുക്കെ പതുക്കെ കയറിച്ചെല്ലാന്‍ ഇന്ന് എനിക്ക് സാധിക്കുന്നുണ്ട്. അല്ലാഹുവിനാകുന്നു സകല സ്തുതിയും.

ഓര്‍മയുള്ള കാലം തൊട്ടെ ജിന്നുകളോട് സഹായം ചോദിക്കുന്നവരെന്നും, അവരോടു പ്രാര്‍ഥിക്കുന്നവരെന്നും മനസ്സില്‍ കുത്തിക്കുറിച്ച ഒരു ഇസ്ലാമിക പ്രബോധന വിഭാഗമായിരുന്നു കെ എന്‍ എം. കോളേജ് ജീവിതത്തിലെ ആദ്യ നാളുകള്‍ എനിക്ക് ഇന്നും ഓര്‍മയുണ്ട്. ചര്‍ച്ചകളുടെ വഴികളിലൂടെ കൂടെ ഉള്ളവര്‍ കത്തിക്കേറുമ്പോള്‍ പലതിനും മാറി നിന്ന് അഭിപ്രായം പറഞ്ഞിരുന്നു. ആദ്യമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ കൂട്ടുകാരോട് നടത്തിയിരുന്ന ആശയ സംവാദങ്ങള്‍ ഒരു ഹരമായിരുന്നു.

പക്ഷെ facebook ല്‍ ഒരിക്കല്‍ MSM kerala students conference, kottakkal ലിന്‍റെ ചില പോസ്റ്ററുകള്‍ കണ്ടു. ഈ ജിന്നുമായി നടക്കുന്നവര്‍ ഇത്തരം കോണ്‍ഫറന്‍സ് നടത്തിയിട്ടെന്തു കാര്യം എന്നൊക്കെ ആദ്യം വിചാരിച്ചു. കോളേജില്‍ നിന്ന് ചിലരൊക്കെ അവിടേക്ക് പോകുന്നുണ്ടെന്നു ഞാന്‍ അറിഞ്ഞു. പക്ഷെ അവരോടൊപ്പം പോകാന്‍ എനിക്കിഷ്ടമില്ലായിരുന്നു. അന്ന് അവരാരും എന്നെ ക്ഷണിച്ചതുമില്ല. നാട്ടില്‍ നിന്നാണ് അന്ന് കോട്ടക്കലിലേക്ക് പോയത്‌. അന്ന് തൌഹീദ് മാത്രമാണ് അവിടെ നിന്നും എനിക്ക് പഠിക്കാനായത്. അത് നല്ലൊരു അനുഭവവുമായിരുന്നു. അത് കൂടുതല്‍ പഠനങ്ങളിലെക്കുള്ള തുടക്കമായിരുന്നു. ആദ്യമായിട്ട് ജിന്ന്, സിഹ്ര്‍, കണ്ണേറ്, തുടങ്ങിയ വിഷയങ്ങള്‍ പഠിക്കാന്‍ തുടങ്ങി. പല ഹദീസുകളും എന്‍റെ മുന്നില്‍ ഒരു ചോദി ചിന്നമായി നിന്നു. പലതും പണ്ഡിതന്മാരുടെ അടുത്തിരുന്നു ചര്‍ച്ച ചെയ്തു. പല ഹദീസുകളും ഞാന്‍ ചോദിക്കുന്നതിനു മുമ്പേ പലരും മാറ്റി നിര്‍ത്തേണ്ടതാണ് എന്നും തള്ളിക്കളയേണ്ടാത്താണെന്നും ഒറ്റവാക്കില്‍ പറഞ്ഞു. ആ രീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. പഠിക്കാന്‍ തന്നെ തീരുമാനിച്ചു.

എന്‍റെ പഠനങ്ങള്‍ക്ക് എളുപ്പവഴിയായി തിരഞ്ഞെടുത്ത പള്ളിയിലേക്കുള്ള താമസ മാറ്റമാണ് ഒരു വഴിത്തിരിവിലേക്ക് നയിച്ചത്. ഒത്തിരി നല്ല കൂടുകാരെ അവിടെ എനിക്ക് ലഭിച്ചു. www.dawavoice.com, www.ilmussalaf.com, www.islamqa.info,.. തുടങ്ങിയ വെബ്‌ സൈറ്റുകള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ വളരെ അധികം ഉപകരിച്ചു. Slrc ക്കും അതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇന്ന് ഹദീസുകളോട് ആദരവാണ്, ആവേശമാണ്, ഇഷ്ടമാണ്,.... എല്ലാരും വിശുദ്ധ ഖുര്‍ആന്‍ അഗീകരിക്കുന്നു. പക്ഷെ ഹദീസുകലോടുള്ള നമ്മുടെ സമീപനമാണ് ദീനില്‍ നിന്ന് വ്യതിചലിച്ചു പോകാന്‍ കാരണം.

നമ്മള്‍ പഠിച്ചേ പറ്റൂ. സംഘടനകല്‍ ചിലപ്പോ അവരുടെ ആദര്‍ശം മാറ്റിയേക്കാം. പക്ഷെ ഒന്നുണ്ട്, ഇസ്ലാം ദീന്‍ നബി (സ) നമുക്ക് പൂര്‍ത്തീകരിച്ചു തന്നതാണ്. അതൊരിക്കലും കൂടുകയോ കുറയുകയോ ഇല്ല. നമ്മള്‍ പഠിക്കേണ്ടത്‌ അതാണ്‌, സംഘടനകളെ അല്ല. അത് മാത്രമെ നാളേക്ക് ബാക്കിയാവുകയുള്ളൂ.

അഭിപ്രായ ഭിന്നതകള്‍ വരുന്ന വിഷയത്തില്‍ നബി (സ) യെ വിധി കര്‍ത്താവാക്കുന്നതുവരെ നമ്മളാരും വിസ്വാസികലാവുകയില്ല എന്ന് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുമ്പോയും നമ്മള്‍ മനസ്സിലാക്കുന്നില്ല, നബി(സ) യെ വിധി കര്‍ത്താവാക്കുക എന്ന് വെച്ചാല്‍ അത് സ്വഹീഹായ ഹദീസുകള്‍ക്കനുസരിച്ച് വിധിക്കുക എന്നാണു. ഹദീസുകളെ പരിഹസിക്കാനോ, തള്ളിക്കളയാനോ തുടങ്ങുമ്പോള്‍ ഒന്നാറിയുക – “ആകയാല്‍ അദ്ദേഹത്തിന്‍റെ (നബി(സ)യുടെ) കല്പനക്ക് എതിര് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭാവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ. “ (24:63)

എന്‍റെ പഠനക്കുറിപ്പുകളിലൂടെ ഒന്ന് കൂടെ കടന്നു പോകുമ്പോള്‍ പഠിച്ച കാര്യങ്ങള്‍ ഉറപ്പിക്കാനും, തെറ്റു പറ്റിയിടങ്ങളില്‍ തിരുത്താനും, മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുകയാണെങ്കില്‍ ഉപകാരപ്പെടുകയും ചെയ്യട്ടെ എന്നും ഞാന്‍ കരുതുന്നു. ഇത് എനിക്ക് വേണ്ടിയാണ്, എന്‍റെ കുടുംബത്തിന് വേണ്ടിയാണ്, എന്‍റെ മഹലിലുള്ളവര്‍ക്ക് വേണ്ടിയാണ്, എന്‍റെ കൂട്ടുകാര്‍ക്ക് വേണ്ടിയാണ്, എല്ലാവരുടെയും നാളേക്ക് വേണ്ടിയാണ്. നമുക്ക് പഠിക്കാം, ചര്‍ച്ച ചെയ്യാം, തിരുത്തേണ്ടത് തിരുത്തുകയും ചെയ്യാം. തെറ്റുകള്‍ സ്നേഹപൂര്‍വ്വം ചൂണ്ടി കാട്ടാം.