ചരിത്രത്തിലേക്കൊരു തിരിഞ്ഞു നടത്തം

ഊര്‍ച്ചകള്‍ക്കും കാളപ്പൂട്ടുകള്‍ക്കും പന്തുകളിക്കും പേരെടുത്ത നാട് ; അവ സാമൂഹ്യ ജീവിതത്തിന്റെ ആവേശമായി കണ്ട ജനത ; അവിടം അറിവുകളെ അജഞ്ഞതകൊണ്ട് മൂടിക്കളഞ്ഞ പൌരോഹിത്യം; അതിനിടയില്‍‍ ഒരു കൂട്ടം യുവാക്കള്‍ അക്ഷരങ്ങളുടെ കൂടെ ഈ ജനതയെ ചേര്‍ത്തു പിടിച്ചു. അക്ഷരങ്ങള്‍ ആയുധങ്ങളായി, അവ അന്ധവിശ്വാസങ്ങള്‍‍ക്കും അനാചാരങ്ങളള്‍ക്കും വികലവിസ്വാസങ്ങള്‍ക്കുമെതിരെ സന്ധിയില്ലാ പോരാട്ടങ്ങള്‍ ‍ നടത്തി. അത് തലമുറകളള്‍ക്ക് വിദ്യ പകരുന്ന വിളക്കുകളിവിടം സ്ഥാപിച്ചു. ആ പ്രകാശകിരണങ്ങള്‍ ഉറങ്ങിക്കിടന്നിരുന്ന ജനങ്ങളുടെ കണ്ണുകള്‍ ‍ തുറപ്പിച്ചു. കളികള്‍ക്കിടയിലും വിശ്വാസത്തെ മുറുകെ പിടിക്കാന്‍ അത് വഴക്കാട്ടുകാരെ പഠിപ്പിച്ചു. പണ്ഡിത സാമീപ്യം വാഴക്കടിനെ കൈരളിക്കു മുന്‍പില്‍ തിളക്കമുള്ളതാക്കി.പിന്നീട് നവോദ്ധാനത്തിന്റെ ഘട്ടമായിരുന്നു. എം. ടി മൌലവിയെപ്പോലുള്ളവര്‍ ദീനീ സംരംഭങ്ങള്‍‍ക്ക് നേതൃത്വം നല്‍കി. പള്ളികള്‍ ഉയര്‍ന്നു വന്നു. ഐ ടി സിയെപ്പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജോലി സാധ്യതകളെ നിവത്തിത്തന്നു. കണ്ണടച്ച് ഇരുട്ടാക്കിയതുകൊണ്ട് അതൊക്കെയും ഇന്നു വാഴക്കാട് നഷ്ടമായി കരുതുന്നു.


മനുഷ്യ സൌഹാര്‍ദ്ദത്തിന്റെയും മാനവിക സ്നേഹത്തിന്റെയും മഹനീയമായ മാതൃക കാണിച്ച പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ ജീവിതത്തെ നമ്മുടെ നാട്ടിലെ ഹൈന്ദവരും മറ്റും ആദരവോടു കൂടിയായിരുന്നു കണ്ടത്. മുഹമ്മദ്‌ നബി (സ) യുടെ അനുയായികളായ മുസ്ലിമീങ്ങളെയും അവര്‍ ആദരിച്ചു പോന്നു. കേരള ചരിത്രത്തില്‍ സാമൂതിരിക്ക് ഭരണം നല്‍കി മക്കയിലേക്ക് തീര്‍ത്ഥാടനത്തിനു പോയ ചേരമാന്‍ പെരുമാളിനെ അനുസ്മരിക്കരുള്ളത് ഒരു ഐതിഹ്യവുമായി ബന്ധപ്പെടുത്തിയാണ്. ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ ചന്ദ്രന്‍ പിളര്‍ന്നത് കണ്ടു. അതിനെപ്പറ്റി അന്യേഷിക്കുന്നതിനിടയില്‍ കച്ചവടത്തിന് വന്ന അറബികള്‍ പറഞ്ഞു 'അത് മക്കയില്‍ ഇസ്ലാം എന്ന സന്ദേശവുമായി വന്ന ഒരു പ്രവാചകന്റെ ദൃഷ്ടാന്തമാനെന്നു'. അത് കേട്ട ചേരമാന്‍ പെരുമാള്‍ ഇസ്ലാം സ്വീകരിക്കുന്നതിനായി മക്കയിലേക്ക് പുറപ്പെട്ടു. ആ സമയം ഭരണം സാമൂതിരിക്ക് നല്‍കുകയായിരുന്നു. ഒരിക്കല്‍ പെരുമാള്‍ തിരിച്ചു വരുമെന്നും വീണ്ടും ഭരണം നടത്തുമെന്നും ഇവിടെയുള്ള ഹൈന്ദവര്‍ വിശ്വസിക്കുകയും തലമുറകള്‍ക്ക് ഈ വിശ്വാസം പകര്‍ന്നു നല്‍കുകയും ചെയ്തിരുന്നു. അന്ന് കേരളത്തിന്റെ നാവിക സംരക്ഷണം മുസ്ലിമീങ്ങല്‍ക്കയിരുന്നു.അതു കൊണ്ട് സാമൂതിരിയുടെ കാലത്ത് ഒരു വീട്ടില്‍ ഒരു കുട്ടിയെ മുസ്ലിമായി വളര്‍ത്താന്‍ അദ്ദേഹം ഉത്തരവിട്ടിരുന്നു. അതില്‍യാതൊരു അനൌചിത്യവും നാട്ടുകാര്‍ കണ്ടിരുന്നില്ല. ഇതു സത്യമാണെങ്കിലും അല്ലെങ്കിലും കേരളത്തിലെ ഹിന്ദുക്കള്‍ ഇതു വിശ്വസിച്ചിരുന്നു. അതൊകൊണ്ട് തന്നെയും അവര്‍ മുസ്ലിമീങ്ങളെ വളരെ അതികം സ്നേഹിച്ചിരുന്നു, മുസ്ലിമീങ്ങള്‍ തിരിച്ചും സ്നേഹം പുലര്‍ത്തി. വര്‍ഷങ്ങള്‍ക്കു ശേഷം മലബാര്‍ കലാപത്തോടനുബന്ധിച്ചു ഇന്ത്യയുടെ പല ഭാഗങ്ങളിലും മുസ്ലിമീങ്ങളെ വിമര്‍ശിച്ചുകൊണ്ട് വന്‍ പ്രചാരണം നടക്കുകയും, ഇസ്ലാമിനെ വല്ലാതെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. മുഹമ്മദ്‌ നബി (സ) സ്ത്രീകളോട് അമിത താല്പര്യം പുലര്‍ത്തിയിരുന്നവനാനെന്നും, ഈ അസുഖം ലോകത്തുള്ള മുഴുവന്‍ മുസ്ലിമീങ്ങള്‍ക്കും ഉണ്ടെന്നും, ഭാരതം അമ്മയാണെന്നും, നമ്മുടെ അമ്മയെ നശിപ്പിക്കുന്നതിനാണ് മുസ്ലിമീങ്ങള്‍ ഇന്ത്യയിലേക്ക്‌ വന്നത്. നമ്മുടെ അടുത്ത നാടായ കേരളത്തില്‍ ഹിന്ദു സ്ത്രീകളെ മുസ്ലിമീങ്ങള്‍ പീടിപ്പിക്കുകയാനെന്നും, അവരെ സംരക്ഷിക്കാന്‍ നമ്മള്‍ സങ്ങടിക്കനമെന്നും മറ്റും പ്രചാരണം നടത്തി ആര്‍ എസ് എസ് എന്ന സങ്ങടനക്ക് രൂപം നല്‍കുകയാണ് ഉണ്ടായത്. എന്നാല്‍ ഈ പ്രശ്നത്തിന് ശേഷവും കേരളത്തിലെ ഹൈന്ദവര്‍ മുസ്ലിമീങ്ങളെ സ്നേഹിച്ചു ! അത് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു. അതിനൊരു കാരണവും ഉണ്ട്. മുസ്ലിമീങ്ങള്‍ നന്മയുടെ സന്ദേശ വാഹകരും അവരുടെ സംരക്ഷകരുമാണെന്ന വിശ്വാസം അവര്‍ക്കുണ്ടായിരുന്നു. ഈ ബന്ധം അറ്റ് പോകാതിരിക്കാന്‍ കേരളത്തിന്റെ നവോദ്ധാന നായകരെല്ലാം തന്നെ കഠിനമായി പ്രയത്നിച്ചിരുന്നു.


കാലം പിന്നിട്ടു, മനസ്സുകള്‍ കടുത്തു, അന്ധകാരം പരന്നു തുടങ്ങി, വെളിച്ചം കത്തിക്കാന്‍ ആളുകളില്ലതായി. പ്രശ്നങ്ങള്‍ ആളിക്കത്തിക്കുന്ന മാധ്യമരാക്ഷസന്മാര്‍ ഉണര്‍ന്നു. മനുഷ്യ സൌഹാര്‍ദ്ദം അറ്റുതുടങ്ങി. നന്മയുടെ സന്ദേശം പ്രച്ചരിപ്പിക്കുന്നവര്‍ തന്നെയും കക്ഷിമാല്സര്യത്തില്‍ മുഴുകി. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. മത വിദ്വേഷം പ്രചരിക്കാന്‍ തുടങ്ങി. അതേ നൂറ്റാണ്ടുകളോളം കൈരളി കാത്തു സൂക്ഷിച്ചിരുന്ന സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും ബന്ധങ്ങള്‍ ഓരോന്നായി തകര്ന്നുകൊണ്ടിരിക്കുന്നു. ലവ് ജിഹാദ് എന്ന നാമത്തില്‍ ഇസ്ലാമിക പ്രമാണങ്ങളോട് ഒരു തരി നീതി പുലര്‍ത്താത്ത മതപരിവര്‍ത്തന പ്രണയത്തെ കേരളത്തിലെ ഹൈന്ദവര്‍ ഭീതിയോടെയായിരുന്നു നോക്കി കണ്ടത്. ഒരു കാലഘട്ടത്തില്‍ ഇതിലും വലിയ പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്നപ്പോഴും മുസ്ലിമീങ്ങലോടൊപ്പം സ്നേഹവും ആദരവും വിശ്വാസവും നല്‍കി കൂടെ നിന്നിരുന്ന ഹൈന്ദവര്‍ ഈ ചെറിയ പ്രശ്നത്തെ പേടിയോടെ കാണുന്നുണ്ടെങ്കില്‍ നമുക്ക് സംഭവിച്ച മൂല്യത്തകര്ച്ചയെയാണ് യഥാര്‍ത്തത്തില്‍ ഇതു സൂചിപ്പിക്കുന്നത്. നമ്മളാണ് ഉണരേണ്ടത്. ഇസ്ലാം കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും മതമാണ്‌. അത് ഉള്‍കൊണ്ടവര്‍ ആ സന്ദേശം പകരുന്നവരാകണം. അതിനു നേരായ പാത കാണിച്ചു തന്ന ആ പൈത്രുകതെ നമ്മള്‍ തിരിച്ചറിയണം.

[Interview with TK Abbobackr valillapuzha]