ഐതിഹ്യം : വാലില്ലാപുഴയുടെ രൂപീകരണം

അന്ധവിസ്വാസങ്ങലുടെ നേരിയ സ്പന്ദനങ്ങള്‍ വാഴക്കാട്ടുകാര്‍ക്കിടയില്‍ കൂട് കൂട്ടിയിരുന്നു. ഭയത്തില്‍ നിന്നും ഉടലെടുത്ത അത്തരം വിശ്വാസങ്ങള്‍ ജനജീവിതത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. വാഴക്കാടിനും എടവണ്ണപ്പാറയുടയും ഇടക്ക് , ഇടതൂര്‍ന്ന കൃഷികളാല്‍ ഉണര്‍ന്നു നില്‍ക്കുന്ന, മനോഹരമായ പാടങ്ങള്‍ക്കിടയില്‍ ഒരു തടാകമുണ്ട്‌ - വാലില്ലപുഴ. അന്ധവിസ്വാസങ്ങലുടെ ഓര്‍മക്കായി ആ തടാകം ഉള്‍കൊള്ളുന്ന ഭാഗം ഇന്നും 'വാലില്ലാപുഴ' എന്നറിയപ്പെടുന്നു. ഈ തടാകത്തിന്റെ രൂപീകരണവുമായി ജനമനസ്സുകള്‍ പങ്കുവെക്കുന്ന ഐതിഹ്യം ഇങ്ങനെ സംഗ്രഹിക്കാം :-

പാടത്തിനു നടുക്ക് മണ്ണിനടിയില്‍  ഒരു അമ്പലമുണ്ട് ! അതിനകത്തെ ദേവി ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനായിട്ടു രാത്രിയില്‍ ജിന്നുകള്‍ അവിടെ വരാറുണ്ട്. ഒരു ദിവസം രാത്രി കുറച്ചു ജിന്നുകള്‍ ചേര്‍ന്ന് പാഠം കിളച്ച് , അവിടയുള്ള മണ്ണ് അടുത്ത നാടായ വാഴക്കാടിനോട് ചേര്‍ന്ന് നില്‍ക്കുന്ന പാടത്ത്‌ കൊണ്ട് പോയി ഇട്ടു ! മണ്ണുമായി ആനകള്‍ പോകുന്നത് പലരും കണ്ടിട്ടുണ്ടത്രെ ! അത് വഴി അന്ന് രാത്രി യാത്ര ചെയ്ത ഒരാള്‍ക്ക്‌ കുറുകേ കറുത്ത പൂച്ച വെള്ളത്തിലേക്ക് എടുത്തു ചാടി, അത് കണ്ട അയാള്‍ക്ക്‌ ഭ്രാന്തു പിടിച്ചു ! ജിന്നുകള്‍ മണ്ണ് കോരി കോരി അവിടം ഒരു തടാകം രൂപപ്പെട്ടു ! അതിലെ ആഴമുള്ള ഭാഗത്തായിരുന്നു അമ്പലമുണ്ടായിരുന്നത് ! തുടര്‍ന്നു മണ്ണ് കൊണ്ടിട്ട പാടത്ത്‌ ഒരു പൊന്ത ഉയര്‍ന്നു. ജിന്നുകള്‍ പിന്നെയും അവിടെ സുഖമായി വന്നു പോകുകയും ചെയ്തുകൊണ്ടിരുന്നു ! ഇങ്ങനെ ഒറ്റ രാത്രിയില്‍ ജിന്നുകള്‍ നിര്‍മിച്ചതാണ് വാലില്ലാപുഴയും അപ്പുറം  വാഴക്കാടിനടുത്തു ഉയര്‍ന്നു വന്ന പൊന്തയും !

വാളില്ലാപുഴക്കടുത്തു 'വലിയവീട്ടില്‍' താമസിക്കുന്ന ടി.കെ.അബൂബക്കര്‍ മാഷുടെ വീടിനു സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഒരു സ്ത്രീ അവരോടു പറയുമത്രെ 'രാത്രിയില്‍ ജിന്നുകള്‍ ഇവിടയൊക്കെ വരാറുണ്ട്, സൂക്ഷിക്കണം, ഞാന്‍ പലപ്പോഴും കണ്ടിട്ടുള്ളതാ". അന്ധവിശ്വാസങ്ങള്‍ക്കെതിരെ വാഴക്കാട് ജാഗ്രത പുലര്‍ത്തിയിരുന്ന സമയമായിരുന്നു അത്. അബൂബക്കര്‍ മാഷ്‌ അവരോടു പറഞ്ഞു: 'ജിന്നുകള്‍ കുഴിച്ചു ഉണ്ടായതാണ് വാലില്ലാപുഴയും തൊട്ടപ്പുറത്തുള്ള പൊന്തയും എന്ന രണ്ടു വിശ്വാസങ്ങളും തെറ്റാണ് , അത് രണ്ടും പ്രകൃതിയില്‍ സാധാരണ ഉണ്ടാകാറുള്ള രൂപത്തില്‍ ഇവിടെ ഉണ്ടായതാണ്. അതല്ലാതെ ഇത്തരം അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തിയിട്ടു യാതൊരു കാര്യവുമില്ല.'

മുസ്ലിം സമുധായവുമായി ബന്ധപ്പെട്ട 'ജിന്ന്' പോലുള്ള പരാമര്‍ശങ്ങള്‍ നാടുകാരായ ഹൈന്ദവരും പുലര്‍ത്തിയിരുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്‌. മതലയനം സംഭവിച്ചതുകൊണ്ടാകണം ഇരു കൂട്ടരുടയും  മിശ്രമായ വിശ്വാസ ദര്‍ശനങ്ങളെ ഈ ഐതിഹ്യത്തില്‍ കാണുന്നത്. വാമൊഴിയായി കൈമാറി വന്നിരുന്ന ആ ഐതിഹ്യത്തിനു പരിസമാപ്തി കുറിച്ചത് കാലങ്ങള്‍ക്ക് ശേഷം വാലില്ലപുഴ ശുദ്ധീകരിക്കാന്‍ കരാര്‍ പാസായപ്പോയായിരുന്നു. അന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ ആയിരുന്ന കെ.എ.റഹ്മാന്റെ നേത്രുത്വത്തില്‍ നാട്ടുകാര്‍ ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചു.പിന്നീട് മോട്ടറുകള്‍ ഉപയോഗിച്ച്  വള്ളം വറ്റിച്ചു, ചെളികള്‍ വാരി, ആഴം കൂട്ടി, ചുറ്റും കല്‍ മതില്‍ കെട്ടി. എന്നാല്‍ അതിലെവിടയും ഒരു അമ്പലമോ അതിന്റെ അവശിഷ്ടങ്ങലോ കണ്ടില്ല. ജനങ്ങള്‍ ആശ്ച്ചര്യത്തിലായിരുന്നു. പിന്നിട് വാഴക്കാടിനടുത്തു പൊന്ത രൂപം കൊണ്ടിടത്ത് ചിറ്റന്‍ തറവാട്ടുകാര്‍ ഒരു ലോഡ്ജ്  നിര്‍മിക്കുന്നതിനായി അവിടം കുഴിച്ചു. അവിടെ വലിയ പാറയായിരുന്നു കണ്ടത്. പ്രകൃതിയില്‍ വന്നു ചേര്‍ന്ന മാറ്റങ്ങള്‍ക്ക് ഈ സ്ഥലം വിധേയമാകതിരുന്നത് യഥാര്‍ത്ഥത്തില്‍ അവിടെ പാറയായത് കൊണ്ടാണെന്ന് ജനങ്ങള്‍ക്ക്‌ ബോധ്യം വന്നു. അതോടു കൂടി നാട്ടുകാര്‍ക്ക് തങ്ങള്‍ പുലര്‍ത്തിപ്പോന്നിരുന്ന അബദ്ധം മനസ്സിലാവുകയും തുടര്‍ന്നു ആ വിശ്വാസം പതുക്കെ അസ്തമിക്കുന്നതുമാണ്  കണ്ടത്.


[Interview with TK Abbobackr valillapuzha]