ദാറു ദ്ദഅ'വ പള്ളി നിര്‍മ്മാണവും ഐ ടി സിയും


 

വാഴക്കാട് എം.ടി. മൌലവിയുടെ ശിക്ഷണത്തില്‍ വളര്‍ന്നു വരുന്ന സമയം. വാഴക്കാടിനെ കേന്ദ്രമാകി ഒരു ധാര്‍മിക - മത -ഐഹിക വിദ്യാഭ്യാസ സമന്വയ സംരംപത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ  സാമ്പത്തിക ശ്രോതസ്സുകള്‍ കണ്ടെത്തുന്നതിനു വേണ്ടി  കെ.സി.മൌലവിയുടെ കൈയില്‍ നിന്ന് കത്ത് വാങ്ങി എം.ടി സൌദിയിലേക്ക് പുറപ്പെട്ടു. ഒരു അറബിയുമായി സംസാരിച്ചപ്പോള്‍ പള്ളിയും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുമിച്ചുള്ള ഈ പ്രത്യേക സംരംപതോട് അദ്ദേഹത്തിനു താല്പര്യം തോന്നുകയും, പള്ളി നിര്‍മ്മാണത്തിന് ആവശ്യമായ പണവും ചിലവുകളും അദ്ദേഹം വഹിച്ചുകൊള്ളാം എന്നും എന്നറിയിച്ചു. പള്ളി നിര്‍മിച്ച് അതിന്റെ ഫോട്ടോയും രേഖകളും അയച്ചു തന്നാല്‍ ഐ ടി സി കെട്ടിടത്തിനുള്ള പണം അയച്ചു തരാമെന്നു അറബി ഏറ്റു.  എം.ടി.തിരികെ നാട്ടിലെത്തി. മൂന്നു ഏക്കര്‍ സ്ഥലമെങ്കിലും ആവശ്യമായിരുന്നു പദ്ധതി നടപ്പില്‍ വരുത്താന്‍. അത്തരം ഒരു സ്ഥലം കണ്ടെത്തുന്നതിനാണ് കൂടുതല്‍ പ്രശ്നം ഉദിച്ചത്. പ്രയാസപ്പെട്ടിട്ടാണെങ്കിലും ഇന്നു പണിക്കരപ്പുറായ എല്‍.പി.സ്കൂളും അങ്കണവാടിയും സ്ഥിതി ചെയ്യുന്നിടത്തായിരുന്നു നിര്‍ദേശിക്കപെട്ട സ്ഥലം. എന്നാല്‍ ചില പ്രശ്നങ്ങളാല്‍ ഉയര്‍ന്നതിനാല്‍ അവിടം ഉപേക്ഷിക്കേണ്ടി വന്നു. ആ സന്ദര്‍ഭത്തിലാണ് കെ.പി.മഹ്മൂദ് സാഹിബ് ഊര്‍ച്ചകള്‍ നടക്കുന്ന തന്റെ പാഠം ശെരിപ്പെടുത്തി പള്ളിക്ക് വേണ്ടി ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. പിന്നീട് എല്ലാം വേഗത്തിലായിരുന്നു, വലിയൊരു പള്ളി ഉയര്‍ന്നു വന്നു. ഐ ടി സി കെട്ടിടത്തിനു ആവാശ്യമായ പണം അയക്കാന്‍ വീണ്ടും അറബിയെ സമീപിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ചില സാമ്പത്തിക പ്രശ്നെങ്ങള്‍ കാരണം തുടര്‍ന്നു പണം നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല. നാട്ടുകാര്‍ പിരിവിട്ടു. രണ്ടു നില കെട്ടിടം ഉയര്‍ന്നു. ആദ്യ ബാച്ച് അവിടം പഠിച്ചിറങ്ങി. പിന്നീടു കുട്ടികള്‍ ഫീസ്‌ നല്‍കാന്‍ പ്രയാസപ്പെട്ടു. ഫീസ്‌ വാങ്ങാതെ മുന്‍പോട്ടു പോകാന്‍ മാത്രം സാമ്പത്തിക ശേഷി നടത്തിപ്പുകാര്‍ക്കില്ലയിരുന്നു. തുടര്‍ന്നു തക്കതായ ഒരു കാരണമില്ലാതെ പദ്ധതി മറഞ്ഞു പോകുന്നതാണ് കണ്ടത്.

[Interview with TK Abbobackr valillapuzha]