സ്വര്‍ഗത്തില്‍ ഒരു വീട് വേണോ?


സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ലഭിക്കുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. സ്വര്‍ഗത്തിലെ വീടുകളെക്കുറിച്ചും മണിമാളികകളെക്കുറിച്ചുമെല്ലാം വിശുദ്ധ ഖുര്‍ആനും തിരു സുന്നത്തും ഒത്തിരി സംസാരിക്കുന്നുണ്ട്.

لَكِنِ الَّذِينَ اتَّقَوْا رَبَّهُمْ لَهُمْ غُرَف ٌ مِنْ فَوْقِهَا غُرَف ٌ 
 مَبْنِيَّة ٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ

പക്ഷെ, തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ച്‌ ജീവിച്ചവരാരോ അവര്‍ക്കാണ്‌ മേല്‍ക്കുമേല്‍ തട്ടുകളായി നിര്‍മിക്കപ്പെട്ടിട്ടുള്ള മണിമേടകളുള്ളത്‌. (സൂ: സുമര്‍ 20)

وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَنُبَوِّئَنَّهُمْ مِنَ الْجَنَّةِ 
غُرَفا ً تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا  
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ നാം സ്വര്‍ഗത്തില്‍ താഴ്ഭാഗത്ത്‌ കൂടി നദികള്‍ ഒഴുകുന്ന ഉന്നത സൌധങ്ങളില്‍ താമസസൌകര്യം നല്‍കുന്നതാണ്‌. അവര്‍ അവിടെ നിത്യവാസികളായിരിക്കും. (സൂ:അങ്കബൂത്ത് 58)

സ്വര്‍ഗത്തില്‍ വീട് ലഭിക്കുമെന്ന സന്തോഷ വാര്‍ത്ത ലഭിച്ചവര്‍ 

1. ഫിര്‍ഔനിന്റെ ഭാര്യ ആസ്യ(റ) 

അവര്‍ പ്രാര്‍ത്ഥിച്ച ഒരു പ്രാര്‍ത്ഥന വിശുദ്ധ ഖുര്‍ആനില്‍ കാണാം.

وَضَرَبَ اللَّهُ مَثَلا ً لِلَّذِينَ آمَنُوا اِمْرَأَةَ فِرْعَوْنَ إِذْ قَالَتْ
 رَبِّ ابْنِ لِي عِنْدَكَ بَيْتا ً فِي الْجَنَّةِ وَنَجِّنِي مِنْ فِرْعَوْنَ
 وَعَمَلِه ِِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ

സത്യവിശ്വാസികള്‍ക്ക്‌ ഒരു ഉപമയായി അല്ലാഹു ഫിര്‍ഔന്‍റെ ഭാര്യയെ എടുത്തുകാണിച്ചിരിക്കുന്നു. അവള്‍ പറഞ്ഞ സന്ദര്‍ഭം: "എന്‍റെ രക്ഷിതാവേ, എനിക്ക്‌ നീ നിന്‍റെ അടുക്കല്‍ സ്വര്‍ഗത്തില്‍ ഒരു ഭവനം ഉണ്ടാക്കിത്തരികയും, ഫിര്‍ഔനില്‍ നിന്നും അവന്‍റെ പ്രവര്‍ത്തനത്തില്‍ നിന്നും എന്നെ നീ രക്ഷിക്കേണമേ. അക്രമികളായ ജനങ്ങളില്‍ നിന്നും എന്നെ നീ രക്ഷിക്കുകയും ചെയ്യേണമേ" (സൂ:തഹ് രീം 11)

2. ഖദീജ (റ)

عَنْ عَائِشَةَ، قَالَتْ مَا غِرْتُ عَلَى امْرَأَةٍ قَطُّ مَا غِرْتُ
 عَلَى خَدِيجَةَ مِمَّا رَأَيْتُ مِنْ ذِكْرِ رَسُولِ اللَّهِ ـ ص ـ
 لَهَا وَلَقَدْ أَمَرَهُ رَبُّهُ أَنْ يُبَشِّرَهَا بِبَيْتٍ فِي الْجَنَّةِ
 مِنْ قَصَبٍ ‏.‏ يَعْنِي مِنْ ذَهَبٍ قَالَهُ ابْنُ مَاجَهْ

ആയിഷ്‌ (റ) പറയുന്നു: ഖദീജ (റ) യോടല്ലാതെ മറ്റാരോടും എനിക്ക് അസൂയ തോന്നിയിട്ടില്ല. കാരണം അത്രമാത്രം അല്ലാഹുവിന്റെ റസൂല്‍ (സ) അവരെ  സ്മരിക്കാറുണ്ടായിരുന്നു. അതുപോലെ അവര്‍ക്ക് ഖസബ് കൊണ്ട് നിര്‍മിച്ച ഒരു വീട് സ്വര്‍ഗത്തിലുണ്ടെന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍ അദ്ദേഹത്തിന്റെ നാഥന്‍ അറിയിക്കുകയും ചെയ്തു. (ഇബ്ന്‍ മാജ - http://sunnah.com/urn/1263160)

3. ഉമര്‍ (റ)
 دَخَلْتُ الْجَنَّةَ فَرَأَيْتُ فِيهَا دَارًا أَوْ قَصْرًا فَقُلْتُ لِمَنْ
 هَذَا فَقَالُوا لِعُمَرَ بْنِ الْخَطَّابِ ‏.‏ فَأَرَدْتُ أَنْ أَدْخُلَ
 ‏.‏ فَذَكَرْتُ غَيْرَتَكَ
നബി(സ) പറഞ്ഞു: ഞാന്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു. അവിടെ ഒരു കൊട്ടാരം കണ്ടു. ഇതാര്‍ക്കു വേണ്ടിയാണെന്ന് ഞാന്‍ അന്വേഷിച്ചു. മലക്കുകള്‍ പറഞ്ഞു: ഉമര്‍ ഇബ്ന്‍ ഖത്താബിനാണ് എന്ന് മലക്കുകള്‍ പറഞ്ഞു. (ഇക്കാര്യം ഉമര്‍ (റ)യോട് നബി(സ) പറഞ്ഞു). "ഞാനതില്‍  പ്രവേശിക്കാനൊരുങ്ങി, നിന്റെ വികാരത്തെ കുറിച്ചു ചിന്തിച്ചപ്പോള്‍ ഞാന്‍ പിന്‍വാങ്ങി.". ഇത് കേട്ട ഉമര്‍ (റ) പറഞ്ഞു: പ്രവാചകരെ അങ്ങയുടെ കാര്യത്തില്‍ ഞാന്‍ അസൂയപ്പെടുകയോ!!?" (മുസ്ലിം - http://www.sunnah.com/muslim/44/29)


നമുക്കും  സ്വര്‍ഗത്തില്‍ ഒരു വീട് ലഭിക്കാന്‍

1. പള്ളി നിര്‍മിക്കുക


مَنْ بَنَى لِلَّهِ مَسْجِدًا بَنَى اللَّهُ لَهُ مِثْلَهُ فِي الْجَنَّةِ
"ആരെങ്കിലും  അല്ലാഹുവിനു വേണ്ടി ഒരു പള്ളി നിര്‍മിച്ചാല്‍ അല്ലാഹു അയാള്‍ക്ക്‌ അതുപോലുള്ള ഒരു വീട് സ്വര്‍ഗത്തില്‍  പകരം നല്‍കും." (തിര്‍മിദി - http://sunnah.com/tirmidhi/2/170)

2. പന്ത്രണ്ട് റകാഅത്ത് റവാത്തിബ് നമസ്കാരങ്ങള്‍ നിര്‍വഹിക്കുക

مَنْ ثَابَرَ عَلَى ثِنْتَىْ عَشْرَةَ رَكْعَةً مِنَ السُّنَّةِ بَنَى اللَّهُ لَهُ 
بَيْتًا فِي الْجَنَّةِ أَرْبَعِ رَكَعَاتٍ قَبْلَ الظُّهْرِ وَرَكْعَتَيْنِ
 بَعْدَهَا وَرَكْعَتَيْنِ بَعْدَ الْمَغْرِبِ وَرَكْعَتَيْنِ بَعْدَ 
الْعِشَاءِ وَرَكْعَتَيْنِ قَبْلَ الْفَجْرِ

"സ്ഥിരമായി പന്ത്രണ്ട് റകാഅത്ത് സുന്നത്ത് നമസ്കരിക്കുന്നവര്‍ക്കു അല്ലാഹു സ്വര്‍ഗത്തില്‍ ഒരു വീടു നല്‍കും. ളുഹര്‍നു മുന്‍പ്‌ നാലു റകാഅത്ത്, ശേഷം രണ്ടു; മഗ്രിബിനും ഇശാക്കും ശേഷം രണ്ടു വീതം; സുബഹിക്ക് മുന്‍പ്‌ രണ്ടും." (ഇബ്നുമാജ - http://sunnah.com/urn/1311930)

3. സല്‍സ്വഭാവമുള്ളവരാകുക
4. ന്യായും സ്വന്തം ഭാഗത്താണെങ്കിലും തര്‍ക്കം ഉപേക്ഷിക്കുക
5. തമാശക്ക് പോലും കളവു പറയാതിരിക്കുക

 وعن أبى أمامه الباهلى رضي الله عنه قال‏:‏ قال رسول
 الله صلى الله عليه وسلم‏:‏ “أنا زعيم ببيت في ربض 
 الجنة لمن ترك المراء، وإن كان محقاً، وببيت في 
وسط الجنة لمن ترك الكذب، وإن كان مازحاً، وببيت
 في أعلى الجنة لمن حسن خلقه” ‏
(‏‏(‏حديث صحيح رواه أبو داود بإسناد صحيح

അല്ലാഹുവിന്റെ ദൂതര്‍ പറഞ്ഞു: "തന്റെ ഭാഗത്താണ് ശേരിയെങ്കില്‍ കൂടി തര്‍ക്കം ഉപേക്ഷിക്കുന്നവര്‍ക്ക് ഞാന്‍ സ്വര്‍ഗ്ഗത്തില്‍ ഒരു വീട് ഉറപ്പ്‌ തരുന്നു; തമാശക്ക് പോലും കളവു പറയാത്തവര്‍ക്ക് സ്വര്‍ഗത്തിന്റെ മധ്യഭാഗത്ത് ഒരു വീട് ലഭിക്കുമെന്ന് ഞാന്‍ ഉറപ്പു തരുന്നു; അതുപോലെ നല്ല സ്വഭാവ ഗുണങ്ങള്‍ ഉള്ളവര്‍ക്ക് സ്വര്‍ഗ്ഗത്തിന്റെ ഉന്നതങ്ങളില്‍ ഒരു വീട് ലഭിക്കുമെന്നും ഞാന്‍ ഉറപ്പു തരുന്നു." (അബൂ ദാവൂദ്‌)

6. ചെറിയ മക്കള്‍ മരിക്കുമ്പോള്‍  അല്ലാഹുവെ സ്തുതിക്കുകയും അല്ലാഹുവിലേക്കാണ് മടക്കം എന്ന് പറയുകയും ചെയ്യുക

 

وعن أبي موسى الأشعري رضي الله عنه أن رسول الله
 صلى الله عليه وسلم قال‏:‏ ‏ "‏إذا مات ولد العبد قال
الله تعالى لملائكته‏:‏ قبضتم ولد عبدي‏؟‏ فَيقولون :
 نَعَمْ ، فيقول : قَبَضْتُمْ ثَمَرَةَ فُؤادِهِ ؟ فيقولون : نَعَمْ ، فيقول
 : فماذا قال عبدي‏؟‏ فيقولون‏:‏ حمدك واسترجع،
 فيقول الله تعالى‏:‏ ابنوا لعبدي بيتًا في الجنة، 
وسموه بيت الحمد‏"‏‏.‏ رواه الترمذي وقال حديث حسن‏.‏

 ഒരടിമയുടെ കുട്ടി മരണപ്പെട്ടാല്‍ അല്ലാഹു മലക്കുകളോട് ചോദിക്കും "എന്റെ അടിമയുടെ മകന്റെ ജീവന്‍ നിങ്ങള്‍ എടുത്തുവോ?". മലക്കുകള്‍ അതേ എന്ന് പറയും. അല്ലാഹു ചോദിക്കും "നിങ്ങള്‍ അവന്റെ ഹൃദയത്തിന്റെ ഫലം എടുത്തുവോ?". മലക്കുകള്‍ അതേ എന്ന് പറയും. അപ്പോള്‍ അല്ലാഹു ചോദിക്കും "എന്റെ അടിമ എങ്ങിനെയാണ് പ്രതികരിച്ചത്?". മലക്കുകള്‍ പറയും "അവന്‍ താങ്കളെ സ്തുതിക്കുകയും (ഇപ്രകാരം പറയുകയും ചെയ്തു - الحمد لله؛ إنّا لله وإنّا إليه راجِعون)". അപ്പോള്‍ അല്ലാഹു പറയും " എന്റെ അടിമക്ക് സ്വര്‍ഗത്തില്‍ ഒരു വീട് പണിയുക. അതിനെ 'ബൈത്തുല്‍ ഹംദ്' എന്ന് വിളിക്കുകയും ചെയ്യുക". (തിര്‍മിദി - http://sunnah.com/riyadussaliheen/14/3)

 
7. നല്ല വാക്കുകള്‍ സംസാരിക്കുക
8. മറ്റുള്ളവര്‍ക്ക്  ഭക്ഷണം നല്‍കുക
9. സ്ഥിരമായി നോമ്പ്‌ നോല്‍ക്കുക
10. രാത്രി നമസ്കാരം നിര്‍വഹിക്കുക

إِنَّ فِي الْجَنَّةِ غُرَفًا تُرَى ظُهُورُهَا مِنْ بُطُونِهَا وَبُطُونُهَا
 مِنْ ظُهُورِهَا ‏"‏ ‏.‏ فَقَامَ أَعْرَابِيٌّ فَقَالَ لِمَنْ هِيَ يَا رَسُولَ اللَّهِ قَالَ ‏"‏ لِمَنْ أَطَابَ الْكَلاَمَ وَأَطْعَمَ الطَّعَامَ وَأَدَامَ الصِّيَامَ وَصَلَّى لِلَّهِ بِاللَّيْلِ وَالنَّاسُ نِيَامٌ  

"തീര്‍ച്ചയായും സ്വര്‍ഗത്തില്‍ ചില മുറികളുണ്ട്. അവയുടെ പുറം ഭാഗം അകത്തിരുന്നും അകത്തളങ്ങള്‍ പുറമെ നിന്നും കാണാം.". അല്ലാഹുവിന്റെ ദൂതരെ, അതാര്‍ക്കുള്ളതാണെന്നു ചോദിക്കപ്പെട്ടു. നബി (സ) പറഞ്ഞു: "നല്ലത് സംസാരിച്ചവര്‍ക്കും, മറ്റുള്ളവര്‍ക്ക് ഭക്ഷണം നല്‍കിയവരും, സ്ഥിരമായി നോമ്പ്‌ നോല്‍ക്കുന്നവരും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ രാത്രി എണീറ്റ്‌ നമസ്കരിക്കുകയും ചെയ്തവര്‍ക്കുമാനത് ലഭിക്കുക." (തിര്‍മിദി - http://www.sunnah.com/urn/672870)

11. അങ്ങാടിയില്‍  പോകുമ്പോള്‍ പ്രാര്‍ത്ഥന ചൊല്ലുക*

لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكُ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيتُ وَهُوَ حَىٌّ لاَ يَمُوتُ بِيَدِهِ الْخَيْرُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

 

പഠനം ജീവിതത്തിന്റെ ഭാഗമാക്കണം


പരിശുദ്ധ ഖുർആൻ പറയുന്നു "കാലം തന്നെയാണ് സത്യം, മനുഷ്യർ നഷ്ടത്തിലാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൊണ്ടും ക്ഷമകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരും ഒഴികെ" (സൂ:അസർ  1-3) 


ഇതില്‍  നിന്നും നാല് കാര്യങ്ങള്‍ പഠിച്ചിരിക്കല്‍ നിര്‍ബന്ധമാണെന്ന് മനസ്സിലാക്കാം,
  1. അറിവ് നേടുക - അതായത് അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും ഇസ്ലാം മതത്തെയും തെളിവുകള്‍ സഹിതം മനസ്സിലാക്കുക. നമ്മുടെ പ്രവർത്തങ്ങൾ പരലോകത്ത് സ്വീകരിക്കപ്പെടുക വിശ്വാസ കാര്യങ്ങളുടെ തെളിച്ചത്തിനനുസരിച്ചായിരിക്കും. തെളിമയാർന്ന വിശ്വാസം സ്വീകരിക്കുന്നതിനു പഠനം അനിവാര്യമാണ്.
  2. അതുപ്രകാരം പ്രവര്‍ത്തിക്കുക
  3. അതിലേക്കു മറ്റുള്ളവരെ ക്ഷണിക്കുക
  4. അതില്‍ വരുന്ന പ്രയാസങ്ങളില്‍ ക്ഷമിക്കുക

അല്ലാഹു നന്മ ഉദ്ദേശിച്ചവര്‍ക്ക് ദീനില്‍ വിജ്ഞാനംനല്‍കുന്നു.

    مَنْ يُرِدِ اللَّهَ بِهِ خَيْرًا يُفَقِّهُهُ فِي الدِّينِ - متفق عليه 
      "ഒരാള്‍ക്ക്‌ അല്ലാഹു നന്മ ഉദ്ദേശിച്ചാല്‍ അവനു ദീനില്‍ അറിവ് നല്‍കും"   (ബുഖാരി, മുസ്‌ലിം)

      مَنْ خَرَجَ فِي طَلَبِ الْعِلْمِ فَهُوَ فِي سَبِيلِ اللهِ حَتَّى يَرْجِعَ ـ ترمذي

      "ദീനിന്റെ മാര്‍ഗത്തില്‍  വിജ്ഞാനമന്വേഷിച്ചു പുറപ്പെട്ടാല്‍ അവന്‍ മടങ്ങുന്നത് വരെ അല്ലാഹുവിന്റെ മാര്‍ഗത്തിലാണ്" (തിര്‍മിദി)

      طَلَبَ اْلعِلْمُ فَرِيضَةً عَلَى كُلِّ مُسْلِمٍ
      "വിജ്ഞാന സമ്പാദനം  ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയാണ്" (ഇബ്നു മാജ, തിര്‍മിദി)

        ومن سلك طريقًا يلتمس فيه علما سهل الله له به طريقًا إلى الجنة
      "ആരെങ്കിലും വിജ്ഞാനമന്വേഷിച്ചു ഒരു മാര്‍ഗത്തില്‍ പ്രവേശിച്ചാല്‍ സ്വര്‍ഗത്തിലേക്കുള്ള വഴി അവനു എളുപ്പമാക്കിക്കൊടുക്കും" (മുസ്‌ലിം)

      "അല്ലാഹുവിന്റെ ഭവനങ്ങളില്‍ അവന്റെ ഗ്രന്ഥം പാരായണം ചെയ്തും പരസ്പരം ചര്‍ച്ച ചെയ്തും ഒരുകൂട്ടം ജനങ്ങള്‍ കൂടിയിരുക്കുകയില്ല; മലക്കുകള്‍ അവരെ പൊതിയുകയും അവരുടെ മേല്‍സമാധാനം ഇറങ്ങുകയും, കാരുണ്യത്താല്‍ പൊതിയപ്പെടുകയും ചെയ്യാതെ. അല്ലാഹു അവന്റെ സന്നിധിയിലുള്ളവര്‍ക്കിടയില്‍ അത് സ്മരിക്കും..." (ഇബ്നു മാജ)

      "നിങ്ങളില്‍ വിശ്വസിക്കുകയും വിജ്ഞാനം നല്‍കപ്പെടുകയും ചെയ്തവരുടെ സ്ഥാനങ്ങള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്" (സൂ:മുജാതില)

      സലഫുകള്‍  പറയാറുള്ള ഒരു വാക്യമുണ്ട് - "ഒരു മനുഷ്യന്‍ വിജ്ഞാനം നേടുന്നിടത്തോളം അവന്‍ ജ്ഞാനിയായിരിക്കും, അറിവുള്ളവനാണ് എന്ന് സ്വയം തോന്നിത്തുടങ്ങിയാല്‍ അവന്‍ മൂഡനായി."



      രണ്ടു കാര്യത്തിനല്ലാതെ അസൂയ പാടില്ല (متفق عليه)
      1. സമ്പത്ത് നല്ല മാര്‍ഗത്തില്‍ ചിലവഴിക്കുന്നതിന്
      2. വിജ്ഞാന സമ്പാദിക്കുന്നതിന്

      ഒരാള്‍ മരിച്ചാല്‍ അയാളുടെ കര്‍മ്മങ്ങള്‍ മുറിഞ്ഞു പോകും, മൂന്നെണ്ണം ഒഴികെ;
      1. സ്ഥായിയായ ധാനധര്‍മ്മങ്ങള്‍ (صدقة جارية)
      2. ഉപകാരപ്രതമായ അറിവ്
      3. തനിക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മക്കള്‍


      "അല്ലാഹുവിനെ അവന്റെ ദാസന്മാരിലെ ജ്ഞാനികള്‍ മാത്രമെ ഭയപ്പെടുകയുള്ളൂ" (സൂ:ഫാത്വിര്‍)

      حَدَّثَنِي عَنْ مَالِكٌ، أَنَّهُ بَلَغَهُ أَنَّ لُقْمَانَ الْحَكِيمَ، أَوْصَى ابْنَهُ فَقَالَ يَا بُنَىَّ جَالِسِ الْعُلَمَاءَ وَزَاحِمْهُمْ بِرُكْبَتَيْكَ فَإِنَّ اللَّهَ يُحْيِي الْقُلُوبَ بِنُورِ الْحِكْمَةِ كَمَا يُحْيِي اللَّهُ الأَرْضَ الْمَيْتَةَ بِوَابِلِ السَّمَاءِ

      ലുഖ്മാനുല്‍ ഹഖീം തന്റെ വില്‍പത്രം തയ്യാറാക്കിയ ശേഷം മകനോട്‌ പറഞ്ഞു: "എന്റെ മകനെ, അറിവുള്ളവരുമായി കൂടിയിരിക്കുകയും അവരോടു അടുപ്പം സൂക്ഷിക്കുകയും ചെയ്യുക. അല്ലാഹു ഹൃദയങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നത് തത്വജ്ഞാനത്തിന്റെ പ്രകാശം കൊണ്ടാണ്, അതായത് വരണ്ട ഭൂമിയില്‍ മഴ പെയ്യുമ്പോള്‍ ജീവന്‍ ലഭിക്കുന്നത് പോലെ"

      അറിവ്  തേടി പുറപ്പെടുന്നവര്‍ തെറ്റുകള്‍ ഉപേക്ഷിക്കണം. ഇമാം ഷാഫിഈ (റ) മകന് നല്‍കിയ ഉപദേശം കാണുക: "മോനേ, നീ തെറ്റ് ചെയ്യരുത്, സല്‍കര്‍മ്മങ്ങള്‍ ചെയ്യുക. വിജ്ഞാനം പ്രകാശമാണ്, സല്‍കര്‍മ്മങ്ങള്‍ ചെയ്യാത്തവര്‍ക്ക് അല്ലാഹു ആ പ്രകാശം നല്‍കുകയില്ല".

      സുഫ്യാനു തൌരി (റ) യെ അറിവന്യേഷിക്കുന്നതിനായി യാത്ര അയക്കാനൊരുങ്ങുമ്പോള്‍ മാതാവ് നല്‍കിയ ഉപദേശം ശ്രദ്ധേയമാണ്. "മോനേ, നീ പഠിക്കുന്ന അറിവ് നിന്റെ പ്രവര്‍ത്തനങ്ങളെ നന്നാക്കിത്തീര്‍ക്കുന്നില്ലെങ്കില്‍ നീ നിന്റെ നിയ്യത്തിനെ പുനര്‍വായനക്ക്‌ വിധേയമാക്കുക". നമ്മള്‍ നമ്മുടെ നിയ്യത്തിനെ പരിശോധിക്കേണ്ടിയിരിക്കുന്നു.


      അശ്രദ്ധയാണ് പലപ്പോയും നമ്മെ അറിവിന്റെ സദസ്സുകളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത്. ഈ അശ്രദ്ധയെ ചികില്‍സിക്കാനറിയുന്നവര്‍ അറിവിന്റെ ഉന്നത സോപാനങ്ങള്‍ താണ്ടി റബ്ബിനെ കൂടുതല്‍ അടുത്തറിഞ്ഞു ജീവിതത്തെ നാളേക്ക് വേണ്ടി ക്രമപ്പെടുത്തുന്നു.








      കെ.എന്‍.എം. മര്‍കസുദ്ദഅവ - വ്യതിയാനങ്ങള്‍

      എന്താണ് "കെ.എന്‍.എമ്മും" "കെ.എന്‍.എം. മര്‍കസുദ്ദഅവയും" തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍? പറയാന്‍ തക്ക വിധ പ്രശ്നങ്ങള്‍ ഇവര്‍ തമ്മിലുണ്ടോ? കെ.എന്‍.എം. മര്‍കസുദ്ദഅവക്ക് ഇസ്ലാമില്‍ നിന്ന് വ്യതിയാനം സംഭവിച്ച വിഷയങ്ങള്‍ താഴെ ചേര്‍ക്കുന്നു. 

      Note:- ഇതിലുള്ള ചില വാദങ്ങള്‍ ചില പണ്ഡിതന്മാരുടെത് മാത്രമാണ്. കെ.എന്‍.എം. മാര്‍കസ്ദ്ദഅവയിലെ എല്ലാവര്‍ക്കും ഈ വാദങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ മനസ്സിലാക്കിയിട്ടില്ല. 
        ഓരോന്നിനെക്കുറിച്ചും കൂടുതല്‍ തെളിവുകള്‍ ഇന്ഷാ അല്ലാഹ് അടുത്ത പോസ്റ്റുകളില്‍ രേഖപ്പെടുത്താം.

      1. സലഫീ  മന്ഹജില്‍ നിന്ന് വ്യതിയാനം
      2. അല്ലാഹുവിന്റെ നാമങ്ങളും ഗുണ വിശേഷണങ്ങളും വ്യാഖ്യാനിക്കല്‍
      3. സ്വര്‍ഗ്ഗ  നരകങ്ങളുടെ സൃഷ്ടിപ്പ്
      4. റുഖിയ്യ  ശറഇയ്യ
      5. വിശുദ്ധ ഖുര്‍ആനിന് എതിരായ ഹദീസ്‌ 
      6. മിഅ'റാജ് ശാരീരികമല്ല, ആത്മീയമാണ്.
      7. ഖബര്‍ ആഹാദായ ഹദീസുകള്‍ വിശ്വാസ കാര്യങ്ങള്‍ക്ക് പറ്റില്ല
      8. ബുഖാരി മുസ്ലിം ഹദീസുകളോടുള്ള സമീപനം
      9. ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനങ്ങള്‍
      10. നസ്ഖ്‌
      11. ഹജറുല്‍  അസ്വദ്
      12. സംസം വെള്ളത്തിന്റെ ശ്രേഷ്ടതകള്‍ വിശദീകരിക്കുന്ന ഹദീസുകളെ പരിഹസിക്കുന്നു
      13. മിഅ'റാജ്
      14. ബദറില്‍ മലക്കുകള്‍ ഇറങ്ങിയ ഹദീസുകളെ
      15. ഖബര്‍ ശിക്ഷ
      16. ഈസ  (അ) മരിച്ചിട്ടുണ്ടെന്ന വാദം
      17. ദജ്ജാല്‍
      18. മീസാന്‍
      19. സ്വിറാത്ത്
      20. ചന്ദ്രന്‍  പിളര്‍ന്നത്
      21. സിഹ്ര്‍
      22. കണ്ണേറ്
      23. ജിന്ന് ബാധ
      24. ജനിച്ച കുട്ടിയെ പിശാചു കുത്തല്‍
      25. വിവാഹിതരായ വ്യഭിചാരികളെ  എറിഞ്ഞു കൊല്ലണം
      26. നബി(സ) സിഹ്ര്‍ ബാധിച്ച സംഭവം
      27. ജിന്നുകള്‍ അഭൌതികമാണെന്ന വാദം
      28. സന്ധ്യാ സമയത്ത് പിശാചിന്റെ വ്യാപനം
      29. എല്ലാം ആലങ്കാരിക പ്രയോഗങ്ങള്‍ എന്ന വാദം
      30. സംഗീതം
      31. സിനിമകള്‍
      32. പല്ലിയുമായി ബന്ധപ്പെട്ട ഹദീസുകള്‍
      33. ഈച്ചയുമായി ബന്ധപ്പെട്ട ഹദീസുകള്‍ - ഈച്ച ജ്യൂസ്
      34. മൂസ (അ) മലക്കിന്റെ കണ്ണ് പൊട്ടിച്ചതുമായി ബന്ധപ്പെട്ട ഹദീസുകള്‍
      35. സംസം വെള്ളത്തിന്റെ പ്രാധാന്യം പറയുന്ന ഹദീസുകള്‍
      36. താടിയെ  പരിഹസിക്കുന്ന സംസാരങ്ങള്‍ 
      37. ചേകന്നൂര്‍ മൌലവിയെ മുസ്ലിം നവോഥാന നായകനായി അവതരിപ്പിക്കല്‍
      38. പശു  സംസാരിച്ച ഹദീസ്‌



       (പഠന ക്ലാസ്സ്‌: "ഹദീസ്‌ നിഷേധം, കേരളത്തില്‍" -അബ്ദുല്‍ മാലിക്‌ സലഫി മൊറയൂര്‍ - MSM Empower, Thrissur, 2012)

        തെളിവുകള്‍ സ്വീകരിക്കേണ്ടത് എവിടെ നിന്ന് ? - ഉദാഹരണം.

        അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വിന്റെ മകന്‍ സലിമ്ബ്നു അബ്ദില്ല (റ) പറയുന്നു: ' ഞാന്‍ ഇബ്നു ഉമര്‍ (റ)യുടെ കൂടെ പള്ളിയില്‍ ഇരിക്കുമ്പോള്‍ ശാംകാരനായ ഒരാള്‍ വന്ന്‍ 'തമത്തുഇനെ' (ആദ്യം ഉംറ നിര്‍വ്വഹിക്കുകയും പിന്നീട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയമാകുമ്പോള്‍ വീണ്ടും ഇഹ്‌റാമില്‍ പ്രവേശിച്ച് ഹജ്ജ്‌ ചെയ്യുന്ന രീതി) ക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നല്ലതാണ്". ചോദ്യകര്‍ത്താവ് തിരിച്ചു ചോദിച്ചു: "താങ്കളുടെ പിതാവ് അത് വിലക്കാരുണ്ടായിരുന്നല്ലോ?". ഇബ്നു ഉമര്‍ (റ) പറഞ്ഞു: "നിനക്ക് നാശം, നബി(സ) പ്രവര്‍ത്തിക്കുകയും കല്‍പിക്കുകയും ചെയ്ത കാര്യം എന്റെ പിതാവ് വിലക്കിയാല്‍ നീ എന്റെ പിതാവിന്റെ വാക്കാണോ പ്രവാചകന്‍ (സ)യുടെ കല്പനയാണോ സ്വീകരിക്കുക?". അദ്ദേഹം പറഞ്ഞു:"പ്രവാചക കല്പനയാണ് സ്വീകരിക്കുക". ഇബ്നു ഉമര്‍ (റ) പറഞ്ഞു:"എങ്കില്‍ ഇവിടുന്നു എണീറ്റ്‌ പോകൂ"  (മുസ്നദ് അബൂ യഅല 3/1317)


        അറിഞ്ഞിരിക്കേണ്ട ചില 'ഉറപ്പുകള്‍'

        ഇഹലോക ജീവിതത്തില്‍ നമ്മള്‍ അല്ലാഹുവെക്കുറിച്ചുള്ള അറിവുകള്‍ നേടിയെടുക്കണം. അറിവ് നമ്മുടെ ഹൃദയത്തില്‍ യക്കീന്‍ (ദൃഡമായ ഉറപ്പ്) രൂപം കൊള്ളുന്നതിനു സഹായിക്കും. യക്കീനിനെ മൂന്നായി തിരിക്കാം,



        1. അറിവുകള്‍  നേടിയെടുത്ത് ബോധ്യപ്പെടുന്നത് (عِلْمُ الْيَـقِـين)
        2. കണ്ണുകള്‍കൊണ്ട് കാണുമ്പോള്‍ ബോധ്യപ്പെടുന്നത് (عَيْنُ الْيَـقِـين)
        3. യാഥാര്‍ത്ഥ്യം അനുഭവിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് (حَقُّ الْيَـقِـين)

        അല്ലാഹുവെക്കുറിച്ചുള്ള അറിവാണ് പ്രധാനം. അത്തരം അറിവുകള്‍ കരസ്ഥമാക്കി ഇഹലോകത്തുവെച്ച് ബോധ്യപ്പെടേണ്ടതാന് ആദ്യത്തേത് (عِلْمُ الْيَـقِـين). എന്നാല്‍ ഇഹലോകത്ത് വെച്ച് പഠിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും നടന്നവര്‍ നാളെ പരലോകത്ത് വെച്ച് ബോധ്യപ്പെടുന്ന ബോധ്യങ്ങളാണ് മറ്റു രണ്ടും. നരകത്തെ നേരില്‍ കാണുമ്പോള്‍ അത്തരത്തിലുള്ളവര്‍ നരകത്തെ 'കണ്ടു ബോധ്യ'പ്പെടും (عَيْنُ الْيَـقِـين). അവരെ നരകത്തിലേക്ക് വലിച്ചെറിയപ്പെട്ടാല്‍ അവര്‍ അതിലെ പ്രയാസങ്ങള്‍ അനുഭവിച്ചു ബോധ്യപ്പെടുന്നതാണ് മൂന്നാമത്തേത് (حَقُّ الْيَـقِـين).


        ചരിത്ര കുറിപ്പുകള്‍

        ഉദാഹരണ സഹിതമുള്ള ദര്‍ശനത്തിന്റെ അധ്യാപനമാണ് ചരിത്രം. അത് വര്‍ത്തമാന കാല തലമുറക്കുള്ള മുന്നറിയിപ്പാണ് 
         - ഗാര്‍ഫീല്‍ഡ്

        • മിത്ത് - പടപ്പാട്ടുകള്‍ - മോയിന്‍കുട്ടിവൈദ്യര്‍

        • മുസ്ലിം  ചരിത്രം മിത്തുകളിലൂടെയായിരുന്നു കേരളം സംരക്ഷിച്ചു പോന്നിരുന്നത്. മിത്തുകലാകട്ടെ അന്ധവിശ്വാസങ്ങളുടെ തലത്തിലാണ് നില നിന്നിരുന്നത്.

        • വിജ്ഞാനം,  അന്വേഷണം, ഗവേഷണം എന്നീ വിവക്ഷയില്‍ 'ചരിത്ര'ത്തിന്റെ പ്രാകൃത രൂപമായ 'ഹിസ്റ്ററിയ' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ഗ്രീക്കുകാരാണ്. 

        വിചാരം


        കണ്ണീര്‍ തുള്ളികള്‍
        ആരെയോ  ഓര്‍മിപ്പിച്ചു;
        സഹനമാ  മൃതു ഹൃദയത്തില്‍
        ദീപ്തമാം  ശോഭ വിതറി;
        വീണുടയുന്ന  അക്ഷരങ്ങളില്‍ 
        കോര്‍ത്തിണക്കാന്‍  സ്മൃതികളില്ല;
        ജ്വലിച്ചു  നിന്നാ മിഴികളില്‍
        ഏകാന്തത തന്‍ ദീര്‍ഘ നശ്വര
        നിഴല്‍  വിതറിത്തിമര്‍ത്തുവല്ലോ...


        ഇവിടെ  അക്ഷരങ്ങളില്ല;
        സ്നേഹമില്ല, ജീവനില്ല;
        ഓര്‍ക്കാന്‍ ദൈവവുമില്ല;
        വിനയമില്ലാതേറെ അക്ഷര-
        ഗോപുരമതിലുകളുണ്ട്!!


        സത്യമെന്തെന്ന് ചോദിച്ചതില്ല
        കേള്‍ക്കാന്‍ കാതുകളില്ലല്ലോ?
        അറിയാന്‍  മനസ്സുകളില്ലല്ലോ?
        എന്നാലുമാ പ്രിയ 
        ദൂതന്റെ മൊഴികള്‍
        ഈശ്വര നാമങ്ങള്‍,
        സത്യം, ധര്‍മ്മം, നാളെ
        ഓര്‍ത്തു കരയാന്‍
        ഇവിടം സമയമില്ലല്ലോ.....


        (06/04/2010 ല്‍ എഴുതിയത്, ഡയറിയില്‍ നിന്നും വീണ്ടെടുത്തത്)