തെളിവുകള്‍ സ്വീകരിക്കേണ്ടത് എവിടെ നിന്ന് ? - ഉദാഹരണം.

അബ്ദുല്ലാഹിബ്നു ഉമര്‍ (റ) വിന്റെ മകന്‍ സലിമ്ബ്നു അബ്ദില്ല (റ) പറയുന്നു: ' ഞാന്‍ ഇബ്നു ഉമര്‍ (റ)യുടെ കൂടെ പള്ളിയില്‍ ഇരിക്കുമ്പോള്‍ ശാംകാരനായ ഒരാള്‍ വന്ന്‍ 'തമത്തുഇനെ' (ആദ്യം ഉംറ നിര്‍വ്വഹിക്കുകയും പിന്നീട് ഇഹ്‌റാമില്‍ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയമാകുമ്പോള്‍ വീണ്ടും ഇഹ്‌റാമില്‍ പ്രവേശിച്ച് ഹജ്ജ്‌ ചെയ്യുന്ന രീതി) ക്കുറിച്ച് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "നല്ലതാണ്". ചോദ്യകര്‍ത്താവ് തിരിച്ചു ചോദിച്ചു: "താങ്കളുടെ പിതാവ് അത് വിലക്കാരുണ്ടായിരുന്നല്ലോ?". ഇബ്നു ഉമര്‍ (റ) പറഞ്ഞു: "നിനക്ക് നാശം, നബി(സ) പ്രവര്‍ത്തിക്കുകയും കല്‍പിക്കുകയും ചെയ്ത കാര്യം എന്റെ പിതാവ് വിലക്കിയാല്‍ നീ എന്റെ പിതാവിന്റെ വാക്കാണോ പ്രവാചകന്‍ (സ)യുടെ കല്പനയാണോ സ്വീകരിക്കുക?". അദ്ദേഹം പറഞ്ഞു:"പ്രവാചക കല്പനയാണ് സ്വീകരിക്കുക". ഇബ്നു ഉമര്‍ (റ) പറഞ്ഞു:"എങ്കില്‍ ഇവിടുന്നു എണീറ്റ്‌ പോകൂ"  (മുസ്നദ് അബൂ യഅല 3/1317)