കണ്ണീര്‍ തുള്ളികള്‍
ആരെയോ ഓര്‍മിപ്പിച്ചു;
സഹനമാ മൃതു ഹൃദയത്തില്‍
ദീപ്തമാം ശോഭ വിതറി;
വീണുടയുന്ന അക്ഷരങ്ങളില്‍
കോര്‍ത്തിണക്കാന്‍ സ്മൃതികളില്ല;
ജ്വലിച്ചു നിന്നാ മിഴികളില്‍
ഏകാന്തത തന്‍ ദീര്‍ഘ നശ്വര
നിഴല്‍ വിതറിത്തിമര്‍ത്തുവല്ലോ...
ഇവിടെ അക്ഷരങ്ങളില്ല;
സ്നേഹമില്ല, ജീവനില്ല;
ഓര്‍ക്കാന്‍ ദൈവവുമില്ല;
വിനയമില്ലാതേറെ അക്ഷര-
ഗോപുരമതിലുകളുണ്ട്!!
സത്യമെന്തെന്ന് ചോദിച്ചതില്ല
കേള്‍ക്കാന്‍ കാതുകളില്ലല്ലോ?
അറിയാന്‍ മനസ്സുകളില്ലല്ലോ?
എന്നാലുമാ പ്രിയ
ദൂതന്റെ മൊഴികള്‍
ഈശ്വര നാമങ്ങള്‍,
സത്യം, ധര്‍മ്മം, നാളെ
ഓര്‍ത്തു കരയാന്‍
ഇവിടം സമയമില്ലല്ലോ.....
(06/04/2010 ല്‍ എഴുതിയത്, ഡയറിയില്‍ നിന്നും വീണ്ടെടുത്തത്)