അറിഞ്ഞിരിക്കേണ്ട ചില 'ഉറപ്പുകള്‍'

ഇഹലോക ജീവിതത്തില്‍ നമ്മള്‍ അല്ലാഹുവെക്കുറിച്ചുള്ള അറിവുകള്‍ നേടിയെടുക്കണം. അറിവ് നമ്മുടെ ഹൃദയത്തില്‍ യക്കീന്‍ (ദൃഡമായ ഉറപ്പ്) രൂപം കൊള്ളുന്നതിനു സഹായിക്കും. യക്കീനിനെ മൂന്നായി തിരിക്കാം,



  1. അറിവുകള്‍  നേടിയെടുത്ത് ബോധ്യപ്പെടുന്നത് (عِلْمُ الْيَـقِـين)
  2. കണ്ണുകള്‍കൊണ്ട് കാണുമ്പോള്‍ ബോധ്യപ്പെടുന്നത് (عَيْنُ الْيَـقِـين)
  3. യാഥാര്‍ത്ഥ്യം അനുഭവിക്കുമ്പോള്‍ ബോധ്യപ്പെടുന്നത് (حَقُّ الْيَـقِـين)

അല്ലാഹുവെക്കുറിച്ചുള്ള അറിവാണ് പ്രധാനം. അത്തരം അറിവുകള്‍ കരസ്ഥമാക്കി ഇഹലോകത്തുവെച്ച് ബോധ്യപ്പെടേണ്ടതാന് ആദ്യത്തേത് (عِلْمُ الْيَـقِـين). എന്നാല്‍ ഇഹലോകത്ത് വെച്ച് പഠിക്കാതെയും അറിയാന്‍ ശ്രമിക്കാതെയും നടന്നവര്‍ നാളെ പരലോകത്ത് വെച്ച് ബോധ്യപ്പെടുന്ന ബോധ്യങ്ങളാണ് മറ്റു രണ്ടും. നരകത്തെ നേരില്‍ കാണുമ്പോള്‍ അത്തരത്തിലുള്ളവര്‍ നരകത്തെ 'കണ്ടു ബോധ്യ'പ്പെടും (عَيْنُ الْيَـقِـين). അവരെ നരകത്തിലേക്ക് വലിച്ചെറിയപ്പെട്ടാല്‍ അവര്‍ അതിലെ പ്രയാസങ്ങള്‍ അനുഭവിച്ചു ബോധ്യപ്പെടുന്നതാണ് മൂന്നാമത്തേത് (حَقُّ الْيَـقِـين).